അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?
ആരാണ് ഇബ്രാഹിം റെയ്സി ? അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു ഇറാൻ പ്രസിഡന്റ്. തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു. യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള വ്യക്തി. അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ അപകടത്തിൽ റെയ്സിയുടെ മരണം.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു . 2017ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസൻ റൂഹാനിയോടു പരാജയപ്പെട്ടു. തീവ്രനിലപാടുകാരനായ റയ്സി 2019 മാർച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. റെയ്സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎസ് ഉപരോധം നിലനിൽക്കുന്നുമുണ്ട്.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് ആണവ കരാറിൽനിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും വിള്ളൽ ഉണ്ടാക്കി . ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങൾ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു.
ഇതോടെ വീണ്ടും ആണവ പദ്ധതികൾ പുനരാരംഭിക്കുകയാണെന്ന് റെയ്സി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയും കാര്യങ്ങൾ മോശമാക്കി. രാജ്യാന്തര വിഷയങ്ങളിൽ റെയ്സി നടത്തിയ വിവാദ പ്രസ്താവനകൾ യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു.
https://www.facebook.com/Malayalivartha