Widgets Magazine
26
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...


അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...


കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ.. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല..


പാകിസ്താനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം..എയർ‌പോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി...


മുഖ്യമന്ത്രിയുടെ മകളെ തൂക്കാൻ.. ചെങ്കീരികൾ താറുടുത്ത് രംഗത്ത്...എസ്.എഫ്.ഐ ഒ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്, ഒരു പിടി കേന്ദ്ര ഏജൻസികളെ ഇറക്കിയിരിക്കുന്നത്..

കാലവർഷം ഇന്നെത്താൻ ഇരിക്കെ കാത്തിരിക്കുന്നത് മേഘവിസ്ഫോടനവും, മിന്നൽ പ്രളയവും...? 3 മണിക്കൂറിൽ 5 ജില്ലകളിൽ ശക്തമായ മഴ...

30 MAY 2024 11:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നാലു മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ മഴയിൽ മുങ്ങി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിനുചുറ്റും വെള്ളം നിറഞ്ഞു.100 ഓളം വീടുകളിൽ വെള്ളം കയറി. കമ്പോളമായ ചാലയിലും മുട്ടൊപ്പം വെള്ളം. കൊല്ലത്ത് മുണ്ടയ്ക്കലിൽ കടലാക്രമണം. ആലപ്പുഴയിൽ ദേശീയ പാതയിലുൾപ്പടെ വെള്ളം കയറി. മൂന്നു വീട് പൂർണമായും 13 വീട് ഭാഗീകമായും തകർന്നു.

1000ത്തോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.12 ക്യാമ്പുകളിലായി 392 കുടുംബങ്ങളുണ്ട്. തിരുവല്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നു.മണിമലയാർ കരകവിഞ്ഞു.കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞു.ഇടുക്കിയിൽ ചെറുതോണി പുഴയിൽ ജലനിരപ്പുയർന്നു. കൊച്ചിയിൽ ഇൻഫോപാർക്ക് ക്യാമ്പസിലും കളമശേരി മൂലേപ്പാടത്തെ നൂറോളം വീടുകളിലും വെള്ളം കയറി. ഫയർഫോഴ്‌സ് ജിഗ്ഗി ബോട്ട് എത്തിച്ച് മൂലേപ്പാടത്തെ കുടുംബങ്ങളെ മാറ്റി. കുന്നുംപുറം ആലപ്പാട് നഗറിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ജെ.സി.ബിയുടെ സഹായത്തോടെയാണ് താമസക്കാരെ മാറ്റിയത്.

ഇതിനിടെ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. മിന്നൽ പ്രളയമുണ്ടാകാം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. കൂമ്പാര മേഘങ്ങൾ രൂപപ്പെട്ട് മേഘവിസ്ഫോടനം സംഭവിക്കാം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടും. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റോടുകൂടിയ മഴക്ക് സാധ്യത ഉണ്ട്. മണ്‍സൂണ്‍ സീസണില്‍ പെയ്യുന്ന തീവ്ര മഴയുടെ ഭാഗമായി ജല നിരപ്പുയരുന്ന അവസ്ഥയാണ് പ്രളയം.

എന്നാല്‍ കടുത്ത മഴയെ തുടര്‍ന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ചുരുങ്ങിയത് ആറ് മണിക്കൂറിനുള്ളില്‍ വെള്ളം കയറുന്ന അവസ്ഥയാണ് മിന്നല്‍ പ്രളയം. മേഘവിസ്‌ഫോടനമാണ് ഇന്ത്യയിലെ മിന്നല്‍ പ്രളയത്തിന്റെ പ്രധാന കാരണമായി പറയുന്നത്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴയും മണ്ണിടിച്ചിലുമൊക്കെ മിന്നല്‍ പ്രളയത്തിലേക്ക് നയിക്കും.

കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ടുമുണ്ടാകാൻ കാരണമായത് മേഘവിസ്ഫോടനമാണെന്നാണ് വിലയിരുത്തലുകൾ. വളരെ ചെറിയ സമയത്തിനുള്ളിൽ ഉണ്ടാകുന്ന അതിതീവ്ര മഴയാണ് മേഘവിസ്ഫോടനം. ചുരുങ്ങിയ സമയത്തിൽ പേമാരി തന്നെ പെയ്യുന്നത് ഏതു പ്രദേശത്തും പ്രളയമുണ്ടാക്കാൻ സാധ്യതയുണ്ട്. ശക്തമായ ഇടിയും മിന്നലും ഉരുൾപൊട്ടലും കൂടിയാകുന്നതോടെ നാശനഷ്ടങ്ങൾ വർധിക്കുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്യും. കുമുലോനിംബസ് എന്ന വലിയ മഴമേഘങ്ങളാണ് മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നത്.

എല്ലാ കുമിലോനിംബസ് മേഘങ്ങളും പെരുമഴയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഇത്തരം മേഘങ്ങളുടെ വലിപ്പം ശക്തമായ മഴയുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. അത്തരത്തിൽ മേഘവിസ്ഫോടനം സംഭവിക്കാൻ സാധ്യതയുള്ള മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ഈർപ്പമുള്ള വായുകണങ്ങളേയും വഹിച്ചുകൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുന്നു. ഈ മഴ മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 15 കിലോമീറ്റർവരെ ഉയരത്തിൽ എത്തും.

ഇത്തരം കൂറ്റൻ കുമുലോനിംബസ് മേഘങ്ങളാലാണ് ശക്തമായ മേഘവിസ്ഫോടനം സംഭവിക്കുന്നത്. ഈ മേഘങ്ങൾക്കുള്ളിൽ ശക്തമായ വായൂചംക്രമണം നടക്കുന്നതിന്റെ ഭാഗമായി മേഘങ്ങളുടെ മുകളിൽ ഐസ് ക്രിസ്റ്റലുകളും താഴെ ഭാഗത്ത് ജലകണങ്ങളും രൂപപ്പെടുന്നു. അന്തരീക്ഷത്തിൽ പത്ത് കിലോമീറ്ററിന് മുകളിലെത്തുന്ന മേഘങ്ങൾ അവിടത്തെ താപനില -40 മുതൽ -60 ഡിഗ്രി സെൽഷ്യസ് ആയതിനാൽ ഉടൻ തന്നെ മഞ്ഞുകണങ്ങളായി മാറുകയും വായൂപ്രവാഹം ശമിക്കുമ്പോൾ ഗുരുത്വാകർഷണം കാരണം താഴേക്ക് പതിക്കുകയും ചെയ്യുന്നു.

ഭൂമിയുടെ പ്രതലത്തിലേക്കെത്തുന്ന മഞ്ഞുകണങ്ങൾ ഉയർന്ന താപനിലയിൽ ജലത്തുള്ളികളായി ഭൂമിയിലേക്ക് പതിക്കുന്നു. അതൊരു ശക്തമായ പേമാരിയായി മാറുന്നതിലൂടെയാണ് ഇപ്പോൾ സംഭവിച്ചതുപോലെയുള്ള അതിതീവ്രമായ പ്രളയമുണ്ടാകുന്നത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.

ഇത് മിന്നൽ പ്രളയത്തിന് വഴിവയ്ക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. സംസ്ഥാനത്ത് കാലവർഷം ഇന്നെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നിലനിൽക്കുകയാണ്. 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍  (8 minutes ago)

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡീപ്പിച്ച കേസില്‍ 17കാരന്‍ പിടിയില്‍  (18 minutes ago)

ഇന്ത്യയിൽ ചാവേറാക്രമണം ?  (25 minutes ago)

നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍; കളിയാക്കിയവര്‍ ഡോക്ടറുടെ മുമ്പില്‍ അടിയറവ് പറഞ്ഞു  (1 hour ago)

എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്.... മക്കളുടെ ഉയർച്ചയ്ക്ക് വിഘ്‌നങ്ങളും വരാതിരിക്കാൻ പലതും വേണ്ടെന്ന് വച്ചു - മല്ലിക സുകുമാരൻ  (1 hour ago)

ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തി; എം ജി എസ് നാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...  (1 hour ago)

ഇന്ത്യക്കാരെ പരിഹസിച്ച് പാക് ഉദ്യോ​ഗസ്ഥർ  (1 hour ago)

അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...  (1 hour ago)

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്  (2 hours ago)

എല്ലാ വിമാന സർവീസുകളും റദ്ദാക്കി  (2 hours ago)

സി പി എം അംഗീകരിക്കേണ്ടി വരും.  (2 hours ago)

INDIAN NAVY ഭീഷണി മുഴക്കി പാകിസ്ഥാൻ  (2 hours ago)

പെൺകുട്ടിയെ കണ്ട പോലീസിന് അമ്പരപ്പ്!  (2 hours ago)

ഭാര്യയോടുള്ള വൈരാ​ഗ്യം; അച്ഛനേയും അമ്മയേയും വെട്ടിനുറുക്കി  (3 hours ago)

Malayali Vartha Recommends