ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ. രാജ്യത്ത് ഞായറാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളും വനിതകളാണ്.
ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയാണ് ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ രാജ്യം.
ഇടതുപക്ഷാഭിമുഖ്യമുള്ള മൊറേന പാര്‍ടിയുടെ ക്ലോഡിയ ഷീന്‍ബാമും മധ്യ വലതുപാര്‍ടിയായ നാഷണല്‍ ആക്ഷന്‍ പാര്‍ടിയുടെ സോചിറ്റില്‍ ഗാല്‍വെസുമാണ് സ്ഥാനാര്‍ഥികള്‍.
ക്ലോഡിയ ഷീന്‍ബാം വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് സര്‍വ്വെകള്‍ പ്രവചിക്കുന്നത്. കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്‌സിക്കോ സിറ്റി മുന്‍ മേയറുമായ ഷീന്‍ബാമിന് മികച്ച ജനപിന്തുണയുമുണ്ട്.
"
https://www.facebook.com/Malayalivartha
























