സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ഹൃദയത്തെ പരീക്ഷിക്കുന്നു; സഞ്ജുവിന് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് ഹര്ഭജന് സിംഗ്

മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയുടെ ടീമില്‍ നിന്നും മാറ്റിയതിനെതിരെ പ്രതിക്കരിച്ച് ഹര്ഭജന് സിംഗ്. സെലക്ഷന് കമ്മിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത് നിരാശാജനകമാണെന്ന് പറഞ്ഞ് തിരുവനന്തപുരം എംപി ശശി തരൂര്‍ ചെയ്ത ട്വീറ്റിന് മറുപടിയെന്നോണമാണ് ഹര്ഭജന് സെലക്ഷന് കമ്മിറ്റിക്കെതിരെ പ്രതികരിച്ചത്.
ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കിയത് നിരാശാജനകമാണെന്നും മൂന്ന് മത്സരങ്ങളിലും സഹതാരങ്ങള്‍ക്കായി വെള്ളം ചുമന്ന സഞ്ജുവിന്റെ ബാറ്റിംഗാണോ ഹൃദയമാണോ സെലക്ടര്‍മാര്‍ പരീക്ഷിക്കുന്നത് എന്നുമായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്. ഇതിന് മറുപടി നൽകിയായിരുന്നു ഹര്ഭജന് സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ഹൃദയമാണ് പരീക്ഷിക്കുന്നത് എന്ന മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha