ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടവുമായി കോലി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വന്റി 20-യിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരേ ഹൈദരാബാദില്‍ നടന്നത്. തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയ കോലി. പിന്നീട് വ്യത്യസ്തമായ ഒരു കളിയാണ് രണ്ടാം പകുതിയില്‍ അദ്ദേഹം നടത്തിയത്. കെ.എല്‍ രാഹുല്‍ തുടങ്ങിവെച്ച വെടിക്കെട്ട് പിന്നീട് കോലി ഏറ്റെടുക്കുകയായിരുന്നു.
കരിയറിലെ 23-ാം അര്‍ധസെഞ്ചുറിയും ട്വന്റി 20-യിലെ ഉയര്‍ന്ന സ്കോറും കോലി നേടിയെടുത്തു . രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha