Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

"ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി"; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍

26 JANUARY 2022 06:29 PM IST
മലയാളി വാര്‍ത്ത

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ "ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരിലൊരാള്‍" എന്ന് വിശേഷിപ്പിച്ച്‌ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്രെഗ് ചാപ്പല്‍. തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലഘട്ടത്തിലെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കിയെന്ന് ചാപ്പല്‍ പറഞ്ഞു.

2005 മുതല്‍ 2007 വരെ ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ചാപ്പല്‍, രണ്ട് തവണ ലോകകപ്പ് ജേതാവായ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെന്ന നിലയില്‍ തന്റെ കരിയര്‍ അവസാനിപ്പിച്ച ധോണിയെ കുറിച്ച്‌ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

"ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇപ്പോഴും നിരവധി പട്ടണങ്ങളുണ്ട്, അവിടെ കോച്ചിംഗ് സൗകര്യങ്ങള്‍ വിരളമാണ്, ഔപചാരിക പരിശീലനമില്ലാതെ ചെറുപ്പക്കാര്‍ തെരുവുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കളിക്കുന്നു. ഇപ്പോഴത്തെ പല താരങ്ങളും കളി പഠിച്ചത് ഇവിടങ്ങളില്‍ നിന്നാണ്. അതിലൊരാളാണ് റാഞ്ചിയില്‍ നിന്ന് എത്തിയ ധോണിയും. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് തന്റെ കഴിവ് വികസിപ്പിക്കുകയും കളി പഠിക്കുകയും ചെയ്ത ഒരു ബാറ്ററുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയില്‍ ഞാന്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുള്ള ധോണി."

"വ്യത്യസ്ത പിച്ചുകളില്‍ പരിചയസമ്ബന്നരായ താരങ്ങള്‍ക്കെതിരെ കളിച്ചതിനൊപ്പം ധോണി തന്‍റെ തന്ത്രങ്ങളും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിച്ചു. ഇതാണ് ധോണിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി" ഇഎസ്പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ ചാപ്പല്‍ എഴുതി.

 

 

സൗരവ് ഗാംഗുലിയുടെയും ജോണ്‍ റൈറ്റിന്റെയും കീഴില്‍ തന്റെ കരിയര്‍ ആരംഭിച്ച ധോണി, രാഹുല്‍ ദ്രാവിഡ്-ഗ്രെഗ് ചാപ്പല്‍ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ടീമില്‍ സജീവമായത്, ആ സമയത്ത് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ പുറത്താകാതെ 183 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് എടുത്തുപറയേണ്ട ഒന്നാണ്.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് എം എസ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്ബ്യന്‍സ് ട്രോഫിയും ഇന്ത്യ ഉയര്‍ത്തിയത് ധോണിക്ക് കീഴിലാണ്. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്നായി 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ നിന്ന് 1617 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇപ്പോഴും തുടരുന്ന ധോണി 220 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 4746 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലും വിക്കറ്റ് കീപ്പിങ്ങില്‍ നിരവധി റെക്കോര്‍ഡുകള്‍ ധോണിയുടെ പേരിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (6 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (7 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (9 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (9 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (9 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (10 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (11 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (11 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (11 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (11 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (12 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (12 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (12 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (12 hours ago)

Malayali Vartha Recommends