Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം

മനോഹാരിതയാര്‍ന്ന ക്യാമ്പസ് അങ്കണങ്ങള്‍

26 JULY 2016 05:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ കോളേജ് കാമ്പസുകളില്‍ പലതും അധ്യയനത്തിന്റെ മാത്രമല്ല, ആസ്വാദനത്തിന്റെ കൂടെ വിളഭൂമികളാണ്. അക്ഷരോദ്യാനങ്ങളെന്ന വിശേഷണം ചേരുന്ന ഈ കാമ്പസുകള്‍ പരിചയപ്പെടാം...
ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഡെറാഡൂണ്‍ 

പ്രകൃതിസ്‌നേഹികള്‍ക്ക് ഇവിടം സ്വര്ഗതുല്യമായ അനുഭവം പ്രദാനം ചെയ്യും.വനഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് .ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറെസ്ട്രി റിസര്‍ച് ആന്‍ഡ് എഡ്യൂക്കേഷന്റ്‌റെ കീഴിലുള്ള ഈ സ്ഥാപനം ഈ രംഗത്തെ ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നാണ്.
എഫ്.ആര്.ഐയുടെ വിശാലമായ കാമ്പസും കെട്ടിടവും ഇന്ന് ഡെറാഡൂണിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. വനഗവേഷണത്തിലെ അപൂര്‍വ ശേഖരമടങ്ങിയ മൂന്ന് പ്രദര്ശനശാലകളാണ് ഫോറസ്റ്റ് റിസര്‍ച് ഇന്സ്റ്റിറ്റിയൂട്ടിന്റെ പ്രധാന ആകര്‍ഷണം .

ബിറ്റ്‌സ് പിലാനി, ഗോവ

വിര്‍ദന്ത് മലകളില്‍ , സുവാരി നദിക്ക് അഭിമുഖമായി 180 ഏക്കറില് നിര്‍മ്മിച്ച സമുച്ചയമാണ് ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിപിലാനി ഗോവ കാമ്പസിന്റെ മുഖമദ്ര. മെഡിക്കല്‍ സെന്ററും ഷോപ്പിങ് കോംപ്ലക്‌സും ഉള്‍പ്പെടെയുള്ള വിശാലമായ കലാലയമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഐ.ഐ.ടി., ഗുവാഹത്തി

ഇന്ത്യയിലെ ഏറ്റവും മനോഹരമായ കലാലയമെന്നാണ് അസമിലെ ഗുവാഹത്തിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയെ വിശേഷിപ്പിക്കുന്നത്. ബ്രഹ്മപുത്രയുടെ വടക്കന്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരഭൂമി. പിന്നില്‍ മലനിരകള്‍. 19 ഏക്കറിലുള്ള വിശാലമായ കാമ്പസ്, നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. 

മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ചെന്നൈ

365 ഏക്കറില്‍ വിശാലമായി നിലകൊള്ളുന്ന ഈ കോളേജ് സമുച്ചയം, ജൈവവൈവിധ്യത്തിന്‍ പേരുകേട്ടതാണ്. അപൂര്‍വ ഇനത്തിലുള്ള സസ്യജാലങ്ങള്‍ നിറഞ്ഞ കാമ്പസില്‍ നിരവധി മാനുകള്‍ വസിക്കുന്നുണ്ട്. കാമ്പസിലെ തടാകവും ഒരു പ്രധാന ആകര്‍ഷണമാണ്.

ഐ.ഐ.ടി., റൂര്‍ക്കി 

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നായ, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന കാമ്പസ്. 25 ഏക്കറാണ് വിസ്തീര്‍ണം . ഭവന്‍ എന്നാണ് ഇവിടുത്തെ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ക്ക് നല്‍കുന്ന വിശേഷണം. അര്‍ദ്ധ രാത്രിയിലെ ക്രിക്കറ്റ് ട്യുര്ണമെന്റുകളും കമ്യൂണിറ്റി കമ്പ്യൂട്ടര്‍ വാര്‍ഫെയ്ര്‍ എന്നിങ്ങനെ വ്യത്യസ്തമായ പല ഒത്തുചേരലുകള്‍ക്കും ഇവിടം സാക്ഷ്യം വഹിക്കാറുണ്ട്. വിവാഹിതരായ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനായി ആറ് ഹോസ്റ്റലുകള്‍ വേറെയുമുണ്ട്. സന്ദര്‍ശകര്‍ക്കായി നാല് അതിഥിമന്ദിരങ്ങളും. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങള്‍ സമീപപ്രദേശങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ പുതിയ സന്ദേശം  (5 minutes ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (11 minutes ago)

നെതന്യാഹു  (17 minutes ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (20 minutes ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (27 minutes ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (33 minutes ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (42 minutes ago)

പുരോഗമിക്കുന്നു  (58 minutes ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (1 hour ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (1 hour ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (1 hour ago)

മൃഗാവകാശ പ്രവർത്തകർ  (1 hour ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (1 hour ago)

പൂർത്തിയാക്കി  (1 hour ago)

ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

Malayali Vartha Recommends