Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

ഹൊഗനക്കല്‍ ഇന്ത്യയുടെ 'നയാഗ്ര'

27 JULY 2016 03:27 PM IST
മലയാളി വാര്‍ത്ത

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ലോകപ്രശസ്തമാണ്. ഒരിക്കലെങ്കിലും നയാഗ്രയെ നേരിട്ട് കാണാന്‍ മോഹിക്കാത്തവരുമുണ്ടാവില്ല. എന്നാല്‍ നയാഗ്രയെപ്പോലെ വരില്ലെങ്കിലും സൗന്ദര്യത്തില്‍ അത്ഭുതമാകുന്ന ഒരു വെളളച്ചാട്ടം തെന്നിന്ത്യയിലുമുണ്ട്. ഇന്ത്യന്‍ നയാഗ്ര എന്ന വിളിപ്പേരും ഈ വെള്ളച്ചാട്ടത്തിനുണ്ട്. ഹൊഗനക്കല്‍ വെള്ളച്ചാട്ടമാണ് ഈ ഇന്ത്യന്‍ നയാഗ്ര. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് ഉത്ഭവിക്കുന്ന കാവേരി നദിയിലാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം.

കാവേരിയിലാണ് വെള്ളച്ചാട്ടമെങ്കിലും ഹൊഗനക്കല്‍ തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടിലെ ധരംപുരി ജില്ലയിലാണ് ഹൊഗനക്കല്‍. ഹൊഗനക്കല്‍ എന്ന കന്നഡ വാക്കിന്റെ അര്‍ഥം പുകപ്പാറ എന്നാണ്. അതായത് വെള്ളച്ചാട്ടം താഴെ പാറയില്‍ തട്ടി പുക പോലെ വെള്ളത്തുള്ളികള്‍ ഉയരുന്നു. ഈ അനുപമമായ കാഴ്ചകൊണ്ടാണ് ഹൊഗനക്കലിന് ഇന്ത്യന്‍ നയാഗ്ര എന്ന വിളിപ്പേര് വീണത്.

ഇനി ഹൊഗനക്കലിന്റെ പ്രത്യേകതകളിലേക്ക് പോകാം. കാവേരിയിലെ ഔഷധക്കുളിയും കാവേരി നദിയിലൂടെ സാഹസികമായ കുട്ടവഞ്ചി യാത്രയും പിന്നെ അസാധാരണമായ പ്രകൃതിയുടെ കാഴ്ചകളും. ഹൊഗനക്കലിലേക്ക് എത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് ഇതെല്ലാമാണ്.
നൂറു കണക്കിന് കിലോമീറ്ററുകള്‍ കാടിനു നടുവിലൂടെ ഒഴുകുന്ന കാവേരിയുടെ വെള്ളം ഔഷധഗുണമുള്ളതാണെന്നാണ് വിശ്വാസം. അപൂര്‍വങ്ങളായ പച്ചമരുന്നുകള്‍ നിറഞ്ഞ കാടിനെ തഴുകി ഒഴുകുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിശ്വാസം. അതുകൊണ്ടു തന്നെ ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ ഏത് രോഗവും ശമിക്കുമെന്ന് വിശ്വാസം.
ഹൊഗനക്കലില്‍ ബോട്ടിംഗ് ഇല്ല. പകരം കുട്ടവഞ്ചിയിലാണ് അതിസാഹസികമായ യാത്ര. അഞ്ഞൂറ് കുട്ടവഞ്ചികളെങ്കിലും ഓരോ സീസണിലും റെഡിയാണ്. കുട്ടവഞ്ചി തുഴഞ്ഞ് പോകാന്‍ കൈക്കരുത്തും മനക്കരുത്തുമുള്ള തുഴക്കാരുമുണ്ട് ഇവിടെ. കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതാണ് കുട്ടവഞ്ചിയുടെ യാത്ര.

തടാകങ്ങളിലെ ബോട്ടിംഗിനെ എല്ലാം അപേക്ഷിച്ച് അസാധാരണമായ സാഹസിക അനുഭവമാണ് കുട്ടവഞ്ചി യാത്ര. എന്നാല്‍ തുഴക്കാര്‍ പ്രഗത്ഭരായതിനാല്‍ അപകടഭയം വേണ്ട. ഒരു വഞ്ചിയില്‍ തുഴക്കാരനടക്കം പരമാവധി ആറു പേര്‍ക്ക് കയറാം. നൂറടി വെള്ളത്തിലൂടെയാണ് ഈ കുട്ടവഞ്ചിയിലെ യാത്ര. തമിഴില്‍ ഈ വഞ്ചിക്ക് പരിശല്‍ എന്നാണ് പേര്. യാതൊരു സാങ്കേതിക വിദ്യയും വിളക്കിചേര്‍ക്കാത്ത തനി നാടന്‍ ഏര്‍പ്പാട്.

ഹൊഗനക്കിലിലെ നദിയിലൂടെ കുട്ടവഞ്ചില്‍ പോകുമ്പോള്‍ 20 മീറ്റര്‍ ഉയരത്തില്‍ ഇരുവശത്തും പാറക്കെട്ടുകളുണ്ട്. ഒരു ഹോളിവുഡ് സിനിമയിലെ ദൃശ്യഭംഗിയാണ് ഇവിടെ. ഈ ഒരൊറ്റ യാത്ര മതിയാകും ഹൊഗനാക്കലിനെ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ .

കുട്ടവഞ്ചിയിലെ യാത്ര കഴിഞ്ഞാല്‍ ഒരു ഉശിരന്‍ ഭക്ഷണമുണ്ട് ഹൊഗനക്കലില്‍. നദിയില്‍ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന കട്‌ല മീന്‍ പൊരിച്ചത്. 50 കിലോ തൂക്കമുള്ള മീനിനെ വരെ നദിയില്‍ നിന്നും കിട്ടും. വഴിയോരത്തെ കടകളില്‍ മീന്‍ കഷ്ണങ്ങളാക്കി മുളക്പുരട്ടി വെച്ചിരിക്കും. കഷ്ണം കാണിച്ചു കൊടുത്താല്‍ അപ്പോള്‍ തന്നെ പൊരിച്ച് തരും. കട്‌ല മീന്‍ പൊരിച്ചത് കഴിക്കാതെ ഹൊഗനക്കല്‍ യാത്ര ഒരിക്കലും പൂര്ണമാകില്ല . അപ്പോള്‍ ഇനി നയാഗ്രയെ കണ്ടിട്ടില്ലെന്ന നഷ്ടബോധം വേണ്ട. തനി നടന്‍ നയാഗ്ര ഇവിടെ കാവേരി ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടവഞ്ചിയില്‍ ഒരു ഗംഭീര യാത്രയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പാചക തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കമ്മറ്റി; വി ശിവൻകുട്ടി  (1 hour ago)

നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈന്‍  (3 hours ago)

വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (3 hours ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (4 hours ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (4 hours ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (4 hours ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (4 hours ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (5 hours ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (5 hours ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (5 hours ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (5 hours ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (5 hours ago)

Malayali Vartha Recommends