Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...

ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങളെ കുറിച്ച് പറയാം!

05 JANUARY 2018 11:52 AM IST
മലയാളി വാര്‍ത്ത

കാന്‍ഹേരി ഗുഹകള്‍

പാറകൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളുടെ കൂട്ടമായ കാന്‍ഹേരി ഗുഹകള്‍ സ്ഥിതിചെയ്യുന്നത് മുംബൈയുടെ പ്രാന്തപ്രദേശമായ ബോരിവലിയിലാണ്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ കാടുകളുടെ ഉള്ളില്‍ ഉള്ള ഈ ഗുഹകള്‍ മെയിന്‍ ഗേറ്റില്‍നിന്നും 6 കിലോമീറ്ററും ബോരിവലി സ്‌റ്റേഷനില്‍നിന്നും 7 കിലോമീറ്ററും അകലെയാണ്. രാവിലെ 9 മണി മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. ഇന്ത്യന്‍ കലാരൂപങ്ങളിലും സംസ്‌കാരങ്ങളിലും ബുദ്ധ ചിന്താഗതിയുടെ സ്വാധീനം കാന്‍ഹേരി ഗുഹകളില്‍ കാണാന്‍ സാധിക്കും. കറുത്ത മല എന്ന് അര്‍ത്ഥം വരുന്ന സംസ്‌കൃത പദമായ കൃഷ്ണഗിരിയില്‍നിന്നുമാണ് കാന്‍ഹേരി എന്ന പേര് വന്നത്. വലിയ ബസാള്‍ട്ടിക് പാറയില്‍നിന്നും കൊത്തിയെടുത്തവയാണ് ഇവ.



2. ലോണാവല



പുണെ പട്ടണത്തില്‍ നിന്നും ഏകദേശം 64 കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല (മറാഠി). മുംബൈ പട്ടണത്തില്‍ നിന്നും ഏകദേശം 96 കി.മി ദൂരത്തില്‍സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പുണെ ജില്ലയിലാണ് ഉള്‍പ്പെടുന്നത്. ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്. മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തിന് ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. മുംബൈ-പൂണെ എക്പ്രസ്സ് ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഇവിടെ മണ്‍സൂണ്‍ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര കാലം തുടങ്ങുന്നത്.

3. അലിബാഗ്



മഹാരാഷ്ട്രയുടെ ഗോവയെന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ് അലിബാഗ്. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് റായ്ഗഡ് ജില്ലയിലാണ് ഈ പട്ടണം. മുംബൈ നഗരത്തോട് വളരെ അടുത്തുകിടക്കുന്നതാണ് ഈ നഗരം. ഗാര്‍ഡന്‍ ഓഫ് അലിയെന്നതാണ് അലിബാഗ് എന്ന വാക്കിനര്‍ത്ഥം. അലി ഇവിടെ ഒട്ടേറെ മാവുകളും തെങ്ങുകളും മറ്റും വച്ചുപിടിപ്പിച്ചതിനാലാണത്രേ സ്ഥലത്തിന് ഈ പേരുവീണത്. അധികം മലിനീകരിക്കപ്പെടുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യാത്തതാണ് ഇവിടുത്തെ ബീച്ചുകള്‍. ഇവിടുത്തെ ബീച്ചില്‍ നിറയെ കറുത്തമണലാണ്. അതിനാല്‍ത്തന്നെ സ്വസ്ഥതയും ഏകാന്തതയും ആഗ്രഹിച്ചെത്തുന്നവരുടെ പ്രധാനകേന്ദ്രമാണിത്.

4. മതേരന്‍

മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക ഹില്‍സ്‌റ്റേഷനായ മതേരന്‍ മുംബൈയുടെ കിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മലിനീകരിക്കപ്പെടാത്ത ശുദ്ധവായു ശ്വസിക്കാം. മഹാരാഷ്ട്രയിലെ മറ്റു ഹില്‍സ്‌റ്റേഷന്‍ പോലെ തന്നെ സഹ്യാദ്രിയുടെ സൗന്ദര്യമാണ് മതരേനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഇതിനായി മുപ്പത്തിആറോളം വ്യൂ പോയിന്റുകള്‍ ഇവിടെയുണ്ട്.

5. ചിപ്ലൂന്‍



മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് ചിപ്ലൂന്‍ എന്ന ഈ സുന്ദരനഗരം സ്ഥിതി ചെയ്യുന്നത് . മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. പൂനെയുടെയും കോല്‍ഹാപൂരിന്റേയും സമീപത്തു കൂടിയാണ് ചിപ്ലൂന്‍. വഷിഷ്ടി നദിയുടെ തീരത്താണ് ചിപ്ലൂന്‍ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഈ നദിയില്‍ ബോട്ട് യാത്ര സ്ഥിരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൊച്ചു നഗരത്തിന്റെ കിഴക്ക് ഭാഗത്ത് പശ്ചിമ ഘട്ടവും പടിഞ്ഞാറു ഭാഗത്ത് അറബിക്കടലുമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (6 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (20 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (29 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (41 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (57 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (13 hours ago)

Malayali Vartha Recommends