Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

കാര്‍ഷികോത്പാദനം കൂട്ടാന്‍ ജൈവകരിപ്പൊടി

11 AUGUST 2015 01:05 PM IST
മലയാളി വാര്‍ത്ത.

വെണ്ണീര്‍, കരിപ്പൊടി എന്നിവ സാധാരണ കര്‍ഷകര്‍ കാര്‍ഷികോത്പാദനം കൂട്ടുന്നതിന് ഉപയോഗിച്ചിരുന്നതായി ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും ചരിത്രത്തില്‍ കാണാവുന്നതാണ്. വിളവെടുപ്പിനുശേഷം ഉപേക്ഷിക്കപ്പെടുന്ന കാര്‍ഷികാവശിഷ്ടങ്ങള്‍ ഓക്‌സിജന്റെ അഭാവത്തില്‍ കത്തിച്ച് കിട്ടുന്ന ജൈവകരിപ്പൊടി കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ വളരെയേറെ സഹായകമാണ്.
കരിപ്പൊടി ചേര്‍ത്താലുള്ള ഗുണങ്ങള്‍: 30 ശതമാനംമുതല്‍ 120 ശതമാനംവരെ ഉത്പാദനവര്‍ധന ലഭിക്കുന്നു. മണ്ണിലെ പോഷകമൂലകങ്ങളുടെ കൊടുക്കല്‍വാങ്ങല്‍ ക്ഷമത 50 ശതമാനംവരെ വര്‍ധിപ്പിക്കുന്നു. ഇത് സസ്യങ്ങള്‍ക്ക് ക്രമമായി ആഹാരലഭ്യത ഉറപ്പാക്കുന്നു.ഇത് ജലം സംഭരിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ കഴിവ് 18 ശതമാനംവരെ വര്‍ധിപ്പിക്കുന്നു.
അമഌകൂടിയ മണ്ണിന്റെ പി.എച്ച്. കൂട്ടി സൂക്ഷ്മാണുക്കളായ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പോഷകവസ്തുക്കളെ പിടിച്ചുനിര്‍ത്തുകയും വെള്ളത്തിന്റെ ഒഴുക്കില്‍ അവ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാവുന്നതാണ്.
സൂക്ഷ്മാണുക്കളുടെയും മൈക്കോ റൈസ എന്ന ഉപകാരികളായ കുമിളുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നു.
ചെടികളും മരങ്ങളും വളരുമ്പോള്‍ അവ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുകയും ജൈവശരീരം നിര്‍മിക്കുകയും ചെയ്യുന്നു. ഈ ജൈവശരീരങ്ങള്‍ കത്തിച്ചുകളയാതെയും ജീര്‍ണിച്ചുപോകാതെയും കരിപ്പൊടിയുണ്ടാക്കി മണ്ണില്‍ ചേര്‍ത്തുകൊടുത്താല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് കാര്‍ബണ്‍ മണ്ണില്‍ ശേഖരിക്കുന്നതിന് തുല്യമാണ്. മണ്ണില്‍നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരുന്ന മീഥേല്‍, നൈട്രസ് ഓക്‌സൈഡ് എന്നീ ഹരിതഗൃഹ വാതകങ്ങളെ 100 ശതമാനം തടയാന്‍ കരിപ്പൊടിക്ക് കഴിവുണ്ട്.
കരിപ്പൊടി ഉത്പാദനം: ഓസ്‌ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കരിപ്പൊടി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് ഉപയോഗിക്കുന്നുണ്ട്. ജപ്പാനിലും ഇംഗ്ലണ്ടിലും സര്‍ട്ടിഫിക്കേഷന്‍ നടത്തി ജൈവകൃഷിക്ക് ഉപയോഗിക്കുന്ന ഉത്പാദനോപാധി എന്നനിലയില്‍ ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
ഒരിക്കല്‍ ചേര്‍ക്കുന്ന കരിപ്പൊടി (ജൈവകരിപ്പൊടി) മണ്ണില്‍ ജീര്‍ണിക്കാതെ കിടക്കുകയും അതിന്റെ പ്രവര്‍ത്തനം നൂറ്റാണ്ടുകളോളം നിലനില്‍ക്കുകയും ചെയ്യുന്നു. കൃഷിക്ക് ഒരു ഹെക്ടറിന് അഞ്ചുടണ്‍ മുതല്‍ കരിപ്പൊടി ഉപയോഗിക്കാം

കാസര്‍കോട് ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ ചൂട്ട്മണ്ണ് എന്ന പേരില്‍ കരിപ്പൊടി ഉണ്ടാക്കുന്നുണ്ട്. തോട്ടത്തിലുള്ള സസ്യാവശിഷ്ടങ്ങളായ ഓല, പാള, അടയ്ക്ക കുലയുടെ ബാക്കി, തൊണ്ട് തുടങ്ങിയവ അട്ടിയടുക്കി മണ്ണ് ഇടകലര്‍ത്തി ഒരു സ്ഥലത്ത് കൂട്ടിയിടുന്നു. ഏറ്റവും പുറമേ മണ്ണുകൊണ്ട് പൊതിഞ്ഞശേഷം ഇത് അടിയില്‍നിന്ന് കത്തിക്കുന്നു. ഇവിടെ ഒരാഴ്ചയോളം സമയംകൊണ്ട് ഈ വസ്തുക്കള്‍ കുറഞ്ഞ വായുവില്‍ സാവധാനം കത്തി കരിയായി മാറുന്നു. ഈ കരിപ്പൊടി മണ്ണില്‍ ചേര്‍ത്താല്‍ വളരെ നല്ലതാണെന്ന് കര്‍ഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends