കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടം.... കുരുമുളക് വില കുതിച്ചുയരുന്നു...

ഇടുക്കിയിൽ 10 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വിലയായ 750 രൂപയിൽ ഇന്നലെ കുരുമുളക് എത്തി. പ്രാദേശിക കമ്പോളത്തിൽ ചെറുകിടവ്യാപാരികളും സൊസൈറ്റികളും 748-ന് കർഷകരോട് കുരുമുളക് വാങ്ങിയപ്പോൾ സ്റ്റോക്ക് വെപ്പുകാരും നേരിട്ട് കുരുമുളക് സംഭരിക്കുന്ന മസാല കമ്പനികളും 760 രൂപവരെ നൽകി കുരുമുളക് വാങ്ങി.
വില കുതിച്ചതോടെ സംഭരിച്ച കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടമാണ് ഉണ്ടായത്. ഇടുക്കി ജില്ലയിലെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ കുരുമുളകിന് ഗുണമേന്മ അധികമാണ്. ലിറ്റർ വെയ്റ്റ് കൂടിയ (ഒരു ലിറ്റർ അളവുപാത്രത്തിലെടുക്കുന്ന കുരുമുളകിന്റെ തൂക്കം) കുരുമുളകിന് 20-30 രൂപ വരെ കിലോയ്ക്ക് അധികം ലഭ്യമാകും. എന്നാൽ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരും സംഭരിച്ച വ്യാപാരികളും അധികം കുരുമുളക് കമ്പോളത്തിൽ എത്തിക്കുന്നില്ല.
"
https://www.facebook.com/Malayalivartha























