Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഇലന്തപ്പഴം നട്ടു വളര്‍ത്താം

19 AUGUST 2015 03:14 PM IST
മലയാളി വാര്‍ത്ത.

പാവപ്പെട്ടവരുടെ ആപ്പിള്‍ എന്നാണ് വിളിപ്പേര്. മുള്ളുകളോടുകൂടിയ ഈ ചെറുവൃക്ഷം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ വളര്‍ന്നിരുന്നു. 1800 മീറ്റര്‍ വരെ ചൂടു പ്രദേശങ്ങളില്‍ ഇത് ഉണ്ടാകുമെങ്കിലും വരണ്ട കാലാവസ്ഥയാണ് നല്ലത്. സിക്ക് രാജാക്കന്മാരുടെ ഭക്ഷണത്തിന് പണ്ട് ഇലന്തപ്പഴം ഒഴിവാക്കാനാകാത്തതായിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍പോലും ഇലന്തപ്പഴം സുലഭമാണ്.
വീടിന്റെ കിഴക്കുഭാഗത്ത് ഇലന്ത നട്ടാല്‍ പുത്രലാഭവും, തെക്ക് വശത്തായാല്‍ ധനലാഭവും ഉണ്ടാവുമെന്ന വിശ്വാസവുമുണ്ട്. ഇതില്‍ ജീവകം എ, ബി, സി എന്നിവയ്ക്ക് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും വലസഞ്ചികളില്‍ നിറച്ച വലുപ്പമേറിയ കായ്കള്‍ക്ക് ഒരു കിലോയ്ക്ക് അറുപത് രൂപവരെ വിലയുണ്ട്. ഒരു മീറ്റര്‍ ചതുരശ്ര അളവിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും, മേല്‍ മണ്ണും നിറച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒട്ടുതൈ നടാം. നടുന്ന സമയത്തോ, പുതു ഇലകള്‍ വന്നശേഷമോ, ഒരു കിലോ വേപ്പിന്‍പിണ്ണാക്കും കാല്‍കിലോ എല്ലുപൊടിയും കൂടി നല്‍കണം. വേണ്ടവിധം നനയ്ക്കണം.
ഒട്ടുതൈ ഒന്നാം വര്‍ഷം കായ്ക്കും. ആദ്യതവണ കായ് കുറയുമെങ്കിലും വളരുംതോറും കായ് എണ്ണം കൂടിവരും. മുതിര്‍ന്ന ഒരു മരത്തില്‍നിന്നും ഒരാണ്ടില്‍ 100, 150 കിലോവരെ പഴങ്ങള്‍ കിട്ടും. ഒട്ടുതൈകളുടെ കായ്കള്‍ക്ക് ചെറുനാരങ്ങയോളം വലുപ്പവും ചെറിയ കുരുവുമാണ്.
വര്‍ഷംതോറും വിളവെടുപ്പിനുശേഷം മഴക്കാലത്ത് വളപ്രയോഗം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും. ഏപ്രില്‍ മാസങ്ങളില്‍ പൂവ് വന്ന് നവംബര്‍ മുതല്‍ ജനുവരി വരെ പഴങ്ങള്‍ കാണും. വിളഞ്ഞ് പഴുത്താല്‍ ഓറഞ്ചു നിറമാകും. പഴങ്ങള്‍ കിളികള്‍ തിന്നാതിരിക്കാന്‍ മരം മൊത്തമായി വലകൊണ്ട് മൂടാം. ചെറു മുള്ളുകളുള്ള ചെടിക്ക് കീടരോഗങ്ങള്‍ ഒന്നും വരാറില്ല. ഇരുപതു വര്‍ഷക്കാലം നിലനില്‍പുമുണ്ട്. കാതലില്ലാത്ത നല്ല ഉറപ്പുള്ള തടി കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കുവാനും ഉപയോഗിക്കാം.

കുരു കളഞ്ഞ പഴത്തില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് അരച്ചുണക്കിയുള്ള കൊണ്ടാട്ടം തമിഴ്‌നാട്ടില്‍ സാധാരണയാണ്. വിശപ്പില്ലായ്മ, ഛര്‍ദ്ദി, അഗ്‌നിമാന്ദ്യം, കഫോദ്രവം ഇവയെല്ലാം ഇലന്തപ്പഴം കഴിച്ചാല്‍ ഒരു പരിധിവരെ ഇല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends