Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. 2972 അവസരങ്ങൾ പത്താം ക്ലാസ് കഴിഞ്ഞവർക്കും അപേക്ഷികാം..കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചിരിക്കണം...കൂടുതൽ അറിഞ്ഞിരിക്കേണ്ടത്..

16 MAY 2022 10:52 AM IST
മലയാളി വാര്‍ത്ത

ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് er.indianrailways.gov.in വഴി അപേക്ഷിക്കാം. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒഴിവുകളുടെ എണ്ണം: 2972. പേ സ്‌കെയില്‍: വ്യക്തമാക്കിയിട്ടില്ല. 15 മുതല്‍ 24 വയസ് വരെയാണ് പ്രായപരിധി.

 

ഹൗറ ഡിവിഷന്‍: 659, സീല്‍ദാ ഡിവിഷന്‍: 297, മാള്‍ഡ ഡിവിഷന്‍: 138, അസന്‍സോള്‍ ഡിവിഷന്‍: 412, കാഞ്ചരപ്പാറ വര്‍ക്ക്‌ഷോപ്പ്: 187, ലിലുവാ വര്‍ക്ക്‌ഷോപ്പ്: 612, ജമാല്‍പ്പൂര്‍ വര്‍ക്ക്‌ഷോപ്പ്: 667 എന്നിങ്ങനെയാണ് ഒഴിവുകള്‍.

 

 

അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചിരിക്കണം. കൂടാതെ, എൻസിവിടി /എസ്‌സിവിടി നല്‍കുന്ന ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 20.

 

 

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ- കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന ആരംഭിച്ചു. സ്കോൾ-കേരള എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ഇവ ലഭ്യമാണ്.

 

സ്കോൾ-കേരള, ഓപ്പൺ റഗുലർ കോഴ്സ് വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്ത് വരുന്ന സ്വയംപഠന സഹായികളിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഒന്നും രണ്ടും വർഷത്തെ സ്വയംപഠന സഹായികളുടെ വിൽപ്പനയാണ് ഇപ്പോൾ ആരഭിച്ചിട്ടുള്ളത്.

ഹയർസെക്കൻഡറി കോഴ്സ് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം ഹയർസെക്കൻഡറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് സ്വയംപഠന സഹായികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

 

ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തോടൊപ്പം സ്വയംപഠന സഹായികളും ഉൾപ്പെടുത്താമെന്ന് സ്കോൾ-കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (4 minutes ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (1 hour ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (1 hour ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (2 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (2 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (2 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (2 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (2 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (2 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (3 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (3 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (3 hours ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (3 hours ago)

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു  (3 hours ago)

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വ  (3 hours ago)

Malayali Vartha Recommends