Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

22 APRIL 2024 07:06 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിയ്ക്കായി പോകാൻ തുടങ്ങുന്നവരെല്ലാം ആദ്യം ഓർക്കുന്നത് ആടുജീവിതമെന്ന സിനിമയാണ് . ഇല്ലാത്ത കശ്ശ് സ്വരുക്കൂട്ടി ഗൾഫിലേക്ക് പറന്നാലും പറഞ്ഞുറപ്പിച്ച ജോലി തന്നെ കിട്ടുമോ, തൊഴിൽ തട്ടിപ്പിന് ഇരയാകുമോ തുടങ്ങി നൂറുകൂട്ടം സംശയങ്ങളാണ് മനസ്സിൽ വരുന്നത്.

 

തൊഴിൽ വകുപ്പിന് കീഴിൽ വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന സർക്കാ‍ർ സ്ഥാപനം പ്രവർത്തിക്കുന്നു ണ്ടെന്ന അറിവില്ലായ്മയാണ് പലപ്പോഴും ഇത്തരം തട്ടിപ്പിൽ  ഉദ്യോഗാർഥികളെ കൊണ്ടുചെന്നെത്തിക്കുന്നത്. 

എന്നാൽ സർക്കാർ അംഗീകൃത ഏജൻസിയായ ഒഡേപെക്ക് മുഖേനയുള്ള നിയമനകളിൽ ഇത്തരം ഭയത്തിന്റെ ആവശ്യമില്ല. വിദേശത്ത് ഏതുതരം ജോലി ആഗ്രഹിക്കുന്നവർക്കും ഒഡേപെക്കിനെ സമീപിക്കാം.  സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് റിക്രൂട്ട്മെന്റുകൾ ഏറെയും നടക്കുന്നത് എന്നത് കൊണ്ട് തന്നെ ഉദ്യോഗാർഥികൾക്ക് ജോലിയേയും ശമ്പളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
 


യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് ആണ് അവസരം. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴിയാണ് നിയമനം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5.7 അടി ഉയരമുണ്ടായിരിക്കണം. 25 മുതൽ 40 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം. അതായത് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. മറ്റ് ഭാഷകൾ കൂടി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്. പൊതുസുരക്ഷ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ചും മാർഗനിർദ്ദേശങ്ങളെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം. കൂടാതെ സുരക്ഷ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും ആവശ്യമാണ്.



ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സുരക്ഷാ മേഖലയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. പ്രത്യേകിച്ച് സൈന്യം, പോലീസ്, സെക്യൂരിറ്റി മേഖലയിൽ ജോലിച്ചെയ്യിന്നവർക്ക് . അഭിമുഖ സമയത്ത് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. എങ്ങനെയാണ് പ്രധാനമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്? ശശി തരൂർ പറയുന്നു 2262 യുഎഇ ദിർഹമാണ് ശമ്പളം,അതായത് 51274 ഇന്ത്യന്‍ രൂപ. അടിസ്ഥാന ശമ്പളം 1200 ദിർഹമാണ്.



കമ്പനി താമസ കൗര്യം അനുവദിക്കും. കമ്പനിയുടെ തന്നെ വാഹന സൗകര്യം ഉപയോഗപ്പെടുത്താനാകും. സെക്യൂരിറ്റി അലവൻസ് ആയി 720 ദിർഹം ആണ് ലഭിക്കുക. ഇത് കൂടാതെ ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും jobs@odepc എന്ന ഇമെയിലിലേക്ക് ഏപ്രിൽ 25 നകം അയക്കണം.

ജർമ്മനിയിൽ മലയാളികൾക്ക് സുവർണാവസരം; 35 ലക്ഷം വരെ ശമ്പളം യൂറോപ്പ് ജോബ് ഓപ്പർജ്യൂണിറ്റീസ്: ഒഇടി, ഐഇല്‍ടിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോർക്ക ഒഡപെക് മുഖേനയാണ് ജർമ്മനിയിൽ നഴ്സിങ് തസ്തികയിൽ നിയമനം. ബി എസ് സി നഴ്സിങ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.


നഴ്സിങിൽ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പരിചയം എന്നിവയാണ് യോഗ്യത. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 40 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. മൂന്ന് വർഷത്തെ കരാർ നിയമനം ആയിരിക്കും. കാലവധി നീട്ടി കിട്ടിയേക്കും. 2400 മുതൽ 4000 യൂറോ (ഇന്ത്യൻ രൂപ 35 ലക്ഷം വരെ) ആയിരിക്കും ശമ്പളം. മെയ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 

കൂടുതൽ വിവരങ്ങൾക്ക് : www.odepc.kerala.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (9 minutes ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (9 minutes ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (36 minutes ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (51 minutes ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (1 hour ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (1 hour ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.  (1 hour ago)

പത്മകുമാറിനെ ഉറക്കാതെ SIT 16 മണിക്കൂർ കസ്റ്റഡിയിൽ..! ചോദ്യം ചെയ്യൽ; ദൈവതുല്യന്റെ കൊങ്ങയ്ക്ക് പിടിച്ച് പപ്പൻ..!  (1 hour ago)

നാളെ പന്ത്രണ്ട് വിളക്ക്... ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്ത്  (1 hour ago)

സൂപ്പർവൈസർ കോർട്ടേഴ്സിൽ മരിച്ച നിലയിൽ  (1 hour ago)

ബണ്ടിചോറിനെ അറസ്റ്റ്‌ ചെയ്ത്‌ കോടതി ജാമ്യത്തിൽ വിട്ടു  (1 hour ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (2 hours ago)

പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  (2 hours ago)

കുഞ്ഞിനേയും വയറ്റിലിട്ട് അർച്ചന തീകൊളുത്തി; ആളിപ്പടർന്ന് ഓടിയത് കോൺക്രീറ്റ് കാനയിലേക്ക്; ആറുമാസം മുൻപ് നടന്ന പ്രണയ വിവാഹം; സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പിതാവ്  (2 hours ago)

സ്വർണവിലയിൽ കുറവ്  (2 hours ago)

Malayali Vartha Recommends