Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ 8326 ഒഴിവുകള്‍;കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും, അപേക്ഷ ജൂലായ് 31നകം നല്‍കണം

05 JULY 2024 07:59 PM IST
മലയാളി വാര്‍ത്ത

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസ് നിയമനത്തിന് അവസരമൊരുക്കുന്ന മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കും. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 31-നകം സമര്‍പ്പിക്കണം.

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയില്‍ ഉദ്ദേശം 4887 ഒഴിവും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിലെ (സി.ബി.ഐ.സി.) ഹവില്‍ദാര്‍ തസ്തികയില്‍ 3439 ഒഴിവുമാണ് നിലവിലുള്ളത്. ഒഴിവുകളുടെ എണ്ണത്തില്‍ പിന്നീട് മാറ്റം വരാം.

യോഗ്യത: പത്താംക്ലാസ്/ തത്തുല്യ യോഗ്യത 2024 ഓഗസ്റ്റ് ഒന്നിനകം നേടിയിരിക്കണം.

പ്രായം: 18-25 വയസ്സ്, 18-27 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 18-25 വിഭാഗത്തിലുള്ളവര്‍ 02-08-1999-നും 01.08.2006-നും ഇടയില്‍ ജനിച്ചവരും 18-27 വിഭാഗത്തിലുള്ളവര്‍ 02.08.1997-നും 01.08.2006-നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ജനറല്‍-10, ഒ.ബി.സി-13, എസ്.സി., എസ്.ടി.-15 എന്നിങ്ങനെയാണ് വയസ്സിളവ്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെയും (എസ്.സി., എസ്.ടി.-40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.



ശാരീരികയോഗ്യത (ഹവില്‍ദാര്‍ തസ്തികയിലേക്ക് മാത്രം): പുരുഷന്‍മാര്‍ക്ക് 157.5 സെ.മീ.യും (എസ്.ടി.വിഭാഗക്കാര്‍ക്ക് അഞ്ച് സെ.മീ. വരെ ഇളവ് ലഭിക്കും) സ്ത്രീകള്‍ക്ക് 152 സെ.മീ.യും (എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെ.മീ.വരെ ഇളവ് ലഭിക്കും) ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാര്‍ക്ക് 81 സെ.മീ. നെഞ്ചളവും അഞ്ച് സെ.മീ. വരെ നെഞ്ചളവ് വികാസവും വേണം. സ്ത്രീകള്‍ക്ക് 48 കിലോഗ്രാം ഭാരം വേണം. (എസ്.ടി. വിഭാഗക്കാര്‍ക്ക് രണ്ട് കിലോഗ്രാം ഇളവ് ലഭിക്കും).

പരീക്ഷ: എം.ടി.എസ്. തസ്തികയിലേക്കും ഹവില്‍ദാര്‍ തസ്തികയിലേക്കും തിരഞ്ഞെടുപ്പിനായി ആദ്യഘട്ടത്തില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ട് സെഷനുകളുണ്ട്. ഒന്നാം സെഷനില്‍ ന്യൂമറിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി ആന്‍ഡ് പ്രോബ്ലം സോള്‍വിങ് എന്നിവയും രണ്ടാം സെഷനില്‍ ജനറല്‍ അവേര്‍നെസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍ എന്നിവയുമാണ് വിഷയങ്ങള്‍. 45 മിനിറ്റാണ് ഓരോ സെഷന്റെയും സമയം. ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെ 13 പ്രാദേശികഭാഷകളിലും ലഭിക്കും. ഒന്നാം സെഷനില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. എന്നാല്‍, രണ്ടാം സെഷനില്‍ തെറ്റുത്തരത്തിന് ഒരുമാര്‍ക്ക് നെഗറ്റീവുണ്ടായിരിക്കും. ഒരു സെഷന്‍ കഴിഞ്ഞാല്‍ ഉടന്‍ രണ്ടാം സെഷന്‍ തുടങ്ങുംവിധമാണ് ക്രമീകരണം. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.



പരീക്ഷാകേന്ദ്രങ്ങള്‍: കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവ Karnataka, Kerala Region (KKR) റീജണിലാണ് ഉള്‍പ്പെടുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ റീജണിലെ മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാം. പിന്നീട് മാറ്റാന്‍ ആവശ്യപ്പെടാനാവില്ല.

ശാരീരികക്ഷമതാ പരീക്ഷ (ഹവില്‍ദാര്‍ തസ്തികയിലേക്ക് മാത്രം): പുരുഷന്മാര്‍ക്ക് 15 മിനിറ്റിനുള്ളില്‍ 1600 മീറ്റര്‍ നടത്തവും (15 മിനിറ്റ് സമയം) വനിതകള്‍ക്ക് ഒരു കിലോമീറ്റര്‍ നടത്തവുമാണ് (20 മിനിറ്റ്) ശാരീരികക്ഷമതാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ അടയ്ക്കണം. BHIM UPI, നെറ്റ് ബാങ്കിങ്, വിസാ, മാസ്റ്റര്‍ കാര്‍ഡ്, മാസ്ട്രോ, റൂപേ ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി ഓഗസ്റ്റ് ഒന്ന് വരെ (രാത്രി 11 മണി വരെ) ഫീസ് അടയ്ക്കാം.

എസ്.എസ്.സി.യുടെ പുതിയ വെബ്സൈറ്റായ https://ssc.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് (പഴയ വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്തവരും പുതിയ വെബ്സൈറ്റില്‍ വീണ്ടും വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്യണം).

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ www.ssc.nic.in ലുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷിക്കുന്ന സമയത്ത് എടുത്ത ഫോട്ടോയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി: ജൂലായ് 31. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക്, നിര്‍ദിഷ്ട ഫീസ് അടച്ച് തിരുത്തല്‍ വരുത്താം. ഓഗസ്റ്റ് 16, 17 തീയതികളിലാണ് തിരുത്തലിന് സമയം അനുവദിച്ചിരിക്കുന്നത്.

 https://ssc.gov.in  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (6 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (6 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (7 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (7 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (7 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (7 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (10 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (10 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (10 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (10 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (11 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (11 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (11 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (11 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News