Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


19-ാം നമ്പർ സ്കൂൾ ബസ്..കുഞ്ഞു ഹെയ്‌സലിന്റെ ജീവനെടുത്തു.. സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത.. ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു...


അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല...മൂന്ന് നില കെട്ടിടം പൊളിക്കാൻ അധികൃതർ..ഇത് ഇന്ത്യയാണ് ഇവിടെ ഒരു ഭീകരനും സ്ഥാനമില്ല..കുടുംബ വീട് തകർക്കും..


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

എന്താണ് ക്ലബ് ഹൗസ്.... സാധ്യതകളും വെല്ലുവിളിയും

05 APRIL 2022 07:18 PM IST
മലയാളി വാര്‍ത്ത

വളരെ കുറഞ്ഞ സമയം കൊണ്ട് ട്രെന്റിങില്‍ കയറിയ ഒരു ആപ്പാണ് ക്ലബ് ഹൗസ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് കഴിഞ്ഞു.രോഹന്‍ സേത്ത് എന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജനും ഭാര്യ ജെന്നിഫറും ചേര്‍ന്ന് വൈകല്യമുള്ള സംസാരിക്കാനാകാത്ത മകള്‍ക്ക് വേണ്ടി ഒരു ഉദ്യമം ആരംഭിച്ചു. പിന്നീട് അദ്ദേഹം സോഷ്യല്‍ മീഡിയ രംഗത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്തിനെ കണ്ടുമുട്ടിയ ശേഷം ഇരുവരുടെയും ഒത്തുചേരല്‍ ഈ സംരംഭത്തെ ക്ലബ് ഹൗസ് ആക്കി മാറ്റി.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ക്ലബ്ബ് ഹൗസ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന് ആളുകളെ നേരിട്ട് കണ്ടു സംവദിക്കുന്ന പ്രതീതിയാണുള്ളത്. അതുകൊണ്ട് തന്നെ വളരെ വേഗത്തില്‍ ജനമനസ്സുകളെ കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പകലും രാത്രിയും, കഥകളും, ചര്‍ച്ചകളും, പാട്ടുകളും, മത്സരങ്ങളുമായി ഓരോ മലയാളിയും ക്ലബ്ബ് ഹൗസ് ആഘോഷിക്കുകയാണ്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം പോലെ ഇതിനെയും കാണാമെങ്കിലും, ഇതിന്റെ ബിസിനസ് സാധ്യതകള്‍ ആണ് ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. നിരവധി മേഖലയിലുള്ള ആളുകള്‍ പങ്കെടുക്കുന്ന പ്ലാറ്റ്‌ഫോം ആയതിനാല്‍ തന്നെ ബിസിനസ് സംരംഭകര്‍ക്ക് സാധ്യതയോറെ നല്‍കുന്ന ആപ്പാണിത്.

തുടക്കത്തില്‍ ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ മാത്രം ലഭ്യമായിരുന്ന ക്ലബ് ഹൗസ് പിന്നീട് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡിലേക്ക് മാറി. ഉയര്‍ന്ന പ്ലാറ്റ്‌ഫോമില്‍ നിന്നും സാധാരണ പ്ലാറ്റ്‌ഫോമിലേക്ക് മാറിയത് അതിനെ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിന് കാരണമായി. അതോടെ ചെറുതും വലുതുമായ എല്ലാ വിഭാഗം സംരംഭകര്‍ക്കും അവരുടെ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനും നിക്ഷേപകരെ കണ്ടെത്താനും കഌ് ഹൗസ് സൗകര്യമൊരുക്കി.

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എന്ത് ആവശ്യമാണ് അദ്ദേഹത്തിന് ഉള്ളത് എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് തന്റെ നെറ്റവര്‍ക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഇന്‍വെസ്റ്റര്‍ ആണ് വേണ്ടതെങ്കില്‍ അത്തരത്തിലുള്ള ബിസിനസ്സ് സൗഹൃദങ്ങള്‍ കണ്ടെത്താന്‍ കഌ് ഹൗസില്‍ സാധിക്കും. തങ്ങളുടെ ഓഫീസ് സ്റ്റാഫ്, അസ്സോസിയേറ്റ്‌സ്, ഡീലേഴ്സ്സ് എന്നിവരുമായി ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്നൊരു പ്ലാറ്റ്‌ഫോം ആണ് ക്ലബ്ഹൗസ്. ബിസിനസ്സ് രംഗത്തെ ഓരോ ദിവസത്തെയും മാറ്റങ്ങള്‍ ചര്‍ച്ച് ചെയ്യാനും, പുതിയ ആശയങ്ങള്‍ കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം ഏറെ ഗുണം ചെയ്യും. സ്വകാര്യത സൂക്ഷിക്കുന്ന റൂമുകളില്‍ ചര്‍ച്ച നടത്താനും ഇതില്‍ സാധ്യമാണ്.

യുട്യൂബ് പോലുള്ള മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി സെലിബ്രെറ്റികളോട് സംവദിക്കാനും ക്ലബ് ഹൗസ് അവസരമൊരുക്കുന്നുണ്ട്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം പെലെ ഒരാളെ അറിയണമെങ്കില്‍ അവരുടെ പോസ്റ്റുകളും, എബൗട്ട് മീയും നോക്കുന്നപോലെ ഇതില്‍ പറ്റില്ല. ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ആധികാരികമായി സംസാരിക്കാന്‍ ശ്രദ്ധിക്കുക. വളരെ ശ്രദ്ധിച്ച് പറയാനുള്ളത് വ്യക്തമായി പറയുക. കാരണം ഇതൊരു ഓഡിയോ പ്ലാറ്റ്‌ഫോം അയതിനാലും, ലൈവ് ചര്‍ച്ചകള്‍ നടക്കുന്നതിനാലും ഇവിടെ നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുകയും തെറ്റായാല്‍ വിമര്‍ശനങ്ങല്‍ നേരിടേണ്ടിയും വരും. അത് സംരംഭകനെയും ഉല്പന്ന മൂല്യത്തെയും ബാധിക്കാം.

വില്പന നടത്താനുള്ള പ്ലാറ്റ്‌ഫോം എന്നതിനപ്പുറം നമ്മുടെ ഉല്പന്നത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്കൊണ്ട് നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. അതിനാല്‍ താത്പര്യമുള്ള ആളുകളെ ക്ഷണിക്കുക, ചര്‍ച്ചകള്‍ നടത്തുക. ഒരു സംരംഭകന് തന്റെ ഉല്പന്നത്തെക്കുറിച്ച് നന്നായി സംസാരിക്കാന്‍ കഴിയണം. അത് പരിശീലിക്കണം. അത് ക്ലബ് ഹൗസില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിത്തരും. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക, ആശയങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുക. അതിനൊരു നല്ല മാര്‍ഗ്ഗം തന്നെയാണ് ക്ലബ് ഹൗസ് ചര്‍ച്ചകളും കൂട്ടായ്മകളും. അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സംരംഭകന്റെ ജോലി ക്ലബ്ഹൗസുകള്‍ വളരെ ലളിതമാക്കുന്ന കാലഘട്ടമാണ് മുന്നിലുള്ളത്. അതിനൊപ്പം ചിറക് വിടര്‍ത്തി പറക്കുക.

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്‌റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ കയറാന്‍ ഒരാളുടെ ഇന്‍വൈറ്റ് ആവശ്യമാണ്. ടെക്സ്റ്റ് മെസേജ്, വാട്‌സാപ്പ്, ഇന്‍സ്റ്റാ മെസേജ് തുടങ്ങിയവയിലൂടെയൊക്കെ നിങ്ങളെ മറ്റുള്ളവര്‍ക്ക് ക്ഷണിക്കാം, നിങ്ങള്‍ക്ക് മറ്റുള്ളവരെയും ആപ്പിലേക്ക് ക്ഷണിക്കാം. ഒരു മെമ്പര്‍ക്ക് ആകെ 4 ഇന്‍വൈറ്റ് മാത്രമാണ് ലഭിക്കുക.

ഇന്‍വൈറ്റ് ലഭിക്കാത്തവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ്ഹൗസില്‍ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ ആഡ് ചെയ്യാര്‍ സാധിക്കും.
ആന്‍ഡ്രോയ്ഡ് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ പേര് പിന്നീട് മാറ്റാന്‍ സാധിക്കുന്നതല്ല.

എന്നാല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഒരുതവണ മാറ്റാം. പ്രൊഫൈല്‍ പിക്ചര്‍ എത്രവേണമെങ്കിലും മാറ്റാന്‍ സാധിക്കും. ആപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക വിഷയം ഇഷ്ടപ്പെടുന്നവരുടെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ കൂട്ടായ്മയാണ് ക്ലബുകള്‍. അത് ഈ ആപ്പിന്റെ പ്രത്യേകതയാണ് ഈ ക്ലബുകള്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ചര്‍ച്ച റൂമുകള്‍ രൂപീകരിക്കാന്‍ സാധിക്കും. പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇത്തരത്തില്‍ ക്ലബ്ബുകള്‍ തുടങ്ങാം. യഥാര്‍ത്ഥ ലോഗോ, പേര് എന്നിവ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍വീസുകള്‍ എന്നിവയെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.വെബിനാര്‍ പോലെ എന്നാല്‍ ശബ്ദം കൊണ്ട് മാത്രം ആശയങ്ങള്‍ പങ്കിടുകയും ചോദ്യോത്തര പംക്തി നടത്തുകയും ചെയ്യാം.നിങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് കുറിപ്പുകളോ ചിത്രങ്ങളോ വീഡിയോയോ നല്‍കാന്‍ കഴിയില്ല എങ്കിലും നിങ്ങളുടെ മറ്റു സോഷ്യല്‍മീഡിയകളെ അവിടെ പരിചയപ്പെടുത്താം.

കേള്‍വിക്കാരായി എത്തുന്നവര്‍ക്ക് ടിപ്‌സ് നല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് ഇപ്പോള്‍ പ്രചാരം എന്നതിനാല്‍ നിങ്ങളുടെ ബ്രാന്‍ഡ് നാമത്തിലുള്ള പേജുകള്‍ അത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാം. മാര്‍ക്കറ്റിംഗിനപ്പുറം ബ്രാന്‍ഡ് ബില്‍ഡിംഗിന് മികച്ച ടൂളാണ് ക്ലബ് ഹൗസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ശബരിമല തീർത്ഥാടകൻ്റെ സ്വർണ മാല പറിച്ചോടി കള്ളൻ; സിസിടിവി ദൃശ്യങ്ങളിൽ കണ്ട കാഴ്ച  (17 minutes ago)

പട്ടടയിലേക്ക് എടുക്കും വരെ ഞാൻ കോൺഗ്രസിന് വേണ്ടി കയറി ഇറങ്ങും ഉറപ്പിച്ച് രാഹുൽ...! ചൊറിയാൻ ചെന്നവർക്ക് കിട്ടി  (26 minutes ago)

ജാഗ്രതൈ .... കേരളത്തിലും വൈറ്റ് കോളർ ഭീകരത പ്രൊഫണലുകളായ കുഞ്ഞുങ്ങളെ റാഞ്ചാൻ അവർ കേരളത്തിലേക്ക് !  (39 minutes ago)

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

Playschool-student ഡ്രൈവറെ അറസ്റ്റ് ചെയ്തു;  (1 hour ago)

UAE-യിൽ നാല് അവധി പ്രവാസികൾക്ക് കൂട്ട അവധി..! ദേശിയ ദിനത്തിൽ വമ്പൻ നീക്കം സംഭവിച്ചത് ഇങ്ങനെ  (1 hour ago)

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്  (1 hour ago)

നിന്റെയൊക്കെ പൂതി നടക്കില്ല നടുറോഡിൽ ഇറങ്ങി ദേവൻ രാമചന്ദ്രൻ ...! മുട്ട് വിറച്ച് പിണറായി  (1 hour ago)

പിക്കപ്പ് വാനിടിച്ച് യുവാവിന് ...  (2 hours ago)

യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത്  (2 hours ago)

കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മ  (2 hours ago)

ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും  (2 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  (2 hours ago)

കൊടും മഴ വരുന്നു...! ന്യൂനമര്‍ദ്ദം ശക്തം..! ഉച്ചതിരിഞ്ഞാൽ കൊടും മഴ മാറി മറിഞ്ഞ് പ്രവചനം  (2 hours ago)

22 ന് അവധി...! സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി..! കാരണം ഇങ്ങനെ  (2 hours ago)

Malayali Vartha Recommends