ചൈനീസ് അതിർത്തിയിലേക്ക് പറന്നിറങ്ങി പാരാകമാന്റേസ്... ഞെട്ടലുമായി ചൈന... ഏവരേയും അതിശയിപ്പിക്കുന്ന നീക്കം...

ചൈനയുടെ അതിർത്തിക്കു സമീപത്ത വച്ച് ഇന്നലെ രോമാഞ്ചം ഉണ്ടാകുന്ന ഒരു പ്രകടനം ഉണ്ടായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പാരാട്രൂപ്പേഴ്സ് ആകാശത്തു നിന്ന് ചാടി പരിശീലനം നടത്തിയ സംഭവം ആയിരുന്നു അത്. തന്ത്രപ്രധാനമായ സിലിഗുരി കോറിഡോറിന് സമീപം 600 പാരാട്രൂപ്പ് അംഗങ്ങളാണു പരിശീലനം നടത്തിയത്.
വിവിധ എയർ ബേസുകളിൽ നിന്ന് പറന്നു പൊങ്ങിയ അറുന്നൂറോളം ധീര സൈനികര്‍ വിമാനത്തിൽ നിന്ന് ചാടി പരിശീലനം നടത്തുകയായിരുന്നെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിസാഹസികമായ സൈനിക നീക്കത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പരിശീലനത്തിന്റെ ഭാഗമായ ഒരാൾ പകർത്തിയ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.
വിമാനത്തിൽ നിന്നു സൈനികർ ചാടുമ്പോൾ പാരച്യൂട്ടുകൾ നിവർത്തി താഴേക്ക് നീങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. The exercise involved advanced free-fall techniques; നുഴഞ്ഞു കയറ്റം, നിരീക്ഷണം, targeting practice, and ശത്രു പാളയത്തിൽ പോയി പിടിച്ചെടുക്കൽ എന്നിവ ഒക്കെ ഉൾപ്പെടുന്നുണ്ടെന്നാണ്,” the Army officer said. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു പരിശീലനം നടത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പ്രദേശമാണു സിലിഗുരി കോറിഡോർ.
നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായി ഈ മേഖലയിൽ ഇന്ത്യ അതിർത്തി പങ്കിടുന്നു. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ പരിശീലനമാണ് ഇപ്പോൾ സംഘടിപ്പിച്ചത്. In November 2021, the Indian Army conducted one of its biggest airborne insertion exercises at over 14,000 feet in Ladakh. ഗല്‍വാന്‍ താഴ്‍വരയിലെ സംഘർഷത്തിനു ശേഷം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണു പരിശീലനമെന്നതും ശ്രദ്ധേയമാണ്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ വാങ് യിയുമായി മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി. പിന്നീട്, ഇന്ത്യ-ചൈന ബന്ധത്തെ അദ്ദേഹം വിശേഷിപ്പിച്ചത് "ആവശ്യമായതിനേക്കാൾ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്" എന്നാണ്.
https://www.facebook.com/Malayalivartha























