യുദ്ധം മറന്ന് റഷ്യന്‍; സൈന്യം പ്രണയവും ഡേറ്റിംഗുമായി അടിച്ചു പൊളി; യുക്രൈന്‍ യുവതികള്‍ക്കും പറയാനുണ്ട് ചിലത്;

റഷ്യയുക്രൈന്‍ യുദ്ധത്തിനിടെ വെടിവയ്ക്കും ബോംബിങ്ങും മാത്രമല്ല മറ്റു ചിലതും ചിലതും നടക്കുന്നുണ്ടെന്ന് പറയുകയാണ് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍. ഡേറ്റിങ് ആപ്പായ ടിന്ററിലൂടെ റഷ്യന്‍ സൈനികര്‍ യുക്രൈന്‍ യുവതികള്‍ക്ക് റിക്വസ്റ്റ് അയക്കുകയാണത്രെ. ടിന്ററില്‍ ഉപഭോക്താവ് നില്‍ക്കുന്ന സ്ഥലത്തിനടുത്തുള്ളവരെ കണ്ടെത്തുന്നതിന് 'പ്ലേസസ്' എന്നൊരു ഓപ്ഷനുണ്ട്. അതിര്‍ത്തി കടന്ന് യുക്രൈന്‍ പ്രദേശങ്ങള്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈനികര്‍ക്ക് ഈ ഓപ്ഷനിലൂടെ ലഭിക്കുന്ന മാച്ചുകള്‍ യുക്രൈന്‍ യുവതികളുടേതാണ്.
റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുതിന്റെ നിര്‍ദേശ പ്രകാരം റഷ്യന്‍ സേന യുക്രൈനില്‍ സൈനിക നീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയില്‍ യുക്രൈന്‍ കനത്ത ചെറുത്തുനില്‍പ്പ് നടത്തുകയാണ്. യുക്രൈനിലെ കര്‍ഖീവ് ലൊക്കേഷനായി സെറ്റ് ചെയ്ത ഡാഷ സിനെല്‍നികോവ എന്ന യുവതിയ്ക്ക് റഷ്യക്കാരില്‍ നിന്ന് ഡസന്‍ കണക്കിന് റിക്വസ്റ്റുകള്‍ ലഭിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
33 കാരിയായ ഡാഷ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് കീവിലാണ്. എന്നാല്‍ ടിന്ററില്‍ മുഴുവന്‍ റഷ്യക്കാര്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് ഡാഷ തന്റെ ലൊക്കേഷന്‍ ഖര്‍കീവ് ആയി സെറ്റ് ചെയ്തത്. ഒരു മണിക്കൂര്‍ കൊണ്ടുതന്നെ ടിന്ററില്‍ റഷ്യന്‍ സൈനികരുടെ റിക്വസ്റ്റുകള്‍ നിറഞ്ഞു. തോക്കു പിടിച്ചും സൈനിക തൊപ്പിയണിഞ്ഞുമുള്ള ചിത്രങ്ങളോടുകൂടിയവയായിരുന്നു ആ പ്രൊഫൈലുകളില്‍ പലതും. ടിന്ററിലെ മറ്റ് പലരേയും പോലെതന്നെയാണ് ഇവരെന്നും അവരും സ്‌നേഹവും പങ്കാളികളേയും ആഗ്രഹിക്കുന്നുവെന്നും ഡാഷ പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്‌നിനെ രണ്ടായി വിഭജിച്ച് കിഴക്കന്‍ മേഖലയെ നിയന്ത്രണത്തിലാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി കിര്‍ലോ ബുധനോവ് പറഞ്ഞു. അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും റഷ്യന്‍ അധിനിവേശ പ്രദേശത്ത് യുക്രെയ്ന്‍ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിള്‍സ് റിപ്പബ്ലിക്കായ ലുഹാന്‍സ്‌ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും അഭിപ്രായ വോട്ടെടുപ്പിനു ശേഷമാണ് റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്നത്.
യുക്രെയ്‌നിന്റെ ഊര്‍ജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യന്‍ മിസൈലുകള്‍ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടെ നല്‍കി സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ പൂര്‍ണ യുദ്ധം തുടരുമ്പോഴും യുക്രെയ്ന്‍ ശക്തമായ ചെറുത്തുനില്‍പിലൂടെ പ്രതിരോധിക്കുകയാണ്. യുദ്ധമേഖലയില്‍ നിന്ന് ജനങ്ങള്‍ക്കു രക്ഷപ്പെടാന്‍ രണ്ട് ഇടനാഴി കൂടി തുറക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലായി. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഇന്നലെ യുക്രെയ്ന്‍ ട്രെയിനില്‍ യൂറോപ്പിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ അയച്ചു.
ഇതേസമയം, അതീവ ഗുരുതരമായ യുദ്ധക്കുറ്റം ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് സന്ദര്‍ശനത്തിനിടെ പറഞ്ഞത് വിവാദമായി. റഷ്യ ശക്തമായി പ്രതികരിച്ചതോടെ അധികാരമാറ്റമല്ല, ജനാധിപത്യ സംരക്ഷണമാണ് ഉദ്ദേശിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിശദീകരിച്ചു. വാഴ്‌സ നാഷനല്‍ സ്റ്റേഡിയത്തിലെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച ബൈഡന്‍ 100 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം അഭയാര്‍ഥികളെ യുഎസ് സ്വീകരിക്കുമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha























