Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

02 MAY 2026 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അമേരിക്കന്‍ പ്രസിഡന്‍റ് എന്താണ് പറയുന്നതെന്ന് ആര്‍ക്കും മനസിലാകുന്നില്ല. ഒരേ സമയം യുദ്ധം അവസാനിച്ചെന്ന വാര്‍ത്തയും യുദ്ധം വീണ്ടും കടുപ്പിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം തുടരാൻ പാർലമെന്റിന്റെ (കോൺഗ്രസ്) അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്. വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. വെടിനിർത്തലിനു ശേഷം ഇറാനുമായി വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1973ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിനു 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി അവസാനിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കോൺഗ്രസിനെ അവഗണിച്ച് യുദ്ധം തുടരാനുള്ള ട്രംപിന്റെ നിയമപരമായ സമയപരിധി അവസാനിച്ചെങ്കിലും, വെടിനിർത്തൽ നിലവിലുള്ളതിനാൽ തനിക്ക് കൂടുതൽ സമയം ലഭിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, നിയമത്തിൽ വെടിനിർത്തലിനെക്കുറിച്ച് പരാമർശമില്ലെന്നും ട്രംപിന്റെ വാദം തെറ്റാണെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ആരോപിച്ചു.

ഇറാൻ എണ്ണക്കപ്പലുകൾ അമേരിക്കൻ കപ്പലുകളെ തടയുന്നത് ഇപ്പോഴും തുടരുന്നതിനാൽ ശത്രുത അവസാനിച്ചെന്ന് പറയാനാകില്ലെന്ന് സെനറ്റർ ജീൻ ഷഹീൻ വ്യക്തമാക്കി. പാക്കിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ സമർപ്പിച്ച പുതിയ ചർച്ചാ നിർദേശങ്ങളും ട്രംപ് തള്ളിയിരുന്നു. ഇറാൻ ഇപ്പോഴും അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്ന് കത്തിൽ ട്രംപ് ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടിങ്ങിലൂടെ തടയുകയാണ്.

എന്നാല്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഭാവിയിൽ വീണ്ടും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള കടുത്ത അവിശ്വാസമാണ് ഇറാൻ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു വർഷത്തിനിടെ രണ്ടുതവണയാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതുമായി ബന്ധപ്പെടുത്തി മാത്രമേ ചർച്ചകളിൽ പുരോഗതി ഉണ്ടാകൂ എന്ന് അവർ വ്യക്തമാക്കി. ഉപരോധം എന്ന തടസം നീങ്ങിയാൽ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ഒരു കരാറിന് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത്തരമൊരു 'ചിതറിക്കിടക്കുന്ന' നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള വിഷയത്തിൽ തന്‍റെ മുന്നിൽ ഇനി രണ്ട് വഴികൾ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകിൽ ശക്തമായ സൈനിക നടപടിയിലൂടെ അവരെ എന്നെന്നേക്കുമായി തകർക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രൽ കമാൻഡിൽ നിന്ന് സൈനിക നീക്കങ്ങൾക്കുള്ള പുതിയ പ്ലാനുകൾ താൻ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.

അതേസമയം, യുദ്ധം തുടരുന്നതിന് കോൺഗ്രസിന്‍റെ അനുമതി തേടില്ലെന്ന സൂചനയും പ്രസിഡന്‍റ് നൽകി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെന്‍റിന്‍റെ അനുമതി വാങ്ങണമെന്ന 1973-ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാർച്ച് രണ്ടിനാണ് യുദ്ധം തുടങ്ങിയതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചത്. ഇതനുസരിച്ച് നിയമപരമായ 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കോൺഗ്രസിനോട് അനുവാദം ചോദിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്. മുൻപ് ഒരു പ്രസിഡന്‍റും ഇത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്ന് അദ്ദേഹം തെറ്റായി അവകാശപ്പെടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

യൂറോപ്യൻ യൂണിയന് മേൽ അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 ശതമാനം അധിക താരിഫാണ് യൂറോപ്യൻ യൂണിയന് മേൽ ചുമത്തിയത്. അടുത്തയാഴ്ച മുതൽ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാറുകൾക്കും ട്രക്കുകൾക്കും താരിഫ് വർധിക്കും. അതേസമയം, അമേരിക്കൻ പ്ലാന്റുകളിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ 15% തീരുവ ചുമത്തിയിരുന്നു.

ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സമാധാന നൊബേൽ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇത്തവണ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. കംബോഡിയ, പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നാമനിർദ്ദേശം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് വഹിച്ച പങ്കിനെ മുൻനിർത്തിയാണ് നോമിനേഷനെന്നാണ് വിവരം. കഴിഞ്ഞ തവണ നൊബേൽ സമ്മാനം ലഭിക്കാനായി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. സമാധാന നൊബേലിനോടുള്ള തന്റെ താൽപ്പര്യം മുൻപേ തുറന്നുപറഞ്ഞിട്ടുള്ള ട്രംപിന് ഈ നാമനിർദ്ദേശം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിനായി നടക്കുന്നത്. ആകെ 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 208 വ്യക്തികളും 79 സംഘടനകളുമുൾപ്പെടുന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്‌കി, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്, മൊൾഡോവൻ പ്രസിഡന്റ് മേയ സാണ്ടു, യു എൻ പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് എന്നിവരാണ് ഇത്തവണ നോമിനേഷൻ ലഭിച്ച ആളുകളിൽ പ്രമുഖർ. നാമനിർദ്ദേശ പട്ടിക 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, നിർദ്ദേശങ്ങൾ സമർപ്പിച്ച രാജ്യങ്ങൾ തന്നെ വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് പട്ടിക പരസ്യമായത്. കഴിഞ്ഞ വർഷം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്. ഇത്തവണത്തെ വിജയിയെ ഒക്ടോബർ ഒൻപതിന് പ്രഖ്യാപിക്കും. തുടർന്ന് ഡിസംബർ പത്തിന് ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വെടിനിർത്തലിലൂടെ താൽക്കാലികമായി ശാന്തമായിരിക്കെ, യുഎസ് സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്‌സ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹാക്കർമാർ ഭീഷണി സന്ദേശങ്ങൾ അയച്ചതായി നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് വെളിപ്പെടുത്തി. 'ഹന്താല' എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.

"നിങ്ങളുടെ ഐഡന്‍റിറ്റി ഞങ്ങളുടെ മിസൈൽ യൂണിറ്റുകൾക്ക് കൃത്യമായി അറിയാം, നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്" എന്നായിരുന്നു സൈനികർക്ക് ലഭിച്ച ഒരു സന്ദേശം. ഭീഷണി സന്ദേശങ്ങൾക്കൊപ്പം ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായും ഹാക്കർമാർ അവകാശപ്പെട്ടു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നുമാണ് എൻസിഐഎസ് വ്യക്തമാക്കുന്നത്. പല സൈനികരും ഈ സന്ദേശങ്ങൾക്ക് പരിഹാസരൂപേണ മറുപടി നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മാർച്ചിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്‍റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തതും ഇതേ ഗ്രൂപ്പാണെന്ന് കരുതപ്പെടുന്നു. സൈനികരും അവരുടെ കുടുംബാംഗങ്ങളും ഓൺലൈൻ സുരക്ഷ കർശനമാക്കണമെന്നും അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നേവി സെക്രട്ടറി കഴിഞ്ഞ മാസം പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. സാങ്കേതികമായ തടസങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ സൈനികരുടെ ആത്മവീര്യം തകർക്കാനുള്ള മനഃശാസ്ത്രപരമായ യുദ്ധമുറയാണ് ഇറാൻ ഇപ്പോൾ പയറ്റുന്നതെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തൽ. ഗൾഫ് മേഖലയിൽ നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സൈബർ ഇടങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്.

ഗാസയിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നതിലും സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വിമർശനമുയർന്നതിനു പിന്നാലെ യുഎസ് സൈനിക കേന്ദ്രം ട്രംപ് ഭരണകൂടം നിർത്തലാക്കുന്നു. ഇസ്രയേലിനു സമീപം പ്രവർത്തിക്കുന്ന സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) ആണ് പൂട്ടുന്നത്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒക്ടോബറിലെ വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും ഹമാസ് നിരായുധരാകാൻ വിസമ്മതിക്കുന്നതും ട്രംപിന്റെ ഗാസ പദ്ധതിയെ നേരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രം നിർത്തലാക്കുന്നതോടെ ഈ തിരിച്ചടി പൂർണമാവുകയാണ്. സിഎംസിസിയുടെ ചുമതലകൾ ഇനി ‘ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ്’ (ഐഎസ്എഫ്) എന്ന പുതിയ യുഎസ് സുരക്ഷാ ദൗത്യത്തിനു കൈമാറും. ഇന്റർനാഷണൽ ഗാസ സപ്പോർട്ട് സെന്റർ എന്ന് പുനർനാമകരണം ചെയ്തേക്കും.

നിലവിൽ 190 യുഎസ് സൈനികരുള്ള കേന്ദ്രത്തിൽ പുതിയ മാറ്റം വരുന്നതോടെ സൈനികരുടെ എണ്ണം 40 ആയി ചുരുങ്ങും. പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സിവിലിയൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഗാസയിൽ സുരക്ഷാ ചുമതലയേൽക്കാൻ മറ്റ് രാജ്യങ്ങൾ ഇതുവരെ സൈന്യത്തെ വിട്ടുനൽകാൻ തയ്യാറാകാത്തത് ഐഎസ്എഫ് ദൗത്യത്തെയും ആശങ്കയിലാക്കുന്നുണ്ട്. അമേരിക്കൻ സൈന്യം നേരിട്ട് ഗാസയിലേക്ക് ഇറങ്ങില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാനോ സഹായമെത്തിക്കാനോ നിലവിലെ കേന്ദ്രത്തിനു അധികാരമില്ലായിരുന്നുവെന്ന് നയതന്ത്രജ്ഞർ വിമർശിക്കുന്നു. പുതിയ സുരക്ഷാ ദൗത്യത്തിനു കീഴിലേക്ക് മാറ്റുന്നത് പ്രായോഗികമായി എന്ത് മാറ്റമുണ്ടാക്കുമെന്ന് വ്യക്തമല്ല.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends