Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

ഇത്രയും പ്രതീക്ഷിച്ചില്ല... ഇന്ത്യക്കാരെ വെറുപ്പിച്ച് ഇമ്രാന്‍ഖാന്‍ ഭരണം തുടരുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി നല്‍കി ഭാവി തുലാസില്‍; അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; ഇനി രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല; പ്രതിപക്ഷം കളിച്ച കളിയില്‍ സൈന്യവും കൂടി

29 MARCH 2022 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഇന്ത്യയുമായി നല്ല ബന്ധം തുടരണമെന്ന് മനസാ ആഗ്രഹമുണ്ടായെങ്കിലും പാകിസ്ഥാനിലെ രാഷ്ട്രീയ പശ്ചാത്തലം വച്ച് ഇന്ത്യയ്‌ക്കെതിരെ ഇമ്രാന്‍ഖാന്‍ ആഞ്ഞടിക്കുകയായിരുന്നു. ഇപ്പോഴിതാ സകലരും തള്ളിപ്പറഞ്ഞിരിക്കുകയാണ് ഇമ്രാന്‍ ഖാനെ. കാര്യങ്ങള്‍ രാജിയിലേക്കാ പോകുന്നത്.

എല്ലാ പ്രതീക്ഷകളേയും അസ്തമിപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ക്കുമെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. ഇതിനിടെ ഇമ്രാനെ കണ്ട് ബസ്ദര്‍ രാജി സമര്‍പ്പിച്ചു. ഇതും ഇമ്രാന്‍ഖാന് വെല്ലുവിളിയായി. പ്രതിപക്ഷനേതാവും പിഎംഎല്‍–എന്‍ പ്രസിഡന്റുമായ ഷഹ്ബാസ് ഷരീഫാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാനെതിരെ പ്രമേയം അവതരിപ്പിച്ചത്.

161 പേര്‍ പിന്തുണച്ചതോടെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചു. 3 മുതല്‍ 7 ദിവസത്തിനകം പ്രമേയത്തിന്മേല്‍ വോട്ടിങ് നടക്കണമെന്നതിനാല്‍ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച വൈകിട്ട് നാലിലേക്കു സമ്മേളനം മാറ്റി. 342 അംഗ സഭയില്‍ പ്രമേയത്തെ അതിജീവിക്കാന്‍ 172 വോട്ടാണ് ഇമ്രാനു വേണ്ടത്. സഖ്യകക്ഷികളിലെ 23 പേര്‍ ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല.

ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫിലെ (പിടിഐ) 24 വിമതരുടെ അന്തിമനിലപാടും വ്യക്തമായിട്ടില്ല. പിടിഐക്ക് ആകെയുള്ളത് 155 അംഗങ്ങളാണ്. സഖ്യകക്ഷിയായ പിഎംഎല്‍–ക്യു നേതാവ് ചൗധരി പെര്‍വെയ്‌സ് ഇലാഹിയെ പഞ്ചാബില്‍ മുഖ്യമന്ത്രിയാക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ അവരുടെ പിന്തുണ ഇമ്രാന്‍ പ്രതീക്ഷിക്കുന്നു. പിഎംഎല്‍–ക്യുവിന് 10 അംഗങ്ങള്‍ മാത്രമാണ് പഞ്ചാബില്‍ ഉള്ളത്.

അതിനിടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശം പണം ഉപയോഗിച്ച് ചിലര്‍ ശ്രമിക്കുന്നതായും അതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പൊതുസമ്മേളനത്തില്‍ ആരോപിച്ചു.പാര്‍ലമെന്റ് അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് മുമ്പാണ് ഇമ്രാന്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് രംഗത്തുവന്നത്.

ഇസ്‌ലാമാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ഒന്നര മണിക്കൂറോളം പ്രസംഗിച്ച ഇമ്രാന്‍ സമ്മേളനത്തിന്റെ ഒടുവിലാണ് ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ തുലാസ്സില്‍ ആയതിനു പിന്നാലെ ശക്തിപ്രകടനം എന്ന നിലയില്‍ നിരവധി യോഗങ്ങളാണ് ഇമ്രാന്‍ നടത്തുന്നത്.

നമ്മുടെ ആളുകളെ ഉപയോഗിച്ച് പണം നല്‍കി അട്ടിമറിക്കാനാണ് വിദേശത്തുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ദേശീയ താല്‍പര്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്ന കത്ത് എന്റെ കൈവശമുണ്ട്. ആര്‍ക്കെങ്കിലും അതു പരിശോധിക്കണമെങ്കില്‍ രഹസ്യമായി അതിന് അനുവദിക്കാമെന്നും ഇമ്രാന്‍ പറഞ്ഞു.

പ്രധാനപ്പെട്ട 3 പ്രതിപക്ഷ പാര്‍ട്ടികളെയും ഇമ്രാന്‍ കടന്നാക്രമിച്ചു. ഈ 3 എലികളാണ് ഈ രാജ്യത്തെ സമ്പത്ത് കഴിഞ്ഞ 30 വര്‍ഷമായി കട്ടുമുടിച്ചത്. ഇവര്‍ പണം വിദേശത്ത് കുന്നുകൂട്ടിവച്ചിരിക്കുന്നു. ആദ്യ ദിവസം മുതല്‍ എന്നെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. ജനറല്‍ പര്‍വേസ് മുഷറഫിനെ പോലെ അവരുടെ മുന്നില്‍ മുട്ടുകുത്തും എന്നാണ് അവര്‍ എന്നെപ്പറ്റി കരുതിയത് എന്നും ഇമ്രാന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം തെളിയിക്കാനും ഇമ്രാന്‍ വെല്ലുവിളിച്ചു. യോഗത്തില്‍ നിരവധി മന്ത്രിമാരും പങ്കെടുത്തു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ചു വര്‍ഷം കാലാവധി തികച്ചിട്ടില്ല എന്നതാണ് സത്യം. മൂന്നര വര്‍ഷമാണു പരമാവധി അവര്‍ അധികാരത്തിലിരിക്കുക. അതിനകം അവരെ ഏതെങ്കിലും മാര്‍ഗത്തില്‍ ആ സ്ഥാനത്തുനിന്നു പുറത്താക്കിയിരിക്കും. അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രിയെ നീക്കം ചെയ്ത ചരിത്രം പാക്കിസ്ഥാന് ഇല്ല. എന്നാല്‍, ഇപ്പോള്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിടുന്ന പ്രതിസന്ധി അതാണ് സ്വന്തം കക്ഷിയിലെ വിമതരും സഖ്യകക്ഷികളും പ്രതിപക്ഷവും ചേര്‍ന്ന് അദ്ദേഹത്തെ വോട്ട് ചെയ്തു പുറത്താക്കാന്‍ ശ്രമിക്കുകയാണ്. അത് വിജയിക്കാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (20 minutes ago)

ഇനി ദളപതി യുഗം  (28 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (41 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends