എന്റെ മകൻ നിലവിളിച്ചപ്പോൾ റഷ്യൻ പട്ടാളക്കാർ എന്നെ ബലാത്സംഗം ചെയ്തു: ഉക്രേനിയൻ യുവതി; ഭർത്താവിന്റെ മൃതദേഹം അടക്കം ചെയ്യാൻ കഴിയില്ല,ഗ്രാമം ഇപ്പോഴും അധിനിവേശത്തിലാണ്....

റഷ്യന്‍ പ്രസിഡന്റ് വാൽഡിമിർ പുടിന്റെ നിര്‍ദേശ പ്രകാരം റഷ്യന്‍ സേന യുക്രൈനില്‍ സൈനിക നീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിയുമ്പോൾ ഇരുവിഭാഗങ്ങളെയും മനുഷ്യ ശരീരങ്ങൾ കൊണ്ട് നിറയുകയാണ് ഉക്രൈൻ. പാശ്ചാത്യ ഹൊറർ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കെട്ടിടങ്ങൾ തകർന്നു കിടക്കുന്നതും അതിനിടയിൽ കുടങ്ങിയും ഷെല്ലാക്രമണത്തിന് ഇരയായും കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരങ്ങളുമെല്ലാം ഉക്രൈനെ ഒരു പ്രേതനഗരം പോലെയാക്കി.
യുദ്ധ ഭൂമിയിലെ ഭീകരതകൾ ഇപ്പോൾ ഈ ആക്രമണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
റഷ്യൻ പട്ടാളക്കാർ തന്നെ ബലാത്സംഗം ചെയ്തു എന്ന് അവകാശപ്പെട്ടു രംഗത്ത് എത്തിയിരിക്കുകയാണ് ഒരു ഉക്രേനിയൻ യുവതി.
ഭർത്താവ് വെടിയേറ്റ് മരിച്ച് നിമിഷങ്ങൾക്കകം തന്നെ റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്തു എന്നാണിവർ പറയുന്നത് . ഭയന്നോടിയ നാല് വയസ്സുള്ള മകൻ അടുത്ത മുറിയിൽ കരയുകയായിരുന്നു. ഒരു വെടിയൊച്ചയും ഗേറ്റ് തുറക്കുന്ന ശബ്ദവും കാലൊച്ചകളും കേട്ടു. മാർച്ച് 9 ന് ആണ് സംഭവം. ആദ്യം ഇവരുടെ വളർത്തു നായയെ കൊന്നതിനു ശേഷം പോയ പട്ടാളക്കാർ തിരിച്ചു വന്നു തന്റെ ഭർത്താവിനെയും കൊന്നു.
ഇത് അറിയാതെ വീട്ടിൽ അതിക്രമിച്ചു കയറിയ പട്ടാളക്കാരോട് ഭർത്താവിനെ അന്വേഷിച്ച അവരോടു നാസി ആയതിനാൽ നിന്റെ ഭർത്താവിനെ ഞങ്ങൾ കൊന്നു എന്നവർ പറഞ്ഞു. തുടർന്ന് തോക്ക് ചൂണ്ടി തന്നെ ബലാത്സംഗം ചെയ്തു എന്നവർ ആരോപിച്ചു.
മിണ്ടാതെ സഹകരിച്ചില്ലെങ്കിൽ കുട്ടിയെ കൊണ്ടുവന്നു അമ്മയുടെ തലച്ചോർ വീടുമുഴുവൻ പരക്കുന്നത് കാണിച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് അവർ രണ്ടുപേരും എന്നെ ഒന്നിനുപുറകെ ഒന്നായി ബലാത്സംഗം ചെയ്തെത് എന്ന് യുവതി പറഞ്ഞു.
അടുത്ത മുറിയിൽ ഇരുന്നു കരയുന്ന തന്റെ മകനെ അവർ വകവച്ചില്ല എന്നും മകൻ ഇരിക്കുന്ന മുറിയുടെ വാതിൽ തന്നെ കൊണ്ട് അടപ്പിച്ചുവെന്നും യുവതി വ്യക്തമാക്കി. എല്ലായ്‌പ്പോഴും അവർ തോക്ക് തന്റെ തലയിൽ പിടിച്ച് തന്നെ പരിഹസിച്ചു . "നമ്മൾ അവളെ കൊല്ലണോ അതോ ജീവനോടെ നിലനിർത്തണോ?'' അവൾ ഓർത്തു.
ഇവരുടെ ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്. ഭർത്താവിന്റെ മൃതദേഹം ഉപേക്ഷിച്ച് യുവതി ഇപ്പോൾ വീടുവിട്ടിറങ്ങി. "ഞങ്ങൾക്ക് അവനെ അടക്കം ചെയ്യാൻ കഴിയില്ല, ഞങ്ങൾക്ക് ഗ്രാമത്തിലേക്ക് പോകാൻ കഴിയില്ല, കാരണം ഗ്രാമം ഇപ്പോഴും അധിനിവേശത്തിലാണ്," അവൾ പറഞ്ഞു.
https://www.facebook.com/Malayalivartha























