Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

പുടിന്റെ വിസപ്രയോഗം സമാധാന ചർച്ചയിൽ റഷ്യയുടെ കടും കയ്യ്..

29 MARCH 2022 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കിഴക്കൻ മേഖലയിലേക്ക് റഷ്യ ശ്രദ്ധകേന്ദ്രീകരിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, തലസ്ഥാനമായ കീവിന് ചുറ്റും നിന്ന് റഷ്യൻ സേന പോയിട്ടില്ലെന്നും കീവ് കീഴടക്കാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചതായി തോന്നുന്നില്ലെന്നും യുക്രെയിൻ.അതേ സമയം, റഷ്യയും യുക്രെയിനും തമ്മിലെ സമാധാന ചർച്ചകൾ ഇന്ന് തുർക്കിയിലെ ഇസ്താംബുളിൽ തുടങ്ങുമെന്ന് ക്രെംലിൻ അറിയിച്ചു.

 

ഇന്നലെ തുടങ്ങുമെന്നായിരുന്നു യുക്രെയിൻ ആദ്യം അറിയിച്ചിരുന്നത്. അതേ സമയം, റഷ്യ മുന്നോട്ട് വച്ച ' നിഷ്പക്ഷ രാഷ്ട്ര " പദവിയെന്ന ആവശ്യം തന്റെ സർക്കാർ ശ്രദ്ധാപൂർവം പരിഗണിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.എന്നാൽ ഇപ്പോൾ പുതിയതായി വരുന്ന വാർത്ത അനുസരിച്ച്...

 

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചയ്ക്കു പിന്നാലെ, ചെൽസി ഫുട്ബോൾ ക്ലബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അബ്രമോവിച്ചിനു പുറമേ, റഷ്യ–യുക്രെയ്ൻ സമാധാന ചർച്ചകൾക്കു നേതൃത്വം നൽകിയ യുക്രെയ്നിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.

 

കീവിൽ മാർച്ച് മൂന്നിനു നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. അബ്രമോവിച്ചും മറ്റു രണ്ടു പേരും രാത്രി 10 വരെ ചർച്ചകളിൽ പങ്കെടുത്തെന്നും തുടർന്ന് ഉറങ്ങുന്നതിനായി കീവിലെ ഒരു ഹോട്ടൽ മുറിയിലേക്കു പോയതായും സൂചനയുണ്ട്. രാവിലെ ആയപ്പോൾ ഇവരുടെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു.

മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായികളിൽ ഒരാളാണ് അബ്രമോവിച്ച്. അതുകൊണ്ടുതന്നെ യുദ്ധം തുടങ്ങിയതോടെ അബ്രോവിച്ചിനു നേരെയും നിരവധി നിയന്ത്രണങ്ങളും ഉപരോധങ്ങളും വന്നു. അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു.

 

'അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്' - യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നല്‍കിയ മറുപടിയാണിത്. അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രഭു റോമന്‍ അബ്രമോവിച്ച്, യുക്രെയ്ന്‍ പ്രസിഡന്റ് സ്വന്തം കൈപ്പടയില്‍ നല്‍കിയ കത്തുമായി എത്തിയപ്പോഴാണ് പുട്ടിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

 

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസത്തിലേറെ പിന്നിടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സൂചനയാണ് പുട്ടിന്റെ വാക്കുകളിലുള്ളത്. തുര്‍ക്കിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികളാണ് സെലന്‍സ്‌കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമ കൂടിയായ റോമന്‍ അബ്രമോവിച്ച് സമാധാന ശ്രമങ്ങള്‍ക്കായി പുട്ടിനെ സന്ദര്‍ശിച്ചത്.

 

അതേ സമയം, ചെർണോബിൽ ആണവ പ്ലാന്റിന് സമീപം 10,111 ഹെക്ടർ പ്രദേശത്തായി 31 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസരത്തെ അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് സാന്നിദ്ധ്യം വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന് യുക്രെയിൻ അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ചെർണോബിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.ഖാർക്കീവിൽ റഷ്യയ്ക്കെതിരെ യുക്രെയിൻ സൈന്യം തിരിച്ചടി തുടരുകയാണ്. ചൊർണൊബൈവ്‌കയിലെ വിമാനത്താവളം പിടിച്ചെടുക്കാൻ 12 തവണ റഷ്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി യുക്രെയിൻ അറിയിച്ചു. ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

 

കീവിനെ ലക്ഷ്യമാക്കി നീങ്ങിയ 40 മൈൽ നീളത്തിലെ റഷ്യൻ സൈനികവ്യൂഹത്തെ തകർത്തെന്ന് യുക്രെയിന്റെ പ്രത്യേക പ്രതിരോധ സേന അവകാശപ്പെട്ടു. ഏകദേശം 160,000 പേർ വൈദ്യുതിയില്ലാതെ മരിയുപോളിൽ കുടുങ്ങിയിരിക്കുകയാണ്.ഇർപിൻ നഗരത്തിൽ നിയന്ത്രണം യുക്രെയിൻ സേന തിരിച്ചുപിടിച്ചെന്ന് മേയർ പറഞ്ഞു. യു.എസ്, യു.കെ, 27 യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് റഷ്യ പറഞ്ഞു.

 

അതേ സമയം, പുട്ടിന് റഷ്യയിൽ അധികാരത്തിൽ തുടരാനാകില്ലെന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ രംഗത്തെത്തി. റഷ്യയിൽ ഭരണമാറ്റമല്ല താൻ ആഹ്വാനം ചെയ്തതെന്ന് ബൈഡൻ വ്യക്തമാക്കി. പുട്ടിനെ അധികാരത്തിൽ നിന്ന് നീക്കാൻ നാറ്റോയും ലക്ഷ്യമിടുന്നില്ലെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പറഞ്ഞു.ബെലറൂസ് യുദ്ധത്തിന്റെ ഭാഗമാകാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും യുക്രെയിൻ വ്യക്തമാക്കി.

 

യുക്രെയിനിൽ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം 38 ലക്ഷം കടന്നു. അതേ സമയം, ചൈനയുമായുള്ള റഷ്യയുടെ ബന്ധം ഇതുവരെയുള്ളതിനേക്കാൾ ശക്തമായ നിലയിലാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (20 minutes ago)

ഇനി ദളപതി യുഗം  (28 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (41 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends