സെലൻസ്കി തവിട് പൊടിയാകും യുക്രൈൻ നശിപ്പിക്കും കലിപൂണ്ട പുടിന്റെ കൊലവിളി

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നല്‍കിയ മറുപടിയിങ്ങനെയായിരുന്നു. അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്' ഇങ്ങനെയായിരുന്നു പ്രതികരണം.അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രഭു റോമന്‍ അബ്രമോവിച്ച്, യുക്രെയ്ന്‍ പ്രസിഡന്റ് സ്വന്തം കൈപ്പടയില്‍ നല്‍കിയ കത്തുമായി എത്തിയപ്പോഴാണ് പുട്ടിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
‘തീപിടിച്ചത്’ ലോകത്തിന്റെ ഭക്ഷ്യ കലവറയ്ക്ക്; യുദ്ധം തീർന്നാലും വൻ പട്ടിണി ദുരന്തം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസത്തിലേറെ പിന്നിടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സൂചനയാണ് പുട്ടിന്റെ വാക്കുകളിലുള്ളത്. തുര്‍ക്കിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികളാണ് സെലന്‍സ്‌കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമ കൂടിയായ റോമന്‍ അബ്രമോവിച്ച് സമാധാന ശ്രമങ്ങള്‍ക്കായി പുട്ടിനെ സന്ദര്‍ശിച്ചത്.
പുട്ടിന്റെ അടുത്ത അനുയായിയായാണ് അബ്രമോവിച്ച് അറിയപ്പെടുന്നത്. അബ്രമോവിച്ചിനും യുക്രെയ്ന്‍ പ്രതിനിധി സംഘത്തിനും നേരെ വിഷപ്രയോഗം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അബ്രമോവിച്ചും യുക്രെയ്ന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുകൂട്ടര്‍ക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ടു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അബ്രമോവിച്ചിന്റെ ഉള്‍പ്പെടെ നിരവധി റഷ്യന്‍ വ്യവസായികളുടെ പിന്തുണ യുക്രെയ്ന്‍ നേടിയതായി സെലെൻസ്കി പറഞ്ഞിരുന്നു. ഇതും പുട്ടിന്റെ പ്രകോപനത്തിന് കാരണമായിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























