ശ്രീലങ്കയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി..ട്വീറ്റ് കണ്ട മന്ത്രി ജയശങ്കര്‍ ഇടപെട്ടു; വീണ്ടും ശസ്ത്രക്രിയ തുടങ്ങി

അവശ്യമരുന്നുകളുടെ ക്ഷാമം മൂലം ശ്രീലങ്കയിലെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന കേന്ദ്രമന്ത്രി ജയശങ്കര്‍ ഇടപെട്ടു. ഇന്ത്യന്‍ സഹായം എത്തിയതോടെ ശസ്ത്രക്രിയ പുനരാരംഭിച്ചു.
ശ്രീലങ്കയിലെ പത്രപ്രവര്‍ത്തകനായ ആയുബൊവന്‍ ആണ് ട്വിറ്ററില്‍ ശ്രീലങ്കയിലെ ഒരു ആശുപത്രിയിലെ ദുരവസ്ഥ ട്വീറ്റിലൂടെ പങ്കുവെച്ചത്. ശ്രീലങ്കയെ സാമ്പത്തിക കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിനെക്കുറിച്ച് കൊളംബോവില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ ട്വീറ്റ് കണ്ടു. 'പേരഡെനിയ ആശുപത്രിയിലെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മരുന്ന് ക്ഷാമം മൂലം റദ്ദാക്കുകയാണ്.'- ഇതായിരുന്നു പത്രപ്രവര്‍ത്തകന്‍ ആയുബൊവന്‍റെ ട്വീറ്റ്.
https://www.facebook.com/Malayalivartha























