Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ശ്രീലങ്കയില്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ആറാട്ട് ചൈന ഗെറ്റൗട്ട്.. വ്യോമ നാവിക സേനകള്‍ കസറും

29 MARCH 2022 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ. ശ്രീലങ്കന്‍ വ്യോമസേനയിലേയും നാവിക സേനയിലേയും സേനാംഗങ്ങളെ ഇന്ത്യ പരിശീലിപ്പിക്കും. പരിശീലനം നല്‍കാനായി ഇന്ത്യന്‍ നാവിക സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ കാട്ടുനായകെയിലെ ശ്രീലങ്കന്‍ എയര്‍ബേസില്‍ എത്തി.

ലങ്കന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് ഇന്ത്യയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ പരിചയപ്പെടുത്താനും കോപൈലറ്റ് അനുഭവം നല്‍കാനുമാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരാഴ്ച്ചയാണ് പരിശീലനം നല്‍കുക. ശ്രീലങ്കന്‍ നാവിക സേനയുടെ അഡ്വാന്‍സ്ഡ് ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സല്‍ ആയ സയൂരാലയില്‍ പരിശീല സംഘം വിപുലമായ ഡെക്ക് ലാന്‍ഡിംഗ് പരിശീലനം നടത്തി.

കേന്ദ്രസര്‍ക്കാരിന്റെ അയല്‍രാജ്യത്തിന് ആദ്യം എന്ന നയത്തിന്റെ ഭാഗമായി അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്ന സംരംഭത്തിന്റെ ഭാഗമായാണ് പരിശീലനം നല്‍കിയത്. ഇരുരാജ്യങ്ങളിലേയും സായുധ സേനകള്‍ തമ്മിലുള്ള ബന്ധം ഇതിലൂടെ ശക്തിപ്പെടും. പരസ്പര തടസ്സമില്ലാത്ത സമുദ്ര സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം സഹായകമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യയുടെ സഹായം. ഭക്ഷണവും മരുന്നും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളര്‍ കൂടിയാണ് ലങ്കയ്ക്ക് ഇന്ത്യ വായ്പയായി നല്‍കുന്നത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 50 കോടി ഡോളര്‍ രാജ്യത്തിന് വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സഹായം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ ശ്രീലങ്കയിലെത്തിയത്.

ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തിന്റെ ഈ പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് ഇന്ത്യയോട് നന്ദി അറിയിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പ് ഇറക്കി. തങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുന്നതുള്‍പ്പടെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്‌സെയെ സന്ദര്‍ശിച്ചുവെന്നും അതില്‍ സന്തോഷമുണ്ടെന്നും ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ സഹകരണം എന്നും രാജ്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയതായി ട്വീറ്റില്‍ പറയുന്നു.

ശ്രീലങ്കയുടെ ഉന്നതനേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള ഏഴു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ എക്കണോമിക് കോ ഓപ്പറേഷന്‍ (ബിംസ്‌റ്റെക്) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമായി ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കയില്‍ എത്തിയത്. ബുധനാഴ്ച നടക്കുന്ന ഉച്ചകോടിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യും.

ജനുവരി പകുതി മുതല്‍ കറന്‍സി കൈമാറ്റം, തിരിച്ചടവ്, ഇന്ധനം വാങ്ങുന്നതിനും അവശ്യ ഇറക്കുമതികള്‍ക്കുമായി വായ്പകള്‍ എന്നിവയുടെ രൂപത്തില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സാമ്പത്തിക ആശ്വാസം നല്‍കി വരികയാണ്. കഴിഞ്ഞ മാസം രാജ്യത്തിന്റെ പണപ്പെരുപ്പം 15.1 ശതമാനത്തിലെത്തിയതോടെ ഭക്ഷ്യ വിലപ്പെരുപ്പം 25.7 ശതമാനമായി ഉയരുകയും ചെയ്തു. ഇന്ധനവിലയും താങ്ങാന്‍ ആവുന്നതിന് അപ്പുറമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. ഈ മാസം ആദ്യം ലങ്കയുടെ സെന്‍ട്രല്‍ ബാങ്ക് രൂപയുടെ മൂല്യം ഉയര്‍ത്തിയതോടെ രാജ്യത്തെ കറന്‍സി 30 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ഡോളറിന് 275 രൂപ എന്ന നിരക്കില്‍ എത്തി. ഒരു കപ്പ് പാലിന്റെ വില ഹോട്ടലുടമകള്‍ 100 രൂപയായി ഉയര്‍ത്തി. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്കയ്ക്ക് രണ്ടായിരം ടണ്‍ അരി നല്‍കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഒപ്പം 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (33 minutes ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (43 minutes ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (55 minutes ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (1 hour ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (1 hour ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (1 hour ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (1 hour ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (2 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (2 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (8 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (8 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (9 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (15 hours ago)

Malayali Vartha Recommends