ആണവായുധം ഉപയോഗിക്കുമെന്ന് റഷ്യന്‍ പ്രസ് സെക്രട്ടറി ദിമിത്രി; അലറി വിളിച്ച് പുടിന്‍; ആയുധമെടുത്ത് നാറ്റോയും

ആണവായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയായ ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യം വന്നാല്‍ മാത്രമേ ഉപയോഗിക്കൂവെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും ഉപയോഗിച്ചിരിക്കുമെന്നുമുള്ള നിലപാടാണ് റഷ്യക്കുള്ളത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിമിത്രി പെസ്‌കോവ് ഇക്കാര്യം സൂചിപ്പിച്ചത്. യുക്രെയ്‌നില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക നടപടിയുടെ ഭാഗമായി ഒരിക്കലും അണുവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഒരുമാസത്തിലേറെയായി യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടരുകയാണ്. ഇതിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാജ്യത്ത് പലയിടത്തും റഷ്യന്‍ സൈനികര്‍ വൈദ്യുതി വിച്ഛേദിച്ചുവെന്നാണ് യുക്രെയ്‌ന്റെ ആരോപണം. 80,000 വീടുകളില്‍ വൈദ്യുതി ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 3.5 മില്യണ്‍ യുക്രെയ്ന്‍ ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം നടത്തി. റഷ്യയുടെ ആക്രമണത്തിലും യുക്രെയ്‌ന്റെ പ്രത്യാക്രമണത്തിലും രണ്ട് രാജ്യങ്ങളുടെയും നിരവധി സൈനികരാണ് കൊല്ലപ്പെട്ടത്.
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ ചെല്‍സിയുടെ ഫുട്‌ബോള്‍ ക്ലബ്ബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കണ്ണുകള്‍ ചുവന്ന് കടുത്ത വേദന, മുഖത്തേയും കൈകളിലേയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുക്രെയ്ന്‍ സമാധാന ചര്‍ച്ചയില്‍ അബ്രമോവിച്ച് പങ്കെടുത്തിരുന്നു.
സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത റഷ്യയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് മൂന്നിന് രാത്രി 10 മണി വരെ അബ്രമോച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് ശേഷം രാത്രി കീവിലെ ഹോട്ടലിലാണ് അബ്രമോവിച്ചും മറ്റ് രണ്ട് പേരും താമസിച്ചത്.
പിറ്റേന്ന് രാവിലെ ഉറക്കമുണരുമ്പോള്‍ ഇവരുടെ കണ്ണുകള്‍ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടതായും കൈകളിലേയും ശരീരത്തേയും തൊലിയിളകിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാസായുധങ്ങളിലൂടെയാണ് ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്നും വിശദീകരണം ഒന്നും വന്നിട്ടില്ല.
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ അടുത്ത അനുയായിയാണ് അബ്രമോവിച്ച്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അബ്രമോവിച്ചിന്റെ അക്കൗണ്ടുകളും യുകെ മരവിപ്പിച്ചിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങിയ അബ്രമോച്ചിനെ കീവില്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ച് ഇന്ന് തുര്‍ക്കിയില്‍ നടക്കും. ഇരുരാജ്യങ്ങളിലേയും പ്രതിനിധികള്‍ ഇസ്താംബൂളില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























