യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ നിലപാടു സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കാന്‍ മുഖ്യ ഉപദേഷ്ടാവിനെ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് അയച്ചു; റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ഇന്നോ നാളെയോ ഇന്ത്യയിലെത്താനിരിക്കുകയായിരുന്നു; ഇതിനിടയിലാണ് റഷ്യയെ കടത്തി വെട്ടി ദലീപിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്

യുക്രെയ്ൻ റഷ്യ യുദ്ധത്തിനിടയിൽ അപ്രതീക്ഷിത നീക്കം നടത്തുകയാണ് റഷ്യ. യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ നിലപാടു സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കാന്‍ യുഎസ് ശ്രമിക്കുകയാണ്. ഈ നടപടികളുടെ ഭാഗമായി മുഖ്യ ഉപദേഷ്ടാവിനെ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് അയ്ക്കുകയാണ്. യുക്രെയ്ൻ അധിനിവേശ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത് സ്വതന്ത്ര നിലപാടാണ്. ഇന്ത്യയുടെ ഈ നിലപാടാകട്ടെ യുഎസ് താൽപര്യങ്ങൾക്കു വിരുദ്ധമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ന്ന് ഇന്ത്യയിലെത്തുന്നത് ദലീപ് സിങ്ങാണ്. ഇദ്ദേഹം റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ നടപടികൾക്കു നേതൃത്വം നൽകിയ വ്യക്തിയാണ്. മാത്രമല്ല രാജ്യാന്തര സാമ്പത്തിക ഉപദേഷ്ടാവും ഇന്ത്യൻ വംശജനുമാണ് . ഇന്നും നാളെയും ദലീപ് ന്യൂഡൽഹിയിൽ ഉണ്ടായിരിക്കുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ഇന്നോ നാളെയോ ഇന്ത്യയിലെത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് റഷ്യയെ കടത്തി വെട്ടി ദലീപിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്.
ചൈനീസ് സന്ദര്‍ശനത്തിനു ശേഷമായിരുന്നു ലാവ്‌റോവ് ഇന്ത്യയിലെത്തിയത്.റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആഗോള സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു .ഇതിന്റെ പരിണിതഫലങ്ങള്‍ ദലീപ് ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്നു വൈറ്റ് ഹൗസ് സുരക്ഷാ സമിതി വക്താവ് എമിലി ഹോൺ വ്യക്തമാക്കി. ഇന്‍ഡോ– പെസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെ വികസനം ബൈഡൻ ഭരണത്തിലെ മുൻഗണനാക്രമം, തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ ഉണ്ടാകും. .
46 കാരനായ ദലീപ്, യുഎസ് കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ അമേരിക്കനായ ദലീപ് സിങ് സൗന്ദിന്റെ പൗത്രൻ കൂടിയാണ്. ഒബാമയുടെ ഭരണകാലത്ത് ട്രഷറി ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡപ്യൂട്ടി അസിസിറ്റന്റായിരുന്നു ഇദ്ദേഹം. യുഎസിന്റെ റഷ്യൻ ഉപരോധത്തിന്റെ മുഖ്യ ശിൽപിയായി വിലയിരുത്തപ്പെടുന്ന ആളാണു ദലീപ്. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ യുഎസ് ഉപരോധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha























