ലണ്ടനിൽ മലയാളി യുവതിയെ കുത്തിയ ഇന്ത്യക്കാരൻ പെട്ടു! പുറം ലോകം കാണിക്കില്ല! നടുക്കത്തോടെ കൂട്ടുകാരും... ചോദ്യം ചെയ്തപ്പോൾ മനസ്സിലായത്...

ഇന്ത്യക്കാരെ ഏവരേയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ച സംഭവം. ഈ സംഭവത്തിന് പിന്നാലെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഏഷ്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിംങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. 25ാം തീയതി അതായത് വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്റോറന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു. ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചത് ഹൈദരാബാദുകാരനായ യുവാവായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു എതിരെ ഇയാൾ കത്തിവീശി ഭയപ്പെടുത്തി. ഇവർ പേടിച്ച് പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇരുവരും നാട്ടിൽവച്ചു തന്നെ സുഹൃത്തുക്കളായിരുന്നു എന്നാണ് സഹപാഠികളിൽനിന്നുള്ള വിവരം. സംഭവത്തെത്തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത യുവാവ് ഇപ്പോൾ റിമാൻഡിലാണ്. കൊലപാതക ശ്രമത്തിന് കേസെടുത്തിരിക്കുന്നതിനാൽ ജാമ്യം കിട്ടുക എളുപ്പമല്ല.
പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അതുകൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. യുവാവിന്റെ കഠാരയാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലാണ്.
ഹൈദരാബാദിലെ സിർസില്ല സ്വദേശിയാണ് പൊലീസ് അറസ്റ്റുചെയ്ത ശ്രീറാം അംബർലാ (23) എന്ന യുവാവ്. മലയാളിയായ യുവതിയുടെ (22) കുടുംബവും ഹൈദരാബാദിലാണ് താമസം. ദീർഘകാലമായി അടുത്തറിയുന്ന ഇരുവരും സൃഹൃത്തുക്കൾ ആയിരുന്നു എന്നാണ് സഹപാഠികൾ നൽകുന്ന വിവരം.
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലും ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിലുമായി ഉപരിപഠനത്തിന് എത്തിയതാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് പൊലീസുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്ന് യുവതി പഠിക്കുന്ന ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതിനിടെ ലണ്ടനിലെ ന്യൂഹാമിൽ അറസ്റ്റിലായ തന്റെ സഹോദരനെ രക്ഷിക്കാൻ ശ്രീറാമിന്റെ സഹോദരൻ അഭിഷേക് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി. സഹോദരൻ ലണ്ടനിൽ അറസ്റ്റിലാണെന്നും എന്തു പറ്റി എന്ന് അറിയില്ല എന്നുമാണ് സഹായം തേടിയുള്ള സന്ദേശത്തിലുള്ളത്.
യുവാവിന്റെ കുടുംബത്തിന് സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല എന്നു സൂചിപ്പിക്കുന്നതാണ് ഈ സഹായ അഭ്യർഥന. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർക്ക് CAD3946/25Mar എന്ന റഫറൻസിൽ 101 ഹെൽപ് ലൈനിൽ രഹസ്യമായി വിവരങ്ങൾ കൈമാറാമെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























