ഇത് റഷ്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; പുടിന്റെ തന്ത്രം പൊളിച്ച് സെലന്‍സ്‌കി; യുക്രൈനില്‍ വീണ്ടും ട്വിസ്റ്റ്

യുക്രൈന്റഷ്യ യുദ്ധം ആരംഭിച്ചിട്ട് 34 ദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതായുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സെലന്‍സ്‌കി.
യുക്രെയ്ന്‍ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ലെന്നും റഷ്യക്കെതിരെ പോരാടി നില്‍ക്കുന്ന ജനത കരുത്തരാണെന്നും വ്‌ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുള്ളില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ റഷ്യ സൈന്യത്തെ പിന്‍വലിക്കുമെന്ന വാദത്തെ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ലെന്നും ജനത പൂര്‍ണ്ണ ജാഗ്രതയിലാണെന്നും സെല ന്‍സ്‌കി തുറന്നു പറഞ്ഞു.
ഒരു മാസമായി യുക്രെയ്‌നില്‍ ആക്രമണം നടത്തി മുന്നേറുന്ന റഷ്യ രാജ്യത്തിന്റെ സ്വയം പര്യാപ്തമേഖലകളെ തകര്‍ത്തിരിക്കുന്നു. ജനവാസമേഖലകളില്‍ ഒരു ദയയുമില്ലാതെ ആക്രമണം നടത്തി നൂറിലേറെ കുട്ടികളടക്കം ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. നാല്‍പത് ലക്ഷം യുക്രെയ്ന്‍ ജനങ്ങളാണ് നാടുവിട്ട് അയല്‍രാജ്യങ്ങളിലേയ്ക്ക് മാറേണ്ടിവന്നതെന്ന് മറക്കരുതെന്നും സെലന്‍സ്‌കി പറഞ്ഞു.
റഷ്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് യുക്രെയ്‌നിലെ സാധാരണക്കാര്‍ നല്‍കിയത് എന്നതില്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ജനങ്ങളെ പല നഗരങ്ങളിലും ബന്ദികളാക്കി യിരിക്കുന്നു. ഇതെല്ലാം റഷ്യയുടെ മനുഷ്യത്വരഹിതമായ സ്വഭാവമാണ് കാണിക്കുന്നതെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
ചര്‍ച്ച പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ മുമ്പേ അവസാനിപ്പിച്ച് യുക്രൈന്‍ പ്രതിനിധികള്‍ പുറത്തിറങ്ങിയത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നാലെയുള്ള അവരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. തൊട്ടുപിന്നാലെ സൈനികപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുമെന്ന റഷ്യന്‍ പ്രസ്താവനയും പുറത്തിറങ്ങി.
പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഉറപ്പ് ഏത് രീതിയില്‍ വേണമെന്ന കാര്യം യുക്രൈന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളില്‍ ചേരുകയോ സൈനിക താവളങ്ങള്‍ ഒരുക്കുകയോ ചെയ്യില്ലെന്ന് യുക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനാണ് കീവിലും ചെര്‍ണീവിലും യുദ്ധം ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് റഷ്യന്‍ ഉപപ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ വ്യക്തമാക്കി.
യുക്രെയ്‌നിലെ ചില പ്രദേശങ്ങളിലെ സൈനിക നീക്കങ്ങളുടെ തീവ്രത മയപ്പെടുത്താമെന്നുള്ള റഷ്യയുടെ പ്രഖ്യാപനം വിശ്വാസത്തിലെടുക്കാതെ യുക്രെയ്ന്‍. രാജ്യത്തിന്റെ മറ്റ് ഇടങ്ങളില്‍ റഷ്യ സൈനിക നീക്കങ്ങള്‍ ശക്തമാക്കിയേക്കുമെന്നു ചില പാശ്ചാത്യ രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
പരസ്പര വിശ്വാസം വര്‍ധിപ്പിക്കുകയും കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള അവസരം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കീവ്– ചേര്‍ണിഹിവ് മേഖലയിലെ സൈനിക നീക്കങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതായി റഷ്യന്‍ ഉപ പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മരിയുപോളും ഖാര്‍കിവും ഉള്‍പ്പെടെ കനത്ത പോരാട്ടം നടക്കുന്ന മറ്റു പ്രദേശങ്ങളെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല.
'യുക്രെയ്‌നിലെ ആളുകള്‍ മഠയന്‍മാരല്ല. അധിനിവേശം 34 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, അനന്തര ഫലത്തെ മാത്രമേ വിശ്വസിക്കാനാകൂ എന്നു ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു' ഇതായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ മറുപടി.
ചില പ്രദേശങ്ങളിലെ സൈനിക നീക്കം വെട്ടിച്ചുരുക്കുന്നതു മറ്റു സ്ഥലങ്ങളിലേക്കു കൂടുതല്‍ സേനയെ എത്തിക്കാനാണെന്നും തെറ്റിദ്ധാരണ പരത്താന്‍ കൂടി ലക്ഷ്യമിട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. തോല്‍വി ഉറപ്പായ മേഖലകളില്‍നിന്നു മാത്രമാണു റഷ്യ പിന്മാറുന്നതെന്നാണു മറ്റു ചില നിരീക്ഷകരുടെ വാദം. യുക്രെയ്‌നിലെ മറ്റു പ്രദേശങ്ങളിലെ റഷ്യന്‍ നീക്കം ശ്രദ്ധയോടെ വീക്ഷിക്കണമെന്നു പെന്റഗന്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം റഷ്യയിലേക്കു യാത്രചെയ്യരുതെന്നുള്ള പഴയ മുന്നറിയിപ്പ് യുഎസ് വീണ്ടും ആവര്‍ത്തിച്ചു. രാജ്യത്തുള്ള യുഎസ് പൗരന്‍മാരെ റഷ്യ തടഞ്ഞുവച്ചേക്കുമെന്നും അതിനാല്‍ റഷ്യയിലുള്ളവര്‍ എത്രയും വേഗം രാജ്യം വിടണമെന്നുമാണു മുന്നറിയിപ്പ്. ഒരു മാസത്തില്‍ ഏറെയായി റഷ്യയില്‍ കസ്റ്റഡിയിലുള്ള യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ യുഎസ് നയതന്ത്ര പ്രതിനിധി സന്ദര്‍ശിച്ചതിനു പിന്നാലെയാണു മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha























