യുദ്ധം ഉടന്‍ അവസാനിക്കില്ല; കീവില്‍ മുട്ടുമടക്കി പുടിന്‍; ഡൊനെറ്റ്‌സ്‌കില്‍ വീണ്ടും തീമഴ; യുദ്ധം ഉടന്ഡ അവസാനിക്കില്ല.

റഷ്യ യുദ്ധം നിര്‍ത്തലാക്കാന്‍ പോകുന്നു. തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വരുന്നു എന്ന് കഴിഞ്ഞ ദിവസം ലോകത്തോട് വിളിച്ചു പറഞ്ഞത് ഏറെ ആശ്വാസം നല്‍കുന്നൊരു വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് സെലന്‍സ്‌കി പറഞ്ഞത് റഷ്യയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമമ്മില്‍ ഒരു ബന്ധവുമില്ലെന്നുമാണ്..
ഒരു ഭാഗത്ത് യുദ്ധം നിര്‍ത്തുന്നു എന്ന് പറയുകയും മറു ഭാഗത്ത് അതി ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നു. റഷ്യന്‍ സൈന്യം കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ മറു ഭാഗത്ത് അതായത് കീവ് മേഘലയിലേയ്ക്ക് വരുമ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്.
അവിടങ്ങലില്‍ റഷ്യന്‍ യൂണിറ്റുകള്‍ കനത്ത നഷ്ടമാണ് നേരിടുന്നത്, അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല അതിനാല്‍ തന്നെ അവര്‍ തിരികെ മടങ്ങുകയോ അയല്‍രാജ്യമായ ബെലാറസില്‍ അഭയം തേടുകയോ ആണ്.. ഒരു പക്ഷേ റഷ്യയ്ക്കുണ്ടായ ഈ തിരിച്ചടിയാകാം യുദ്ധം അവസാനിപ്പിക്കുന്നു എന്നുള്ള പരാമര്‍ശം അവര്‍ നടത്താന്‍ കാരണം. യുദ്ധം നിര്‍ത്തുന്നു എന്ന പ്രതീതി വന്നതോടുകൂടി പല പ്രദേശങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് റഷ്യയുടെ ആക്രമണങ്ങള്‍.
എന്നാല്‍ ക്രെംലിന്റെ ഒരു മാസം നീണ്ടുനിന്ന അധിനിവേശത്തില്‍ ഇതുവരെയും ഒരു പ്രധാന നഗരം പോലും പിടിച്ചടക്കാനായിട്ടില്ല, കൂടാതെ കൈവിനും ചെര്‍ണിഹിവിനും ചുറ്റുമുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ റഷ്യ പൂര്‍ണമായും അവസാനിപ്പിച്ച നിലയിലാണ്.
ഇതിനിടെ മൈക്കോളൈവില്‍ റഷ്യ നടത്തിയ ആക്രമണം പാളിപ്പോയ വാര്‍ത്തകളും പുറത്തുവരികയാണ്.. യുക്രെയിനില്‍ റഷ്യയുടെ കടന്നുകയറ്റം രണ്ടാം മാസം ആകുമ്പോഴാണ് റഷ്യയുടെ പല പദ്ധതികളും അമ്പേ പരാജയപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൈക്കോളൈവിലെ പ്രാദേശിക ഗവര്‍ണറുടെ ഓഫീസിലേക്ക് മിസൈല്‍ അയച്ച റഷ്യന്‍ ആക്രമണവും ലക്ഷ്യം കാണാതെ പരാജയപ്പെട്ടു.
ഗവര്‍ണറെ കൊല്ലാനായിരുന്നു പദ്ധതി എങ്കിലും വൈകി ഉണര്‍ന്നതിനാല്‍ ഗവര്‍ണര്‍ വിറ്റാലി കിം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ കെട്ടിടത്തില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നഗരം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്കോളൈവിലെ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ പകുതിയോളം ആക്രമണത്തില്‍ തകര്‍ന്നു. കുറച്ച് ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.
നഗരത്തിന്റെ പ്രതിരോധം ഉറപ്പിക്കുന്നതിന്റെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ് ഗവര്‍ണര്‍ വിറ്റാലി കിം. അതിനാലാണ് ഗവര്‍ണറെ റഷ്യ ഉന്നം വച്ചത്. മിസൈലാക്രമണത്താല്‍ ഇപ്പോള്‍ കെട്ടിടത്തിന് നടുവിലായി വലിയ വിള്ളല്‍ വീണിരിക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഷ്യയും ഉക്രൈനും തമ്മിലുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം നടത്ത്. അതില്‍ നല്ല പുരോഗതി ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നരുന്നു. ചര്‍ച്ചയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്നാണ് ഉക്രൈന്‍ നിലപാട് എടുത്തത്. ഉക്രൈന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് എന്നിവിടങ്ങളടക്കമുള്ള യുക്രൈന്‍ മേഘലയില്‍ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പുകളുടെ എല്ലാം നഗ്‌നമായ ലംഘനമാണ് റഷ്യയുടെ ഇന്നത്തെ ആക്രമണത്തോടെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് റഷ്യയ്‌ക്കെതിരെ സെലന്‍സ്‌കി ഇന്ന് വീണ്ടും രംഗത്തെത്തിയത്.
ഡൊനെറ്റ്‌സ്‌ക് മേഘലയിലെ പട്ടണങ്ങളിലും നഗരങ്ങളിലും റഷ്യന്‍ സൈന്യം കനത്ത ഷെല്ലാക്രമണമാണ് നടത്തിയത് പ്രാദേശിക ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ മേരിങ്കയിലും നൊവോമിഖൈലിവ്കയിലും ആക്രമണം നടന്നിട്ടുണ്ടെന്നും നാശത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡൊനെറ്റ്‌സ്‌ക് മേഖലയുടെ നിയന്ത്രണം നേടാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം കേന്ദ്രീകരിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഗവര്‍ണര്‍ പാവ്‌ലോ കിറിലെങ്കോ പറഞ്ഞു.
https://www.facebook.com/Malayalivartha























