പുടിന്റെ വലം കൈ അറുത്ത് സെലന്‍സ്‌കി; യുക്രൈനെ ശവപ്പറമ്പാക്കിയ റഷ്യന്‍ കേണലിനെ കാലപുരിയ്ക്ക് അയച്ച് യുക്രൈന്‍ സൈന്യം; അങ്ങനെ ആ എട്ടാമനും വീണു

അങ്ങനെ പുടിന്‍ സൈന്യത്തിലെ ആ എട്ടാമനും വീണു. റഷ്യയെ സംബന്ധിച്ച് യുക്രൈന്‍ യുദ്ധത്തില്‍ ഇതിനേക്കാള്‍ വലിയൊരു തിരിച്ചടി കിട്ടാനില്ല എന്നുള്ളതാണ്. 8 റഷ്യന്‍ കേണലുകളാണ് റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റവര്‍ വേറെയുമുണ്ട്. ഈ കൊല്ലപ്പെട്ട റഷ്യന്‍ കമാന്‍ഡര്‍ മാരി ഒരാളെ കൊന്നത് റഷ്യന്‍ സൈനീകര്‍ തന്നെയാണ്. യുദ്ധത്തെ ചൊല്ലിയുണ്ടായ തമ്മില്‍ തല്ലില്‍ ടാങ്ക് കയറ്റി റഷ്യന്‍ സൈന്യം കമാന്‍ഡറെ കൊലപ്പെടുത്തിയ വാര്‍ത്ത റഷ്യയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അതിനു ശേഷമുണ്ടാകുന്ന രണ്ടാമത്തെ കമാന്‍ഡറുടെ മരണമാണ് റഷ്യ സ്ഥിരീകരിക്കുന്നത്.
വ്‌ളാഡിമിര്‍ പുടിന്റെ സൈന്യത്തിലെ മറ്റൊരു വിനാശകാരിയായ റഷ്യന്‍ കേണല്‍ കൂടി ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടു എന്നാണ് വിദേശ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് എഴുതിയത്, നിരവധി റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നഷ്ടങ്ങളില്‍ ഏറ്റവും വലുതാണിതെന്നു റിപ്പോര്‍ട്ടുണ്ട്.
യുദ്ധത്തില്‍ കൊല്ലപ്പെട്ട ഈ കമാന്‍ഡറാണ് ഖാര്‍കിവില്‍ റഷ്യയുടെ രക്തരൂക്ഷിതമായ ആക്രമണത്തിന് നേതൃത്വം നല്‍കിയത് 200 ാം സ്‌പെഷ്യല്‍ മോട്ടോറൈസ്ഡ് റൈഫിള്‍ ബ്രിഗേഡിന്റെ കമാന്‍ഡറായ കേണല്‍ ഡെനിസ് കുറിലോയെ തീര്‍ത്തുകെട്ടിയതായി കൈവും സ്ഥിരീകരിച്ചു.
തങ്ങളുടെ വന്‍ തിരിച്ചടിയിലും രൂക്ഷമായ പോരാട്ടത്തിലും റഷ്യന്‍ ബ്രിഗേഡിന് വന്‍ നഷ്ടം സംഭവിച്ചതായും ഉക്രേനിയന്‍ സൈന്യത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.
ഇന്ത്യന്‍ വനാന്തരങ്ങളെ അടിസ്ഥാനമാക്കി റുഡ്‌യാര്‍ഡ് കിപ്ലിംഗ് എഴുതിയ പ്രശ്തമായ നോവലാണ് ജംഗിള്‍ ബുക്ക്. അതിലെ ഒരു കഥാപാത്രമാണ് കരിമ്പുലിയായ ബഗീര. ബഗീരയുടെ പേരിലാണ് പുടിന്റെ സൂപ്പര്‍ സ്‌നൈപ്പര്‍ അമ്മയായ ഐറിന സ്റ്റാറിക്കോവ (കൃശിമ ടമേൃശസീ്മ 41) അറിയപ്പെടുന്നത്. ചില്ലറക്കാരിയല്ല ഐറിന. പുടിന്റെ കൊലയാളി സംഘത്തിലെ പ്രധാനയായ ഇവര്‍ ഇതുവരെ 40 തില്‍ അധികം കൊലകള്‍ നടത്തിയിട്ടുണ്ട്. റഷ്യന്‍ സ്‌നൈപ്പര്‍മാരില്‍ പ്രധാനികൂടിയാണ് ഐറിനെ സ്റ്റാറിക്കോവ.
പുടിന്റെ ക്രൂരയായ സ്‌നൈപ്പര്‍ ബഗീരയുടെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് പ്രചാരത്തിലുള്ളത്. ഇവരെ യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതായി യുക്രൈന്‍ പ്രതിരോധ വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഐറിന സ്റ്റാറിക്കോവ എന്ന ബഗീര. ഐറിന സെര്‍ബിയക്കാരിയാണെന്നതാണ് പ്രചാരത്തിലുള്ള ഒരു കഥ. മറ്റൊരു കഥയാകട്ടെ ഐറിന കന്യാസ്ത്രീ പട്ടം ഊരിയാണ് സ്‌നൈപ്പര്‍ ജോലിയിലേക്ക് എത്തിയതെന്ന് പറയുന്നു.
ഇത്തരം പ്രചാരങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശത്രുക്കളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടി റഷ്യ തന്നെയാണ് ഇത്തരം വ്യാജ കഥകള്‍ നിര്‍മ്മിച്ച് വിടുന്നതും. യുക്രൈന്‍ പട്ടാളക്കാര്‍ പിടികൂടിയ റഷ്യന്‍ സ്‌നൈപ്പറായി ഐറിന സ്റ്റാറിക്കോവ ഡൊനെറ്റ്‌സ്‌കില്‍ നിന്നുള്ളയാളാണ്. കൂടാതെ അവര്‍ക്ക് പതിനൊന്നും ഒമ്പതും വയസ്സായ രണ്ട് പെണ്‍മക്കളുണ്ട്. വലേറിയയും( 11), യൂലിയയും (ഒമ്പത്). ഐറിന സ്റ്റാറിക്കോവ പുടിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം പേരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. റഷ്യയുടെ എണ്ണം പറഞ്ഞ സ്‌നൈപ്പര്‍മാരിലൊരാളായിരുന്നു അവര്‍.'
നമ്മുടെ ഭൂമിയിലെ സമാധാനപരമായ ആളുകളെ കൊല്ലുന്ന ആര്‍ക്കും പ്രതികാരം പ്രതീക്ഷിക്കാമെന്ന കുറിപ്പോടെയാണ് യുക്രൈന്‍ ഐറിനയുടെ ചിത്രം പങ്കുവച്ചത്. ഐറിന പിടിക്കപ്പെടുമ്പോള്‍ റഷ്യന്‍ സൈന്യം ഉപേക്ഷിച്ച നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'എനിക്ക് പരിക്കേറ്റുവെന്ന് അവര്‍ക്ക് വ്യക്തമായിരുന്നു.
രക്ഷിക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം പരിശോധിച്ചിരുന്നെന്നും പിടിക്കപ്പെടുമ്പോള്‍ യുക്രൈന്‍ സൈനികരോട് പറഞ്ഞ ഐറിന, ഞാന്‍ മരിക്കുമെന്ന് പ്രതീക്ഷിച്ച് റഷ്യന്‍ സൈനികര്‍ തന്നെ ഇവിടെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പറഞ്ഞു. പരിക്കേറ്റ തന്നെ റഷ്യന്‍ സൈന്യം ഉപേക്ഷിക്കുകയായിരുന്നെന്ന് ഐറിന ആരോപിച്ചതായി ക്രീവ് പ്രതിരോധ സംഘം ആവര്‍ത്തിച്ചു.
രണ്ടാം ലോകമഹായുദ്ധസമയത്താണ് സോവിയറ്റ് റഷ്യ സ്ത്രീ സ്‌നൈപ്പര്‍മാരെ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. മറ്റ് രാജ്യങ്ങള്‍ സ്ത്രീകളെ ഫാക്ടറികളിലോ കൃഷിയിലോ പരിമിതപ്പെടുത്താന്‍ ഇഷ്ടപ്പെട്ടപ്പോളാണിത്.
വനിതാ സ്‌നൈപ്പര്‍മാരില്‍ ഏറ്റവും പ്രശസ്തയായ ലുഡ്മില പാവ്‌ലിചെങ്കോ, കീവിനടുത്താണ് ജനിച്ചത്, 309 കൊലപാതകങ്ങളാണ് ലുഡ്മില പാവ്‌ലിചെങ്കോയുടെ പേരിലുള്ളത്. കൊലപാതകങ്ങളുടെ എണ്ണത്തിലെ ഈ ഭീമമായ വര്‍ദ്ധനവ് അവര്‍ക്ക് 'ലേഡി ഡെത്ത്' ന്ന വിളിപ്പേര് അവര്‍ക്ക് സമ്മാനിച്ചു.
1942ലാണ് ലുഡ്മില പാവ്‌ലിചെങ്കോ തന്റെ സൈനിക സേവനം അവസാനിപ്പിക്കുന്നത്. പിന്നീട് അവര്‍ ഭരണകൂടത്തിന്റെ സെലിബ്രിറ്റിയും പ്രചാരകയും ആയിത്തീര്‍ന്നു.
മിക്ക ഷാര്‍പ്പ് ഷൂട്ടര്‍മാരും മോസ്‌കോയ്ക്കടുത്തുള്ള സെന്‍ട്രല്‍ വിമന്‍സ് സ്‌കൂള്‍ ഫോര്‍ സ്‌നിപ്പിംഗ് ട്രെയിനിംഗില്‍ നിന്ന് ബിരുദം നേടിയവരായിരുന്നു. അവരെ പരിശീലിപ്പിക്കുന്നതാകട്ടെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത വനിതാ സൈനികരും.
https://www.facebook.com/Malayalivartha























