സാധാരക്കാര്‍ക്ക് നേരെ പോലും നിറയൊഴിക്കുന്ന റഷ്യന്‍ സൈന്യം അനുസരണയും അച്ചടക്കവുമില്ലാത്ത ഒരു തെമ്മാടിക്കൂട്ടം; യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത് സൈനികരുടെ അഴിഞ്ഞാട്ടം മാത്രം, ആകാശാതിര്‍ത്തി ലംഘിച്ച് എത്തിയ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങളില്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായി സൂചന! കാര്യം കൈവിട്ടപ്പോൾ ഇനി പുടിന്റെ പ്ലാൻ ബി, ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്...

ഒരൊറ്റ ദിവസത്തിൽ യുക്രൈൻ പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയ റഷ്യൻ സേന നിലയില്ലാതെ ഒഴുകുകയാണ്. ഇപ്പോഴും യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാഴ്ച്ചസയാണ് കാണുവാൻ സാധിക്കുന്നത്. സാധാരക്കാര്‍ക്ക് നേരെ പോലും നിറയൊഴിക്കുന്ന റഷ്യന്‍ സൈന്യം അനുസരണയും അച്ചടക്കവുമില്ലാത്ത ഒരു തെമ്മാടിക്കൂട്ടം മാത്രമായി മാറുകയാണെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ ജി സിഎച്ച് ക്യു ഡയറക്ടര്‍ വ്യക്തമാക്കുന്നത്.
റഷ്യൻ സേന യുദ്ധം തുടര്‍ന്ന് പോകുന്നതിനൊപ്പം തന്നെ സൈനികര്‍ക്കും തളര്‍ച്ച ഉണ്ടാക്കുകയാണ്. യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത് സൈനികരുടെ അഴിഞ്ഞാട്ടം എന്ന് അടിവരയിട്ടു പറയുകയാണ് അധികൃതർ. അവര്‍ക്ക് തോന്നുന്നതുപോലെ തന്നെ അവര്‍ നടക്കുന്നു. സ്വന്തം ആയുധങ്ങള്‍ നശിപ്പിക്കുന്നു. അതുപോലെ അറിയാതെയാണെങ്കില്‍ പോലും സ്വന്തം വിമാനമൊരെണ്ണം വെടിവെച്ച് താഴെയിടുകയും ചെയ്തുവെന്നുപോലും പറയപ്പെടുന്നു.
അതോടൊപ്പം തന്നെ പുടിന്റെ ചില മുന്‍വിധികളും അതിനൊപ്പം ലഭിച്ച ചില തെറ്റായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും യുദ്ധത്തില്‍ കനത്ത പരാജയമാണ് റഷ്യയ്ക്ക് നേടിക്കൊടുത്തിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് പുടിന്‍ ഇപ്പോള്‍ പ്ലാന്‍ ബി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് അവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുക എന്നതാണ് പ്ലാന്‍ ബി എന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ മേധാവി വ്യക്തമാക്കുന്നത്. കൂടാതെ ലോക നേതൃത്വത്തിലെത്താന്‍ കൊതിക്കുന്ന ചൈന ഒരിക്കലും നിയമങ്ങളും വ്യവസ്ഥകളും കൂടെക്കൂടെ ലംഘിക്കുന്ന റഷ്യയെ പോലൊരു രാജ്യവുമായി കൂടുതല്‍ അടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടയിലാണ് പുടിനോട് യുദ്ധത്തെ കുറിച്ചുള്ള സത്യം തുറന്നുപറയുവാന്‍ ഭയക്കുന്ന, ഉന്നത ഉദ്യോഗസ്ഥരിലുള്ള വിശ്വാസം പുടിന് നഷ്ടപ്പെട്ടതായി ചില അമേരിക്കന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയത്. യുക്രെയിന്‍ ജനതയേയും സൈന്യത്തേയും ഗൗരവമായി എടുക്കാതിരുന്നതാണ് പുടിന് പറ്റിയ തെറ്റെന്നും അമേരിക്ക വ്യക്തമാക്കുന്നു. മാത്രമല്ല, സ്വന്തം സൈനിക ശക്തിയില്‍ പുടിന് അമിതമായ വിശ്വാസവും ഉണ്ടായിരുന്നു. റഷ്യന്‍ സൈനികരുടെ ആത്മധൈര്യം ചൊര്‍ന്നു പോയിരിക്കുന്നു. ഭക്ഷ്യക്ഷാമവും, ഗതാഗത പ്രശ്നങ്ങളും അവരെ വലയ്ക്കുകയാണെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ മേധാവി പറഞ്ഞു.
അതോടൊപ്പം തന്നെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ചില പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഈ മാസം ആദ്യം സ്വീഡന്റെ ആകാശാതിര്‍ത്തി ലംഘിച്ച് എത്തിയ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങളില്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായി സ്വീഡിഷ് ന്യുസ് ചാനലായ ടി വി 4 നിഹേടെര്‍ന റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മാര്‍ച്ച് 2 ന് ഗോട്ട്ലാന്‍ഡ് ദ്വീപുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ യുദ്ധവിമാനങ്ങള്‍ സ്വീഡനെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ എത്തിയതാണെന്നും സ്വീഡിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം നാല് വിമാനങ്ങളായിരുന്നു അന്ന് റഷ്യയുടെ കലിനിന്‍ഗ്രാഡ് എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്നത്. രണ്ട് സുഖോയ് 24 വിമാനങ്ങളും അവയ്ക്ക് പുറകെ രണ്ട് സുഖോയ് 27 ഫൈറ്റര്‍ ജറ്റുകളും. ഇതില്‍ ആക്രമണത്തിനു ഉപയോഗിക്കുന്ന രണ്ട് സുഖോയ് 24 വിമാനങ്ങളാണ് സ്വീഡന്റെ ആകാശാതിര്‍ത്തി മറികടന്നത് എന്ന് ടി വി 4 ചോണ്ടിക്കാണിക്കുന്നു. ഇവയില്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായും അവര്‍ പറയുകയുണ്ടായി.
ഏകദേശം ഒരു മിനിറ്റോളം ഈരണ്ടു വിമാനങ്ങള്‍ സ്വീഡിഷ് വ്യോമതിര്‍ത്തിക്കുള്ളില്‍ കറങ്ങിയതായും അവയെ തടുക്കുവാന്‍ സ്വീഡിഷ് വ്യോമസേന രണ്ട് ജാസ് 39 ഗ്രിപ്പന്‍ വിമാനങ്ങളെ അയയ്ക്കുകയും ചെയ്തതായി ടി വി റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവ ഈ രണ്ട് വിമാനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. അപ്പോഴാണ് അതില്‍ ആണവായുധങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചതെന്നും സ്വീഡിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ ഇത് മനഃപൂര്‍വ്വം ഒരു കടന്നു കയറ്റം നടത്തിയതാണെന്നാണ് സ്വീഡിഷ് എയര്‍ഫോഴ് ചീഫ് കാള്‍ ജോഹാന്‍ വ്യക്തമാക്കുന്നത്. സ്വീഡനുള്ള ഒരു മുന്നറിയിപ്പായിരുന്നു ഇതെന്നാണ് യുദ്ധതന്ത്ര വിദഗ്ദന്‍ സ്റ്റെഫാന്‍ റിങ് വ്യക്തമാക്കുന്നത്. തങ്ങളുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്നും വേണ്ടിവന്നാല്‍ അത് ഉപയോഗിക്കുമെന്നുള്ള മുന്നറിയിപ്പ് വന്നുകഴിഞ്ഞു. സ്വീഡനും തൊട്ടടുത്തുള്ള ഫിന്‍ലാന്‍ഡും നാറ്റോയില്‍ ചേര്‍ന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയതിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്. അന്ന് സ്വീഡനും ഫിന്‍ലാന്‍ഡും ഒരു സംയോജിത സൈനിക പ്രകടനം നടത്തുക കൂടിയാണ് ചെയ്തത്.
അതേസമയം ശീതയുദ്ധം അവസാനിച്ചതോടെ സ്വീഡന്‍ പ്രതിരോധ ബജറ്റ് കാര്യമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. പിന്നീട് 2014-ല്‍ റഷ്യ ക്രീമിയ കൈയടക്കിയപ്പോഴാണ് വീണ്ടും പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കുവാന്‍ സ്വീഡിഷ് പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നത്. അതിനുപുറമെ, നേരത്തേ തന്നെ വേണ്ടെന്ന് വച്ചിരുന്ന നിര്‍ബന്ധിത സൈനിക സേവനം 2017-ല്‍ സ്വീഡന്‍ തിരികെ കൊണ്ടുവരികയും ചെയ്യുകയുണ്ടായി. അതോടൊപ്പം ബാള്‍ട്ടിക് സമുദ്രത്തിലെ ഗോട്ട്ലാന്‍ഡ് ദ്വീപുകളില്‍ ഉണ്ടായിരുന്ന സൈനിക കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























