ലോകനേതാക്കൾ ഇന്ത്യയിലേക്ക് ഓടിയെത്തി... കച്ചകെട്ടി ഡോവലും ജയശങ്കറും... ഇമ്രാനെ തീർക്കും! ഇന്ത്യ മുന്നിൽ... നിർണായക തീരുമാനം ഉടൻ...

റഷ്യയുടെ വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്തും മുന്നേ അമേരിക്കയുടേയും ബ്രിട്ടന്റേയും ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തിയിരുന്നു. തിരക്കിട്ട ചർച്ചകളിലേക്കാണ് നയതന്ത്ര വിദഗ്ധർ കടന്നിരിക്കുന്നത്. യുക്രെയിൻ റഷ്യ യുദ്ധത്തിൽ പക്ഷം പിടിക്കാതെ നിഷ്പക്ഷമായി വളരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയെ ഒപ്പം കൂട്ടാൻ വൻശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു പുറമേ യൂറോപ്യൻ യൂണിയനും ആഘോരാത്രം പരിശ്രമിക്കുന്നത് ആഗോള രാഷ്‌ട്രീയ, നയതന്ത്ര ശക്തിയായി ഇന്ത്യ മാറുന്നതിന്റെ തെളിവായി കണക്കാക്കുകയാണ്.
10 ദിവസമായി ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒഴുക്കാണ് അനുഭവപ്പെടുന്നത്. ലോക ക്രമത്തിലും ശാക്തിക ചേരികളിലും ഇന്ത്യ നിർണായക സ്ഥാനത്തേക്ക് ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇമ്രാൻ ഖാൻ ഭരണകൂടം താഴെ വീഴാനുള്ള സാദ്ധ്യതകളും ചർച്ചയായി എന്നാണ് സൂചന. ഇന്നോ നാളെയോ അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരാനിരിക്കുകയാണ്.
അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ഒരു പോലെ ഇന്ത്യയെ വേണം എന്ന സ്ഥിതിയാണ് ഇപ്പോൾ. ലോകനേതാക്കളിൽ വ്യക്തി പ്രഭാവവും അതുപോലെ സ്വാധീനശേഷിയും ഇപ്പോൾ മോദിക്കുണ്ട് എന്നത് മറ്റൊരു സത്യാവസ്ഥ. ഇന്ത്യയുടെ തീരുമാനങ്ങൾ ലോകത്ത് നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനിർണായകമായി മാറുന്നുണ്ട്.
റഷ്യയും അമേരിക്കയും നിലവിൽ ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒപ്പം കൂട്ടാൻ തന്നെയാണ്. ഇരു രാജ്യങ്ങൾക്കും ഇന്ത്യയുമായി ശക്തമായ സാമ്പത്തിക - വ്യാപാര ബന്ധം പുലരുന്നുണ്ട്. അത് നിലനിർത്തുക എന്നത് ഒന്നാമത്തെ ഉദ്ദേശം, രണ്ടാമതായി ഒരു ഇടനിലക്കാരനായും കാര്യങ്ങൾ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാനും ഇന്ത്യയ്ക്ക് സാധിക്കും.
ഇന്ത്യ ഒപ്പമുണ്ടെങ്കിൽ നേട്ടമാകുമെന്ന് റഷ്യൻ - അമേരിക്കൻ ചേരികൾ കരുതുന്നുണ്ട്. എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നമ്മുടെ ദേശീയ സുരക്ഷയെ ചേരി പിടിച്ചാൽ അത് ബാധിക്കുമെന്നതിനാൽ ഇന്ത്യ നിഷ്‌പക്ഷ നിലപാട് തുടരും എന്ന് തന്നെയാണ് കരുതേണ്ടത്. അല്ലെങ്കിൽ ഇതുവരെ വ്യക്തമാക്കിയത്.
അമേരിക്കൻ - റഷ്യൻ സഖ്യരാജ്യങ്ങളോടും ഇന്ത്യയ്‌ക്ക് തുല്യ ബന്ധം തന്നെയാണുള്ളത്. എന്നിരുന്നാലും ചില താൽപര്യങ്ങൾ വ്യക്തിപരമായി ഇരുരാജ്യങ്ങളോടും പുലർത്തുന്നുമുണ്ട്., അത് ഇരു രാജ്യങ്ങൾക്കും വളരെ നന്നായി അറിയുകയും ചെയ്യാം. അതിർത്തിയിലെ ചൈന, പാക് സാന്നിദ്ധ്യം തടയാൻ റഷ്യൻ സഹായം നമ്മളെ സംബന്ധിച്ച് അനിവാര്യമാണ്.
അതുപോലെ ചൈനയെ പ്രതിരോധിക്കാൻ ഒരുപക്ഷേ അമേരിക്ക ഒപ്പം നിൽക്കാനുള്ള സാധ്യതയുമുണ്ട്. പാക്കിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിൽ 65% റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്തിനേറെ അമേരിക്ക പോലും ഭയക്കുന്ന മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 നമ്മൾ വാങ്ങാൻ തയ്യാറായതും റഷ്യയിൽ നിന്ന് തന്നെ...
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായിട്ടാണ് ഉദ്യോഗസ്ഥർ ആദ്യം കൂടിക്കാഴ്ച നടത്തിയത്. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിലൊരാളായ ദൽദീപ് സിംഗുമാണ് ഇപ്പോൾ ഇന്ത്യയിലെത്തിയത്. ഇരുവരും യുക്രെയ്‌നെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ഇടപെടലാണ് പ്രധാനമായും ചർച്ച ചെയ്തത്. ജർമ്മനിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യയെ ബന്ധപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ തളർത്താൻ ഒരു സുഹൃദ് രാജ്യവും തയ്യാറാകരുതെന്ന നിലപാടാണ് ജർമ്മനി എടുത്തിരിക്കുന്നത്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ 'നിഗൂഢ' വരവിനുശേഷം അമേരിക്കൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ദലീപ് സിംഗിന് പിന്നാലെ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നാളെയും എത്തുന്നുണ്ട്. റഷ്യയ്‌ക്കെതിരെയുള്ള അമേരിക്കൻ ഉപരോധത്തിന്റെ സൂത്രധാരനായ ദലീപ് സിംഗ് ഇന്ത്യൻ ഉദ്യോഗസ്ഥരുമായും ലാവ്‌റോവ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തും.
ഇന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ഡൽഹിയിലെത്തും. ഉദ്യോഗസ്ഥരെ കാണുന്ന അവർ ജയശങ്കറിനൊപ്പം ഒരു സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് അമേരിക്കയുടെ രാഷ്‌ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ ന്യൂസിലാൻഡ് യുക്രെയിൻ പ്രതിസന്ധി ചർച്ച ചെയ്യാൻ എത്തിയിരുന്നു. അതിന്റെ തുടർച്ചയായി അടുത്തമാസം വാഷിംഗ്ടണിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച നടക്കും.
തിങ്കളാഴ്ച യൂറോപ്യൻ യൂണിയന്റെ പ്രത്യേക പ്രതിനിധി ഗബ്രിയേലെ വിസെന്റിൻ ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഐക്യരാഷ്‌ട്രസഭയിൽ യുക്രൈയിൻ പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. നിലപാട് മാറ്റണമെന്നാണ് ആവശ്യം. ജർമ്മൻ ചാൻസലറുടെ സുരക്ഷാ, വിദേശനയ ഉപദേഷ്‌ടാവ് ജെൻസ് പ്ലോട്ട്നറും ഇന്ത്യയിൽ എത്തി.
അദ്ദേഹവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. യുക്രെയിൻ വിഷയത്തിൽ ഇന്ത്യയെ ഉപദേശിക്കാനില്ലെന്ന് പ്ലോട്ട്നർ പിന്നീട് പറഞ്ഞു. യുക്രെയ്‌നെ ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന റഷ്യ കഴിഞ്ഞ രണ്ടു ദിവസം സൈനിക നീക്കം അൽപം മയപ്പെടുത്തിയെങ്കിലും പിന്മാറുമെന്ന വാക്ക് പാലിക്കുമെന്നതിൽ യുക്രെയ്‌ന് ഉറപ്പില്ല.
ഇതിനിടെ റഷ്യ യൂറോപ്പിനെതിരെ ശക്തമായ വാണിജ്യ ഉപരോധവും തീരുമാനിച്ച് ലോകശക്തികളെ വെല്ലുവിളിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ സമീപനം നിർണ്ണായകമായിരിക്കുകയാണ്. റഷ്യയെ സമ്മർദ്ദത്തിലാക്കി ഏഷ്യൻ രാജ്യങ്ങളെ കൂടെക്കൂട്ടാനുള്ള നീക്കങ്ങളാണ് അമേരിക്കയും ബ്രിട്ടനും നടത്തുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. അമേരിക്കയുടെ ചൈനാ വിരുദ്ധ നിലപാടും ചൈനയും തുർക്കിയും റഷ്യയ്‌ക്ക് നൽകുന്ന പിന്തുണയും അമേരിക്കയ്‌ക്ക് തിരിച്ചടിയായി ഈ ഘട്ടത്തിൽ മാറുന്നുണ്ട്.
https://www.facebook.com/Malayalivartha























