പരിമിത ആയുധങ്ങളിലും കസറി യുക്രൈന്‍ വ്യോമസേന; അതിര്‍ത്തി കടന്നാല്‍ പൊട്ടിത്തെറിക്കും; വെളിപ്പെടുത്തലുമായി യുക്രൈന്‍ സൈനീകര്‍

യുക്രെയ്ന് വ്യോമസേനയുടെ പോരാട്ടം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സാങ്കേതികമായും ആള്‍ബലംകൊണ്ടും ഏറെ മുന്നിലുള്ള റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ എങ്ങനെയാണ് യുക്രെയ്ന്‍ വ്യോമസേന പ്രതിരോധിക്കുന്നതെന്നത് വലിയൊരു രണ്ട് പൈലറ്റുമാര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയാണ്. സുഖോയ് 27 ഫ്‌ളാങ്കര്‍ പൈലറ്റായ ആന്ദ്രേ ന്യൂയോര്‍ക്ക് ടൈംസിനോടും. യുക്രെയ്ന്‍ വ്യോമസേന പൈലറ്റ് ജൂസ് സിഎന്‍എന്നിനോടുമാണ് അനുഭവങ്ങള്‍ വിവരിച്ചത്.
റഷ്യന്‍ വ്യോമസേനയുടെ ആക്രമണങ്ങള്‍ ഭൂരിഭാഗവും രാത്രി സമയത്തായതിനാല്‍ മിക്കവാറും ജോലി ആരംഭിക്കുക രാത്രികളിലാണെന്നാണ് സുഖോയ് 27 പൈലറ്റ് ആന്ദ്രേ പറയുന്നത്. പോര്‍വിമാനം പറത്തുന്നതിന് മുന്‍പുള്ള സാധാരണ പരിശോധനകള്‍ പോലും പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സമയം ലഭിക്കാറില്ല. 'ഈയിടെയായി ഞാന്‍ പറന്നയരുന്നതെല്ലാം യുദ്ധത്തിലേക്കാണ്. റഷ്യക്കാരുമായുള്ള ആകാശയുദ്ധത്തില്‍ യാതൊരു താരതമ്യത്തിനും പോന്ന ശക്തിയല്ല യുക്രെയ്ന്‍. കുറഞ്ഞത് അഞ്ച് ഇരട്ടിയെങ്കിലും എല്ലാ മേഖലയിലും മുന്നിലാണവര്‍' ഇതുവരെ പത്തു ദൗത്യങ്ങള്‍ നടത്തിയ 25കാരന്‍ ആന്ദ്രേ പറയുന്നു. കുറഞ്ഞത് ഒരു പോര്‍വിമാനത്തെയെങ്കിലും വിജയകരമായി വെടിവെച്ചിടാന്‍ സാധിച്ചെന്നും ആന്ദ്രേ അവകാശപ്പെടുന്നുണ്ട്.
'റഷ്യന്‍ ജെറ്റുകളെ തടയാനും ആകാശത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുമൊക്കെയാണ് ഇപ്പോള്‍ പറന്നുയരാറ്. ഞങ്ങളുടെ ആയുധങ്ങളുടെ പരിധിയിലേക്കെത്തുന്നതിന് റഷ്യന്‍ പോര്‍വിമാനങ്ങളുടെ അടുത്തേക്കെത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പലപ്പോഴും റഷ്യന്‍ മിസൈല്‍ നമ്മുടെ പോര്‍വിമാനത്തിന് നേരെ കുതിച്ചുകഴിഞ്ഞെന്ന മുന്നറിയിപ്പായിരിക്കും ലഭിക്കുക എന്നും ആന്ദ്രേ പറയുന്നു.
അതിവേഗത്തില്‍ വെട്ടിച്ച് മാറിയും വേഗത്തില്‍ മാറ്റം വരുത്തിയുമാണ് ആന്ദ്രേ ഇതുവരെ റഷ്യന്‍ പോര്‍വിമാനങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. വെടിക്കോപ്പുകള്‍ കത്തിച്ചുകൊണ്ട് മിസൈലുകളെ വഴി തെറ്റിച്ചും പലപ്പോഴും ആന്ദ്രേയും പോര്‍വിമാനവും രക്ഷപ്പെട്ടിട്ടുണ്ട്. 'ഇതുവരെ റഷ്യക്കാരെ കബളിപ്പിക്കാനായതുകൊണ്ട് മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എന്നേക്കാള്‍ പരിചയസമ്പത്തുള്ള സുഹൃത്തുക്കളില്‍ പലരും ഇന്നില്ല എന്നും ആന്ദ്രേ പറയുന്നു.
യുക്രെയ്‌നിലെ ഔദ്യോഗിക വിമാനത്താവളങ്ങളിലും സൈനിക താവളങ്ങളിലും ശക്തമായ ബോംബാക്രമണം ഇതിനകം തന്നെ റഷ്യ നടത്തിയിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തിന് മുന്‍പ് തന്നെ യുക്രെയ്ന്‍ തങ്ങളുടെ പോര്‍വിമാനങ്ങളെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്. പാതി തകര്‍ന്ന റണ്‍വേകളും ദേശീയ പാതകളുടെ ഭാഗങ്ങളില്‍ നിന്നുമൊക്കെയാണ് ഇപ്പോള്‍ പല യുക്രെയ്ന്‍ പോര്‍വിമാനങ്ങളും പറന്നുയരുന്നത്. റോഡുകളില്‍ നിന്നും പോര്‍വിമാനങ്ങള്‍ പറന്നുയരുന്നതിന്റെ പരിശീലനം നേരത്തെ തന്നെ യുക്രെയ്ന്‍ സൈന്യം നടത്തിയിരുന്നു.
'റഷ്യക്കും നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ആകാശത്തിലൂടെ സ്വതന്ത്രമായി പറക്കാന്‍ ഇപ്പോഴും റഷ്യന്‍ പോര്‍വിമാനങ്ങള്‍ക്കാവില്ല. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ അവര്‍ക്ക് ആശങ്കയുണ്ട് എന്നാണ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ജൂസ് എന്നു വിളിക്കുന്ന പോര്‍വിമാനത്തിന്റെ പൈലറ്റ് പറഞ്ഞത്.
യുക്രെയ്ന്‍ പോര്‍വിമാനങ്ങള്‍ ഇപ്പോഴും റഷ്യക്ക് തലവേദനയാവുന്നുവെന്നാണ് സിഎന്‍എന്നും ന്യൂയോര്‍ക്ക് ടൈംസും ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 97 റഷ്യന്‍ വിമാനങ്ങളെ തകര്‍ത്തുവെന്നാണ് യുക്രെയ്ന്‍ ഒഫീഷ്യലുകള്‍ അവകാശപ്പെടുന്നത്. പോര്‍വിമാനങ്ങളും കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകളും ഉപയോഗിച്ചാണിത്. യഥാര്‍ഥ എണ്ണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരാനാണ് സാധ്യത.
പ്രതിദിനം ഏതാണ്ട് പത്ത് തവണയെങ്കിലും യുക്രെയ്ന്‍ പോര്‍വിമാനങ്ങള്‍ പറന്നുയരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കണക്കുകൂട്ടുന്നത്. റഷ്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ കുറഞ്ഞത് 200 തവണയെങ്കിലും യുക്രെയ്‌ന് മുകളിലൂടെ പറക്കുന്നു എന്നുകൂടി അറിയുമ്പോഴാണ് യുക്രെയ്ന്‍ പ്രതിരോധം എത്രമേല്‍ ചെറുതാണെന്ന് തിരിച്ചറിയുക. എങ്കില്‍ പോലും ഇപ്പോഴും റഷ്യന്‍ സേനക്കെതിരായ പ്രതിരോധം തുടരാന്‍ യുക്രെയ്‌ന് സാധിക്കുന്നുവെന്നതാണ് പ്രധാനം.
റഷ്യന്‍ സൈനികര്‍ക്ക് ആയുധങ്ങളും മനോവീര്യവും കുറവാണ്, പല ഉത്തരവുകളും നടപ്പിലാക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. സൈനികര്‍ സ്വന്തം ഉപകരണങ്ങള്‍ അട്ടിമറിക്കുകയും അബദ്ധത്തില്‍ സ്വന്തം യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയും ചെയ്തതായി ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജെറമി ഫ്‌ലെമിങ് പറഞ്ഞു.
https://www.facebook.com/Malayalivartha























