ഉപരോധം തിരിച്ചടിച്ചു; പ്രതികാരം വീട്ടി പുടിന്‍; ബൈഡന് ഇനി അഗ്നി പരീക്ഷ; അമേരിക്കയും നട്ടം തിരിയുന്നു; 180 മില്യന്‍ ബാരല്‍ എണ്ണ പുറത്തെടുത്ത് അമേരിക്കയുടെ ചരിത്ര നീക്കം

ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കരുതല്‍ ശേഖരം പുറത്തെടുക്കാന്‍ യുഎസ്. 180 മില്യന്‍ ബാരല്‍ എണ്ണ പുറത്തെടുക്കുന്നതിനാണു ബൈഡന്‍ ഭരണകൂടം ചരിത്രപരമായ ഈ നടപടി സ്വീകരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍. 1974ല്‍ കരുതല്‍ ശേഖരം തുടങ്ങിയതിനുശേഷം യുഎസ് പുറത്തെടുക്കുന്ന ഏറ്റവും കൂടിയ അളവായിരിണ് ഇത്.
കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള യുഎസ് നീക്കം ഒപെകിനും (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രിസ്) റഷ്യയ്ക്കും നിര്‍ണായകമാണ്. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 139 ഡോളര്‍ വരെ വില വന്നു. കഴി!ഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയിലിന് 70 ശതമാനമാണ് വില വര്‍ധന.
കോവിഡ് വ്യാപനം അവസാനിച്ച് വിപണികള്‍ തുറന്നെങ്കിലും എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉല്‍പാദക രാജ്യങ്ങള്‍ തയാറായില്ല. ഇതിനിടെ യുദ്ധം തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് റഷ്യ. ബാക്കി രാജ്യങ്ങളാകട്ടെ, ഉല്‍പാദനം ഇനി വര്‍ധിപ്പിക്കാന്‍ തയാറല്ലാത്ത സാഹചര്യത്തിലാണ്. യുഎസ് ദിവസവും 11.7 മില്യന്‍ ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ആഗോള വില നിയന്ത്രണത്തിന് അതും മതിയാകാത്ത സ്ഥിതിയാണ്. കരുതല്‍ ശേഖരം പുറത്തെടുക്കുന്നതോടെ വില വര്‍ധന പിടിച്ചുനിര്‍ത്താനാകുമെന്നാണ് കരുതുന്നത്.
നവംബറില്‍ യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെളിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ധനവില ഉയര്‍ത്താനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ നീക്കം തടയുകയും യുഎസിലെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ ഇന്ധനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
https://www.facebook.com/Malayalivartha























