പാകിസ്ഥാന് പുതിയ പ്രധാനമന്ത്രി; പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാന്‍ പ്രതിപക്ഷം; ആരാണ് ഷെഹബാസ് ഷെരീഫ്;

പാകിസ്ഥാന് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാന്‍ തീരുമാനിക്കുച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാകുന്നതോടെ സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍എന്‍) പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. പി.എം.എല്‍എന്നിന്റെ പ്രസിഡന്റ് കൂടിയാണ് ഷെഹ്ബാസ് ഷെരീഫ്.
ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് ഔദ്യോഗികമായി നശിച്ചുവെന്ന് പി.എം.എല്‍എന്‍ വൈസ് പ്രസിഡന്റും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. 'ഇമ്രാന്‍ ഖാന്‍, നിങ്ങളുടെ ഗെയിം അവസാനിച്ചിരിക്കുന്നു, എന്നാണ് ' മറിയം നവാസ് പറഞ്ഞത്. കളി കയ്യില്‍ നിന്നും നഷ്ടപ്പെട്ട സ്ഥിതിക്ക് ആരും തന്റെ രക്ഷക്ക് വരില്ല എന്ന് ഇമ്രാന്‍ ഖാന്‍ മനസിലാക്കിയിരിക്കുന്നെന്നും മറിയം നവാസ് കൂട്ടിച്ചേര്‍ത്തു.
ഈ വരുന്ന വെള്ളിയാഴ്ചയായിരിക്കും പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുക.ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവര്‍ അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കിയത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
അതേസമയം, ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ 24 എം.പിമാര്‍ ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചതായും പ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷെരീഫ്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് ഷെരീഫ് വിഭാഗത്തിന്റെ അധ്യക്ഷമനായും പഞ്ചാബ് മുഖ്യമന്ത്രിയുമായി ഷെഹബാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷയും നവാസിന്റെ മകളുമായ മറിയം ഷെരീഫിനെ ഷെഹബാസിന്റെ പിന്‍ഗാമിയായി കൊണ്ടുവരാനാണ് ശ്രമം. ഇമ്രാനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പ്രധാന നേതൃസ്ഥാനത്ത് തന്നെ മറിയത്തെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.
എംക്യുഎംപിയുമായുള്ള സഖ്യം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ബൂട്ടോ സര്‍ദാരി പറഞ്ഞു. പാകിസ്ഥാന്‍ സംയുക്ത പ്രതിപക്ഷ സഖ്യത്തിന് ഇപ്പോള്‍ 177 അംഗങ്ങളുടെ പിന്തുണയായി. എംക്യുഎംപി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഇമ്രാന്‍ സര്‍ക്കാരിന് 164 അംഗങ്ങളുടെ പിന്തുണയേയുള്ളു. 342 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്. ഭൂരിപക്ഷത്തിന് 172 അംഗങ്ങളാണ് വേണ്ടത്. എംക്യുഎംപി ഉള്‍പ്പെടെ നേരത്തെ 179 അംഗങ്ങളാണ് ഇമ്രാന്‍ സര്‍ക്കാരിനുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 164 ആയി ചുരുങ്ങിയത്.
നേരത്തെ, പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഇന്ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന്‍ സൂരി അറിയിച്ചിരുന്നു. പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അങ്ങനെയെങ്കില്‍ ഇന്നോ ഏപ്രില്‍ മൂന്നിനോ വോട്ടെടുപ്പ് നടക്കണം. ഇതിനിടയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇമ്രാന്‍ രാജിവച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
https://www.facebook.com/Malayalivartha























