Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

റഷ്യയുടെ കുഴിബോംബുകള്‍ക്ക് മുകളിലൂടെ കാറോടിച്ച് യുക്രൈന്‍ ഡ്രൈവരുടെ മരണപ്പാച്ചിൽ! കയ്യടിച്ച് ലോക ജനത

31 MARCH 2022 10:41 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഉക്രെയ്ൻ യുദ്ധം 36-ാം ദിവസത്തിലേക്ക് കടന്നപ്പോൾ  റഷ്യൻ സൈന്യം കൈവിന്റെ പ്രാന്തപ്രദേശത്ത് ഷെല്ലാക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ബോംബാക്രമണത്തെത്തുടർന്ന് വീടുവിട്ടിറങ്ങാൻ നിർബന്ധിതരാകുകയാണ്യുക്രൈനികർ .  വീണ്ടും ഷെല്ലാക്രമണത്തെ തുടർന്ന് ഇർപിനിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരിക്കുകയാണ്.എന്നാൽ ഈ ഒരവസരത്തിൽ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈന്‍ റോഡുകളില്‍ വിതറിയ കുഴിബോംബുകള്‍ക്കിടയിലൂടെ ഒരു യുക്രൈന്‍ ഡ്രൈവര്‍ തന്‍റെ വാഹനം ഓടിച്ച് പോകുന്ന വീഡിയോയാണത്. വളരെ ശ്രദ്ധയോടെയാണ് ഡ്രൈവര്‍ വാഹനമോടിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഓരോരോ കുഴിബോംബുകളെയും അയാള്‍ ശ്രദ്ധാപൂര്‍വ്വം മറികടക്കുന്നു. മരണത്തില്‍ നിന്ന് ഓരയടി അകലത്തിലായിരുന്നു ഓരോ കുഴിബോംബുകളുമുണ്ടായിരുന്നത്.

യുക്രൈന്‍റെ തലസ്ഥാനമായ കീവ് ഓബ്ലാസ്റ്റിലെ ഒരു പട്ടണമായ ബോറോദ്യങ്കയിൽ നിന്നുള്ള വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നഗരത്തിലേക്കുള്ള നീണ്ട പലത്തില്‍ നാല് വരികളിലായി നിരത്തി വച്ച നിലയിലായിരുന്നു കുഴിബോംബുകള്‍ ഉണ്ടായിരുന്നത്. റോഡില്‍ നേരെ വണ്ടിയോടിച്ചാല്‍ ഏതെങ്കിലുമൊരു കുഴിബോംബില്‍ വാഹനത്തിന്‍റെ ടയര്‍ കയറുകയും അത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു. എന്നാല്‍, വാഹനമോടിച്ച ഡ്രൈവര്‍ അതീവ ശ്രദ്ധാലുവായിരുന്നു.കുഴിബോംബുകള്‍ക്ക് സമാന്തരമായി റോഡിന് ഏതാണ്ട് വിലങ്ങനെ വാഹനമോടിച്ച ഡ്രൈവര്‍ കുഴിബോംബുകളെ വിജയകരമായി മറികടന്നു. ഡ്രൈവര്‍ ഓരോ നിര കുഴിബോംബുകളെയും കടന്ന പോകുന്നത് ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ.


രണ്ട് വരി പാതയുടെ ഒരു വശത്ത് കുഴിബോംബുകളെ മറികടന്ന് അപ്പുറം കടക്കാന്‍ കാത്തുനില്‍ക്കുന്ന കാറുകളുടെ നിരകാണാം. വളരെ ഏറെ ക്ഷമവേണ്ട ഈവിടം കടന്നുപോകാന്‍‌ ഡ്രൈവര്‍മാര്‍ തങ്ങളുടെ ഊഴം കാത്ത് നില്‍ക്കുകയാണ്.ഡ്രൈവറുടെ ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിന് കാരണമാകാം. അതിനാല്‍ അതീവ ശ്രദ്ധയിലാണ് ഓരോ കാറും കുഴിബോംബുകളെ മറികടക്കുന്നത്. വാഹനമോടിക്കുന്ന ഡ്രൈവരുടെത് മാത്രമല്ല, വീഡിയോ കാണുന്നയാളുടെ ചങ്കിടിപ്പും കൂട്ടും.
എന്നാൽ ഭയം അടിസ്ഥാനരഹിതമാണെന്ന് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ തെളിയിക്കുന്നു. ഒരു പോറലുപോലുമേല്‍ക്കാതെ നാല് വരി കുഴിബോംബുകളെ കടന്ന് വാഹനങ്ങള്‍ മറുപുറമെത്തുന്നു.



വേഗതയില്‍ ഓടിച്ച് വരുന്ന വാഹനങ്ങള്‍ കയറിയിറങ്ങാന്‍ പകത്തിനാണ് റോഡില്‍ കുഴിബോംബുകള്‍ നിരത്തിയിരിക്കുന്നത്. മൈനുകള്‍ ഏപ്പോഴാണ് ഇവിടെ സ്ഥാപിക്കപ്പെട്ടതെന്ന് അറിയില്ല.
വൃത്താകാരത്തിലുള്ള വലിയ വലിപ്പമില്ലാത്ത തരം കുഴിബോംബുകളാണ് റോഡില്‍ നിരത്തിയിരിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തിനായി റഷ്യൻ സൈന്യം നിരോധിത പേഴ്‌സണൽ മൈനുകൾ ഉപയോഗിച്ചതായി ഒരു മനുഷ്യാവകാശ സംഘം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ അധിനിവേശ സേനയാണ് 'മെഡാലിയൻ' മൈനുകൾ വിന്യസിച്ചതെന്ന് മനുഷ്യാവകാശ സംഘം ആരോപിച്ചു. ഒമ്പത് മൈൽ അകലെ നിന്ന് ഖാർകീവിലേക്ക് ഡസൻ കണക്കിന് കവചിത വാഹനങ്ങൾ വെടിവയ്ക്കുന്നതായി ചില ഓൺലൈനിൽ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

1997 ലെ അന്താരാഷ്ട്ര മൈൻ നിരോധന ഉടമ്പടി പ്രകാരം കുഴിബോംബുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. ഉടമ്പടി ഒപ്പിട്ട 164 രാജ്യങ്ങളിൽ റഷ്യ ഉൾപ്പെട്ടിട്ടില്ല, എന്നാൽ യുക്രൈന്‍ ഈ ഉടമ്പടി  അംഗീകരിച്ചിരുന്നു.'ഈ ആയുധങ്ങൾ സൈനികരെയും സാധാരണക്കാരെയും വേര്‍തിരിക്കുന്നില്ല. പകരം കയറി ഇറങ്ങുന്ന എല്ലാ വാഹനങ്ങളോടും അവ ഒരേ രീതിയില്‍ പ്രതികരിക്കുന്നു'. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗ്രൂപ്പിന്‍റെ ആയുധവിഭാഗം ഡയറക്ടർ സ്റ്റീഫൻ ഗൂസ് പറയുന്നു. ഇത്തരം ഭീകരമായ ആയുധങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ റഷ്യ മനഃപൂർവ്വം ലംഘിക്കുന്നു. ഒരു സംഘട്ടനത്തിന് ശേഷം ഭൂമി മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാക്കുന്നതിനായി ഒരു രാജ്യത്തെ കുഴിബോംബ് നീക്കം ചെയ്യുന്ന പ്രക്രിയ ദീർഘവും ശ്രമകരവുമായ പ്രക്രിയയാണ്.

നഷ്ടപ്പെട്ട കുഴിബോംബുകള്‍ വർഷങ്ങളോളം മണ്ണില്‍ മറഞ്ഞിരിക്കുന്നു. അതിന്‍റെ മുകളിലൂടെ വാഹനമോ മറ്റെന്തെങ്കിലോ കടന്നു പോകുമ്പോള്‍ മാത്രമാകും അവ പ്രവര്‍ത്തനക്ഷമമാകുക. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏപ്പോള്‍ വേണമെങ്കിലും ഒരു അപകടത്തിനുള്ള സാധ്യത കുഴിബോംബുകള്‍ അവശേഷിപ്പിക്കുന്നു.
1997 ലെ അന്താരാഷ്ട്ര മൈൻ നിരോധന ഉടമ്പടി പ്രകാരം കുഴിബോംബുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. ഉടമ്പടി ഒപ്പിട്ട 164 രാജ്യങ്ങളിൽ റഷ്യ ഉൾപ്പെട്ടിട്ടില്ല, എന്നാൽ യുക്രൈന്‍ ഈ ഉടമ്പടി  അംഗീകരിച്ചിരുന്നു.

'ഈ ആയുധങ്ങൾ സൈനികരെയും സാധാരണക്കാരെയും വേര്‍തിരിക്കുന്നില്ല. പകരം കയറി ഇറങ്ങുന്ന എല്ലാ വാഹനങ്ങളോടും അവ ഒരേ രീതിയില്‍ പ്രതികരിക്കുന്നു'. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗ്രൂപ്പിന്‍റെ ആയുധവിഭാഗം ഡയറക്ടർ സ്റ്റീഫൻ ഗൂസ് പറയുന്നു. ഇത്തരം ഭീകരമായ ആയുധങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ റഷ്യ മനഃപൂർവ്വം ലംഘിക്കുന്നു. ഒരു സംഘട്ടനത്തിന് ശേഷം ഭൂമി മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാക്കുന്നതിനായി ഒരു രാജ്യത്തെ കുഴിബോംബ് നീക്കം ചെയ്യുന്ന പ്രക്രിയ ദീർഘവും ശ്രമകരവുമായ പ്രക്രിയയാണ്.നഷ്ടപ്പെട്ട കുഴിബോംബുകള്‍ വർഷങ്ങളോളം മണ്ണില്‍ മറഞ്ഞിരിക്കുന്നു. അതിന്‍റെ മുകളിലൂടെ വാഹനമോ മറ്റെന്തെങ്കിലോ കടന്നു പോകുമ്പോള്‍ മാത്രമാകും അവ പ്രവര്‍ത്തനക്ഷമമാകുക. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏപ്പോള്‍ വേണമെങ്കിലും ഒരു അപകടത്തിനുള്ള സാധ്യത കുഴിബോംബുകള്‍ അവശേഷിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (12 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (34 minutes ago)

ഇനി ദളപതി യുഗം  (42 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (55 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends