Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

 തോറ്റുമടങ്ങാൻ ഇമ്രാൻ..പാകിസ്ഥാനിൽ ചരിത്രം ആവർത്തിക്കുമ്പോൾ നാണം കെട്ട് പടിയിറങ്ങി ഇമ്രാൻ ഖാൻ

31 MARCH 2022 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഒടുവിൽ നാണം കെട്ട് പടിയിറങ്ങുന്നു.ഇത്രനാളും ഭരിച്ചിട്ട് രാജ്യം മുടിച്ചതല്ലാതെ എന്ത്‌ചെയ്തു എന്ന ചോദ്യം ബാക്കിയാക്കി ഇമ്രാൻ രാജിവെക്കുമെന്ന് തന്നെയാണ് വിവരം.അല്ലേലും അത് തന്നെയാണ് നല്ലത്.ചീഞ്ഞ് നാറിയതൊക്കെ ദൂരെ എറിഞ്ഞു കളയണം.ഈ സമയം ഓർമ്മവരുന്ന ഒരു കാര്യമുണ്ട്.ഇമ്രാന്റെ ചില വീമ്പുപറച്ചിലുകൾ.അതായത് ഈ അടുത്തിടയ്ക്ക് ഇമ്രാൻ വാ തോരാതെ പ്രസംഗിച്ചിരുന്നു.പ്രസംഗം മുഴുവൻ ഇന്ത്യയെക്കുറിച്ചും  മോദിയെക്കുറിച്ചുമായിരുന്നു.ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാരാണെന്നും ’ ഈ സർക്കാർ ഇന്ത്യയ്‌ക്കും മുഴുവൻ പ്രദേശത്തിനും അപകടകരമാണെന്നും..ബുദ്ധിമാന്മാരുള്ള  രാജ്യത്ത്  എങ്ങനെയാണ് ബിജെപി ഭരിക്കുന്നതെന്നുമൊക്കെ...അന്ന് വായിട്ടലച്ച ഇമ്രാന്റെ അവസ്ഥ ഇപ്പോൾ എന്താണ്.വെറും കറിവേപ്പിലയായില്ലേ.നാണം കെട്ടത് മാത്രമല്ല സ്വന്തം ജനങ്ങൾ ചവിട്ടി പുറത്താക്കാൻ പോകുന്നു.ഇന്ത്യയെ നന്നാക്കാൻ പാടുപെട്ടപ്പോ സ്വന്തം രാജ്യം ഒലിച്ചു പോകുന്നത് പാവം ഇമ്രാൻ ജി മറന്നു.അതുകൊണ്ടാണ് ഇപ്പോൾ കരയ്‌ക്കെത്താൻ കൈകാലിട്ടടിക്കുന്നത്.ആദ്യം സ്വയം  നന്നയിട്ട് വേണമായിരുന്നു മറ്റുള്ളവരെ നന്നാക്കാൻ.

അതുകൊണ്ടിപ്പോ എന്ത് പറ്റി പാകിസ്താനെ സാമ്പത്തിക ശക്തിയാക്കുമെന്ന് പലതവണ വീമ്പിളക്കിയ ഇമ്രാൻഖാന്റെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു. പാകിസ്ഥാനിൽ അധികാരം നിലനിർത്താൻ സകല അടവുകളും പുറത്തെടുക്കുന്ന ഇമ്രാൻ ഖാന് താത്കാലിക ആശ്വാസത്തിന് വകയുണ്ട്. ഇന്ന് ചർച്ചയ്ക്കെടുക്കുമെന്ന് കരുതിയിരുന്ന അവിശ്വാസ പ്രമേയം ദേശീയ അസംബ്ളി ചർച്ച ചെയ്തില്ല. ഏപ്രീൽ മൂന്നാം തീയതി വരെ പിരിഞ്ഞ ദേശീയ അസംബ്ളി ഇനി ഞായറാഴ്ച രാവിലെ 11.30ന് മാത്രമേ വീണ്ടും ചേരുകയുള്ളൂ. ഇന്ന സഭ ചേർന്നയുടനെ പ്രതിപക്ഷം വോട്ടെടുപ്പാവശ്യപ്പെട്ടു. ഇതിനു പിന്നാലെ ബഹളം കാരണം സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ദേശീയ സുരക്ഷാ കൗൺസിലിന്റെ യോഗം ഇതേവേദിയിൽ വച്ച നടക്കേണ്ടതായുള്ളത് കൊണ്ട് സഭ പിരിയണമെന്ന് ഇമ്രാൻ ഖാന്റെ പ്രതിനിധി സഭയെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്.

ഇത് ആദ്യമല്ല.ഇമ്രാന് മുൻപുള്ളവരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.മരിക്കുംമുന്നേ മുൻ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ എഴുതിയത് പാകിസ്താന് മേൽ എന്നും ശാപമായി നിൽക്കുകയാണ്. ‘ഏതു ജനാധിപത്യ രാജ്യങ്ങളിലും ജയിക്കുന്ന വരുടെ സർക്കാറും ഭരണവുമാണ് നടക്കുന്നത്. എന്നാൽ ഇത് പാകിസ്താനാണ്. ഇവിടെ ആര് ജയിച്ചാലും ഭരണം നടത്തുന്നതും ജനങ്ങളെ സ്വാധീനിക്കുന്നതും മറ്റ് പല ശക്തികളുമാണ്.’ തന്റെ ആത്മകഥയായ ‘കിഴക്കിന്റെ മകൾ’ബേനസീർ എഴുതി. ബോംബ് സ്‌ഫോടന ത്തിലാണ് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്.



പതിനെട്ട് പ്രധാനമന്ത്രിമാരാണ് പാകിസ്താനിൽ കാലാവധി പൂർത്തിയാക്കാതെ ഭരിക്കേണ്ടി വന്നത്. ഇവരെക്കൂടാതെ രണ്ട് പട്ടാള മേധാവിമാർ വിവിധ കാലഘട്ടങ്ങളിൽ അധികാരം പിടിച്ചെടുത്തു.  അവർ പ്രസിഡന്ർറ്- പ്രധാനമന്ത്രി സ്ഥാനങ്ങൾ ഒരുമിച്ചാക്കി ഏകാധിപത്യ ഭരണമാണ് നടത്തിയത്. പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിഖായത് അലിഖാൻ 1947ൽ അധികാരമേറ്റെങ്കിലും 1956ൽ കൊല്ലപ്പെട്ടു. തുടർന്ന് ഖ്വാജ നിസാമുദ്ദീൻ അധികാര മേറിയെങ്കിലും 1953ൽ സ്ഥാനഭൃഷ്ടനായി. പിന്നീട് മുഹമ്മദ് അലി ബോഗ്രയും 1955ൽ കാലാവധി പൂർത്തിക്കാതെ താഴെഇറങ്ങി. അടുത്ത ഊഴം ചൗധരി മുഹമ്മദ് അലിയുടേ തായിരുന്നു മൂന്നാം വർഷം രാജികത്ത് നൽകി പടിയിറങ്ങേണ്ടി വന്നു. പിന്നാലെ ഹുസൈൻ ഷഹീദ് സുഹ്രാവാർദി രണ്ടാം വർഷം രാജിനൽകി. ഒരു വർഷം പോലും തികയ്‌ക്കാതെ ഇബ്രാഹിം ഇസ്മയിൽ ചുന്ദ്രീഗാർ അവിശ്വാസപ്രമേയത്തിൽ വീണു. പ്രസിഡന്റിന്റെ നിയമത്തിന്റെ പിൻബലത്തിൽ ഫിറോസ് ഖാൻ 1958ൽ പ്രധാനമന്ത്രി പദം ഉപേക്ഷിക്കേണ്ടി വന്നു.

1958 മുതൽ 1971 വരെ പ്രസിഡന്റും പ്രധാനമന്ത്രിയും ആയി ജനറൽ അയൂബ് ഖാൻ 13വർഷം പാകിസ്താനെ നയിച്ചു. 1991ൽ പ്രധാനമന്ത്രിയായി മാറിയ നൂറുൽ അമീൻ ബംഗ്ലാദേശ് സ്വതന്ത്രമായതോടെ രാജിവെച്ചു. 1971-73ൽ സുൾഫിക്കർ അലി ഭൂട്ടോയാണ് പ്രസിഡന്റായി ഭരിച്ചത്. പാകിസ്താന്റെ ഭരണഘടന പുതുക്കിയത് ഈ കാലയളവിലാണ്. 77ൽ ജനറൽ സിയാ ഉൾ ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തു. പ്രധാനമന്ത്രി പദം ഇല്ലാതാക്കി പ്രസിഡന്റ് എന്ന പദവിയിലാണ് 8 വർഷം ഭരിച്ചത്.

മുഹമ്മദ് ഖാൻ ജുനേജ തിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായി 85ൽ അധികാരമേറ്റെങ്കിലും 88ൽ സിയാ ഉൾ ഹഖ് പുറത്താക്കി. 1988ലാണ് ആദ്യമായി ഒരു വനിത പാകിസ്താനിൽ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ബേനസീറിന് പക്ഷേ 5 വർഷം തികയ്‌ക്കാനായില്ല. ഭൂട്ടോയെ മാറ്റി നവാസ് ഷെരീഫ് 1990ൽ പ്രധാനമന്ത്രിയായി. 1993ൽ വീണ്ടും ബേനസീർ അധികാരത്തിലേറി. 1996ൽ പദവി രാജിവെയ്‌ക്കേണ്ടിവന്നു. നവാസ് ഷെരീഫ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും 99ൽ മറ്റൊരു പട്ടാള ഭരണത്തിലേയ്‌ക്ക് പാകിസ്താൻ വീണു. ജനറൽ പർവേസ് മുഷറഫ് അധികാരമേറ്റു. 1992-2002 വരെ മുഷറഫ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഭരിച്ചു.

2002ൽ സഫറുള്ള ഖാൻ ജമാലി പ്രധാനമന്ത്രിയായി. 2004ൽ അദ്ദേഹം രാജിവെച്ചതോടെ ചൗദ്ധരി സുദ്ദാത് ഹുസൈൻ ഭരണത്തിലേറി. ഒരു വർഷം കിയും മുന്നേ രാജിവെച്ചു. ഷൗഖത് അസീസ് 2007 വരെ ഭരിച്ചു. തുടർന്നാണ് യൂസഫ് റാസാ ഗിലാനി ഭരണത്തിലേറിയത്. സുപ്രീംകോടതി അയോഗ്യനാക്കിയതോടെ 2012ൽ രാജാ പർവേസ് അഷ്‌റഫ് ഒരു വർഷം പ്രധാനമന്ത്രി കസേരയിൽ ഇരുന്നു. 2013ൽ തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ നവാസ് ഷെരീഫിനേയും 2017ൽ സുപ്രീംകോടതിസ്ഥാനഭൃഷ്ടനാക്കി. തുടർന്ന് ഷാഹിദ് ഖാൻ അബ്ബാസി ഒരു വർഷം മാത്രം ഭരിച്ച ശേഷം 2018ൽ ഇമ്രാൻ ഖാൻ അധികാരത്തിലേറി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (12 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (34 minutes ago)

ഇനി ദളപതി യുഗം  (42 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (55 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends