ജീവിതത്തില്‍ ഒരിക്കല്‍ പോലും തോല്‍വി സമ്മതിച്ചിട്ടില്ല... വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ഞാന്‍ കൂടുതല്‍ കരുത്തോടെ നിലകൊള്ളും.... അവസാനം വരെ പോരാടും, ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും രാജിവയ്ക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

ജീവിതത്തില്‍ ഒരിക്കല്‍ പോലും തോല്‍വി സമ്മതിച്ചിട്ടില്ല... വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ഞാന്‍ കൂടുതല്‍ കരുത്തോടെ നിലകൊള്ളും.... അവസാനം വരെ പോരാടും, ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും രാജിവയ്ക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.
രാജിവെക്കാനായി എന്നോട് ചിലര്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ രാജിവയ്‌ക്കേണ്ടത് എന്തിന്? ഇരുപത് വര്‍ഷത്തോളം ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ആ കളികളില്‍ അവസാന പന്തുവരെ പോരാടുന്നയാളാണ് ഞാനെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ് . എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ തോല്‍വി സമ്മതിച്ചിട്ടില്ല. വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ഞാന്‍ കൂടുതല്‍ കരുത്തോടെ നിലകൊള്ളുമെന്ന് ഇമ്രാന്‍ ഖാന്‍. അവിശ്വാസ പ്രമേയം പാകിസ്താന്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്. ഒരു വിദേശരാജ്യം തന്നെ പുറത്താക്കാനായി നീക്കം നടത്തിയതായി ഖാന്‍ ആരോപിച്ചു.
താന്‍ തുടര്‍ന്നാല്‍ പാകിസ്താന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ആ രാജ്യം എംബസി വഴി ഭീഷണിപ്പെടുത്തുകയുണ്ടായി. യു.എസിനെയും രൂക്ഷമായി അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താനെ പോലെ കഷ്ടതകള്‍ സഹിച്ച മറ്റൊരു യു.എസ് സഖ്യരാജ്യത്തെ കാണാനാകില്ലെന്നം ഏറെ ത്യാഗം പാകിസ്താന്‍ ചെയ്തു, എന്നാല്‍ ആരെങ്കിലും നമ്മെ അഭിനന്ദിച്ചോ? നമ്മള്‍ ആവശ്യമായത് ചെയ്യുന്നില്ലെന്ന് മാത്രമാണ് എല്ലാവരും പറയാറുളളത്.
എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാകിസ്താനികള്‍ മുട്ടിലിഴയുകയാണ്. ഞാന്‍ ഒരു സ്വതന്ത്ര വിദേശ നയത്തിനാണ് ശ്രമിച്ചത്. ആരുടെ മുന്നിലും തലകുനിക്കില്ലെന്നും ആരുടെ മുന്നിലും രാജ്യത്തെ തലകുനിയാന്‍ ഇടയാക്കില്ലെന്നും ഞാന്‍ എന്നോ തീരുമാനിച്ചതാണ്. പാകിസ്താന്‍ നിര്‍ണായക നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കാന്‍ വിദേശ ഗൂഢാലോചന നടക്കുകയാണെന്നും ഇംറാന്‍ ഖാന്‍ ആരോപിച്ചു. ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇംറാന്‍ ഖാന്റെ നില കൂടുതല്‍ പരുങ്ങലിലാണ്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി ഇന്ന് നാഷനല്‍ അസംബ്ലി കൂടിയെങ്കിലും ഉടന്‍തന്നെ സഭ പിരിച്ചുവിട്ട് ഡെപ്യൂട്ടി സ്പീക്കര്‍. അവിശ്വാസത്തില്‍ ഉടനടി വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ സഭ പിരിച്ചുവിടുകയുണ്ടായത്.
ഞായറാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും. അന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ 172 വോട്ടുകളാണ് ഇമ്രാന്‍ഖാന്് വേണ്ടത്.
https://www.facebook.com/Malayalivartha























