പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണം അമേരിക്ക; പാകിസ്ഥാനിലെ പ്രതിപക്ഷത്തിന് അമേരിക്ക ഭീഷണി കത്തയച്ചു; അവിശ്വാസ പ്രമേയത്തിലൂടെ തന്നെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ രാജ്യം അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്; അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഇമ്രാൻ പറയുന്നതെന്ന് അമേരിക്ക

എപ്പോൾ വേണമെങ്കിലും സ്ഥാനം വീണു പോകാമെന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ അവസ്ഥ. എന്നിരുന്നാലും സ്ഥാനമൊഴിയാനോ രാജിവയ്ക്കാനോ തയ്യാറല്ല എന്ന ദൃഢ നിശ്ചയത്തിലാണ് ഇമ്രാൻഖാൻ. എന്നാൽ ഇതിനിടയിൽ പഴി ചാരേണ്ടവരെ പഴിചാരിയും കുറ്റപ്പെടുത്തേണ്ടവരെ കുറ്റപ്പെടുത്തിയും പ്രതിക്കൂട്ടിൽ പലരെയും കയറ്റി മുന്നോട്ടുപോവുകയാണ് ഇമ്രാൻഖാൻ.
ഇത്തരത്തിൽ അമേരിക്കയ്ക്കെതിരെ ഒരു അഭിപ്രായപ്രകടനം ഇമ്രാൻഖാൻ നടത്തിയിരുന്നു. ഇതിനെതിരെ അമേരിക്ക ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്. ഇമ്രാൻ ഖാന്റെ ആരോപണങ്ങൾക്ക് ശക്തമായ താക്കീതാണ് അമേരിക്ക നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണം അമേരിക്കയാണെന്നായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്.
അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഇമ്രാൻ പറയുന്നത് എന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. അമേരിക്ക പാകിസ്ഥാനിലെ പ്രതിപക്ഷത്തിന് ഭീഷണി കത്തയച്ചു. അവിശ്വാസ പ്രമേയത്തിലൂടെ തന്നെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ രാജ്യം അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നതെന്നാണ് ഇമ്രാൻ പറയുന്നത്.
എന്നാൽ ഈ ആരോപണങ്ങളിൽ സത്യമില്ലെന്ന് അമേരിക്ക ചൂണ്ടി കാണിക്കുന്നു . അനാവശ്യ കാര്യങ്ങൾ പറയരുതെന്നും അമേരിക്ക താക്കീതു നൽകി .പാകിസ്ഥാനിലെ സംഭവങ്ങളെ നിരീക്ഷിക്കുന്നുണ്ട് . അവരുടെ ഭരണഘടനാ പ്രക്രിയയെയും നിയമവാഴ്ചയെയും ബഹുമാനിക്കുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി .ഒരുതരത്തിലുള്ള കത്തും ഞങ്ങൾ ആർക്കും അയച്ചിട്ടില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വിവരിച്ചു .പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇമ്രാന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നത് അഴിമതി നിറഞ്ഞ ഭരണം കാരണമാണ്. ബൈഡൻ അധികാരമേൽക്കുന്നതിന് മുന്നേ പാകിസ്ഥാന്റെസ്ഥിതി മോശമായിരുന്നു . ചൈനയുമായുള്ള അടുപ്പമാണ് പാകിസ്താന്റെ സ്ഥിതിമോശമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇമ്രാനെതിരെ മുൻ ഭാര്യ റെഹം ഖാൻ വിമർശനമുയർത്തി . റെഹം ഇമ്രാനെ മണ്ടൻ എന്നാണ് പറഞ്ഞത്. ദൈവകൃപയാൽ എല്ലാം നേടിയെന്ന് ഇമ്രാൻ ഖാൻ പറയുന്നു പക്ഷേ അദ്ദേഹത്തിന്ബുദ്ധിയില്ലെന്നും അവർ പറഞ്ഞു. ഇമ്രാൻ പ്രധാനമന്ത്രി അല്ലാത്തപ്പോൾ പാകിസ്ഥാനിലെ സ്ഥിതിഗതികൾ മഹത്തരമായിരുന്നുവെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.
അവിശ്വാസ വോട്ടെടുപ്പിനു മുന്നേ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അധികാരത്തിൽ നിന്ന് പുറത്താവുമെന്ന് സ്ഥിതി വന്നപ്പോൾ ഇമ്രാൻ ഖാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. ഒരു വർഷം നേരത്തേ തന്നെ തിരഞ്ഞെടുപ്പ് നടത്തുവാൻ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു . എന്തായാലും അമേരിക്ക ഇപ്പോൾ ഇമ്രാൻ ഖാന് താക്കീത് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























