'ഇന്ത്യ നട്ടെല്ലുള്ള രാജ്യം...! ഇന്ത്യയെടുത്ത നിലപാട് മാതൃകാപരം....പക്ഷംപിടിക്കാതെയുള്ള പെരുമാറ്റം', റഷ്യയും അമേരിക്കയും ഇന്ത്യക്ക് വേണ്ടി അടിപിടികൂടുമ്പോള്‍..

ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. യു.എസ് അടക്കം നിരവധി രാജ്യങ്ങളാണ് റഷ്യയുടെ നിലപാടിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ ഇന്ത്യയെടുത്ത നിലപാട് മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുകയാണ് റഷ്യ. ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ പക്ഷംപിടിക്കാതെയാണ് പെരുമാറിയത് എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചത്.
യുഎസില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനിടയിലും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതായത് റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ ഏതെങ്കിലും രാജ്യങ്ങള്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നുള്ള യുഎസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങിന്റെ മുന്നറിയിപ്പുപോലും മറികടന്നായിരുന്നു ഇന്ത്യയുടെ ഈ നീക്കം.
മാത്രമല്ല ഐക്യരാഷ്ട്രസഭയിലും റഷ്യയെ തള്ളാതെ ഇന്ത്യ സ്വീകരിച്ച നിലപാടും ഇന്ത്യയോടുള്ള റഷ്യയുടെ പ്രീതി ഇരട്ടിയാക്കിയിട്ടുണ്ട്.ഉക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ റഷ്യന്‍ നേതാവാണ് ലാവ്‌റോവ്. ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നത് എന്നത് ലാവ്‌റോവിന്റെ സംഭാഷണത്തിലൂടെ തന്നെ വ്യക്തമാണ്.
കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ ഇതിനകം തന്നെ റഷ്യ ധാരണയായിട്ടുണ്ട്. പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ഈ നീക്കം ഇന്ത്യക്ക് ഗുണം ചെയ്യും എന്നതില്‍ സംശയമില്ല.
റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയുടെ എണ്ണ ഇറക്കുമതി താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വന്‍തോതില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് യു.എസിന് അത്രക്ക് പിടിച്ചിട്ടില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് ഒരു കൂസലുമില്ലാതെ ദലീപ് സിങിന്റെ മുന്നറിയിപ്പും അവഗണിച്ചുകൊണ്ട് ഇന്ത്യ ഡിസ്‌കൗണ്ടില്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ പോകുന്നത്.
ആഗോള രാഷ്ട്രീയ നയതന്ത്ര ശക്തിയായി ഇന്ത്യ മാറിയെന്നാണ് അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയെ കൂടെക്കൂട്ടാന്‍ ഇവര്‍ നിരന്തരം ശ്രമിക്കുന്നുണ്ട് എന്നത് പകല്‍പോലെ വ്യക്തമാണ്.
അതേസമയം തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും റഷ്യ നടത്തുന്നുണ്ട്. അതായത് ഉക്രൈനില്‍ റഷ്യ നടത്തുന്നത് യുദ്ധമല്ല എന്നും സൈനികനടപടികള്‍ മാത്രമാണ് എന്നുമാണ് സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ല എന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























