പാക് ചരിത്രത്തിന്റെ ഭാഗമാകുകയാണോ ഇമ്രാന്‍ ഖാന്‍... പാക്കിസ്ഥാനില്‍ അവിശ്വാസപ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി ആകുമോ ഇമ്രാന്‍ ഖാന്‍?

പാക്കിസ്ഥാനില്‍ ഞായറാഴ്ച ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ ഈ അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ ഒരു ഗൂഢാലോചനയുടെ ബാക്കിപത്രമാണെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും അവിശ്വാസത്തിലൂടെ പുറത്തായിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഒരു ചരിത്രമാകാനാണ് സാധ്യതയുണ്ട്.
എന്നാല്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. തന്റെ ജീവനെടുക്കാന്‍ ശ്രമം നടക്കുന്നതായി തനിക്ക് വിവരം ലഭിച്ചതായും ഇമ്രാന്‍ പറഞ്ഞു. പക്ഷേ തന്നെ ഭയപ്പെടുത്താനാകില്ലെന്നും സ്വാതന്ത്ര്യവും ജനാധിപത്യപരവുമായ പാക്കിസ്ഥാനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
'സൈന്യം തനിക്ക് തിരഞ്ഞെടുക്കാന്‍ മൂന്നു സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത് ഒന്നുകില്‍ അവിശ്വാസ പ്രമേയത്തെ നേരിടുക, അല്ലെങ്കില്‍ നേരത്തേ തിരഞ്ഞെടുപ്പിലേക്കു പോവുക, അതുമല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറുക. എന്റെ ജീവന്‍ അപകടത്തിലാക്കാന്‍ മാത്രമല്ല എന്നെയും ഭാര്യയെയും സ്വഭാവഹത്യ ചെയ്യാനും അവര്‍ പദ്ധതിയിട്ടു.
അവിശ്വാസ പ്രമേയം അതിജീവിച്ചാലും മറുകണ്ടം ചാടുന്നവരുമായി ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയാണ് ഏറ്റവും നല്ലത്. എനിക്കു കേവല ഭൂരിപക്ഷം നല്‍കാന്‍ ഞാന്‍ എന്റെ രാജ്യത്തോട് അഭ്യര്‍ത്ഥിക്കും. യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാനെതിരെ മുന്‍ ഭാര്യ റെഹം ഖാന്‍ രംഗത്ത് വന്നിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകും മുന്‍പ് പാകിസ്ഥാന്‍ നല്ലതായിരുന്നുവെന്നാണ് റെഹം ഖാന്‍ ട്വീറ്ററിലൂടെ പ്രതികരിച്ചത്.
2018 ലാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. 'നയാ പാകിസ്ഥാന്‍' നിര്‍മിക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇമ്രാന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. എന്നാല്‍ രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും മനസിലാക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചില്ല. വിലക്കയറ്റം തടയാനും സാധിച്ചില്ല. 'ഇമ്രാന്‍ എന്നത് ചരിത്രമാണ്. ഇനി നയാ പാകിസ്ഥാന്‍ ഉണ്ടാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നാം ഒരുമിച്ച് നില്‍ക്കണം' : റെഹം ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























