നടന്‍ വില്‍ സ്മിത്ത് ഓസ്‌കാര്‍ അക്കാദമിയില്‍ നിന്ന് രാജിവെച്ചു. ഓസ്കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്ന് പറഞ്ഞാണ് താരം രാജി സമർപ്പിച്ചത്

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്‌സ് ആൻഡ് സയൻസിൽ നിന്നും ഓസ്‌കർ ജേതാവ് വിൽ സ്മിത്ത് രാജിവെച്ചു. ഓസ്കാർ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്മിത്തിന്റെ രാജി.
അവതാരകനായ ക്രിസ് റോക്ക് വേദിയിൽ വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിന്‍കറ്റിനെ സൂചിപ്പിച്ച് പറഞ്ഞ തമാശയില്‍ സ്മിത്തിന്റെ നിയന്ത്രണം വിട്ടു . അദ്ദേഹം വേദിയിലേക്ക് കയറിച്ചെന്ന് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു.ഇതിനു ശേഷമാണു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു.
സംഭവത്തിൽ അക്കാദമി വിൽ സ്മിത്തിനോട് വിശദീകരണം തേടിയിരുന്നു. ഏപ്രിൽ 18ന് ഇത് ചർച്ച ചെയ്യാനിരിക്കെയാണ് വിൽ സ്മിത്തിന്റെ രാജി. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു.
അക്കാദമിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കർ പുരസ്‌കാരത്തിനായി നോമിനേഷൻ സമർപ്പിച്ചവരുടേയും പുരസ്‌കാരം ലഭിച്ചവരുടേയും അടക്കം നിരവധി പേരുടെ സന്തോഷം താൻ ഇല്ലാതാക്കി. വേദിയിലുണ്ടായ സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അക്കാദമി സ്വീകരിക്കുന്ന തുടർ നടപടികൾ അഭിമുഖീകരിക്കാൻ തയ്യാറാണെന്നും വിൽ സ്മിത്ത് പ്രസ്താവനയിൽ പറയുന്നു.
അതേസമയം സ്മിത്തിനെ അനുകൂലിച്ചും കുറ്റപെടുത്തിയും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഭാര്യയെ പറ്റി മോശം പറഞ്ഞ ഒരാളെ പിന്നെ എന്ത് ചെയ്യണമായിരുന്നു എന്നാണ് സ്മിത്തിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. എന്നാൽ പ്രതികരിച്ച വിധം തെറ്റായി പോയി എന്നും പറയുന്നുണ്ട് .
https://www.facebook.com/Malayalivartha























