പാകിസ്താനെ ലോകം ബഹുമാനിക്കുന്നില്ല; ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ ബഹുമാനിക്കുന്നു അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ആരോപണങ്ങളുമായി ഇമ്രാൻഖാൻ; പട്ടാളം ഭരണം പിടിക്കുമോ എന്ന് ഉറ്റു നോക്കി ലോകവും

അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഇന്ത്യയെ പ്രശംസിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എത്തിയിരിക്കുകയാണ്. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു . എആര്‍വൈ ന്യൂസിനോട് സംസാരിക്കവെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.പാക് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ ഇന്ത്യ സ്വാഗതം ചെയ്തു.
ഇതേ അഭിമുഖത്തിൽ നിരവധി ആരോപണങ്ങൾ ആണ് ഇമ്രാൻ ഉംന്നയിച്ചിരിക്കുന്നതു.തന്റെ ജീവൻ അപകടത്തിലാണെന്നും എന്നാൽ ഭയപ്പെടുന്നില്ല എന്നും പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ പാകിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു .നേരത്തെയുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ എന്നീ ഓപ്ഷനുകൾ സൈന്യം തനിക്കു നല്കിയതെയും അദ്ദേഹം പറഞ്ഞു. വിദേശ കൈകളിലായ പ്രതിപക്ഷം തന്റെയും ഭാര്യയുടെയും സ്വഭാവഹത്യയ്ക്കും പദ്ധതിയിട്ടിട്ടുണ്ട് എന്നും ആരോപിച്ചു. അവിശ്വാസ വോട്ട് അതിജീവിച്ചാൽ പ്രതിപക്ഷത്തു ചേർന്ന സഖ്യകക്ഷികളെ കൂടെ കൂട്ടില്ല എന്നും പറഞ്ഞു. മുത്തഹിദ ക്വാമി മൂവ്‌മെന്റ് ഭരണസഖ്യത്തിൽ നിന്ന് വിട്ടതോടെയാണ് നിലവിലുള്ള സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമായി മാറിയത്.
പ്രധാനമന്ത്രിക്കെതിരെ ഞായറാഴ്ചത്തെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ഇമ്രാൻഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി നേരത്തെ അവകാശപ്പെട്ടു.ഈ റിപ്പോർട്ടുകൾക്ക് ശേഷം ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി ചൗധരിയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
പാകിസ്താനിലെ മിക്ക സിവിലിയൻ സർക്കാരുകളും അകാലത്തിൽ പൊലിഞ്ഞവയാണ്. പാകിസ്ഥാൻ സൈന്യത്തിന്റെ അധികാരവും ജനപ്രീതിയും കാരണം സിവിലിയൻ സർക്കാരുകൾക്ക് എല്ലായ്പ്പോഴും അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്. എന്നാൽ രാഷ്ട്രീയമായും സാമ്പത്തികമായും നിലവിലെ സാഹചര്യത്തിൽ സിവിലിയൻ മുഖച്ഛായ ആവശ്യമുള്ളതിനാൽ മുമ്പ് മൂന്ന് തവണ ചെയ്തതുപോലെ നേരിട്ട് അധികാരം ഏറ്റെടുക്കുന്നതിൽ സൈന്യം രണ്ടാമത് ഒന്നുകൂടെ ആലോചിക്കുന്നുണ്ട്. താലിബാനിലെ പോലെ ലോകരാജ്യങ്ങൾ കൈവിട്ടാൽ പാക്കിസ്ഥാൻ എന്ന രാജ്യം തകർത്താർന്നു പോകും .
https://www.facebook.com/Malayalivartha























