മരണഗ്രൂപ്പില്ലാതെ ഇനി ഗാലറികളിൽ മരണക്കളികൾ; ശ്കതിയേറിയ ഗ്രൂപ്പായി ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ! ഇവർക്കൊപ്പം ന്യൂസീലൻഡ് -കോസ്റ്റ റിക്ക പ്ലേഓഫ് വിജയികൾ കൂടി ചേർന്നാൽ ഖത്തറിൽ ആറാട്ട് തന്നെ; അർജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിൽ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഗ്രൂപ്പ് ഘട്ടത്തിൽ പോരിനിറങ്ങും....
ലോക ഫുട്ബാൾ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ഫിഫ വേൾഡ് കപ്പ് പോരാട്ടത്തിനായി ഖത്തറിൽ ആരവങ്ങൾ മുഴങ്ങിയിരിക്കുകയാണ്. എന്നാൽ മരണഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഖത്തറില്‍ ആരാധകരെ ഇപ്രാവശ്യം കാത്തിരിക്കുന്നത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്നലെ നടന്നപ്പോള്‍ തന്നെ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്‌തതും ഇക്കാര്യമായിരുന്നു. എന്നാല്‍ മരണഗ്രൂപ്പില്ല എന്നേയുള്ളൂ, ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുകയാണ്. ഈ മത്സരങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം...
ആരാധകരുടെ ഹൃദയ ടീം ആയ അർജന്റീനയും പോളണ്ടും ഒരേ ഗ്രൂപ്പിൽ വരുന്നു. ഇതോടെ എക്കാലത്തെയും സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഗ്രൂപ്പ് ഘട്ടത്തിൽ പോരിനിറങ്ങും എന്ന് ഉറപ്പായിരിക്കുകയാണ്. അങ്ങനെ ഇപ്രാവശ്യം ലോകം ഉറ്റുനോക്കുക ബൂട്ടുകൾ അണിയുന്ന മെസ്സിയിൽ തന്നെയാകും. അങ്ങനെ ഇവർക്കൊപ്പം മെക്‌സിക്കോയും സൗദി അറേബ്യയും കൂടി ചേരുന്നതോടെ അർജന്റീനയ്ക്കും വെല്ലുവിളി ഏറെ ഉയർന്നിരിക്കുകയാണ്. പ്രഖ്യാപിച്ചിട്ടുള്ള ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യൻമാരായ സ്പെയ്‌നും ജർമ്മനിയും മുഖാമുഖം വരുന്നതാണ് മറ്റൊരു വമ്പന്‍ പോരാട്ടം എന്നത്. നവംബർ 27നാണ് ഈ മരണക്കളി നടക്കുക. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത് എന്നാണ് വിലയിരുത്തൽ.
അതോടൊപ്പം തന്നെ പോർച്ചുഗലും യുറഗ്വായും ഗ്രൂപ്പ് എച്ചിൽ ഒന്നിച്ചെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലൂയി സ്വാരസ് പോരാട്ടത്തിനും ഗ്രൂപ്പ് ഘട്ടം വേദിയാകുകയാണ്. ഘാന, ദക്ഷിണ കൊറിയ ടീമുകളാണ് ഇവർക്കൊപ്പം ചേരുന്നത്.
കളിയിൽ മധ്യനിരയിൽ മായാജാലം തീർക്കുന്ന കെവിൻ ഡിബ്രൂയിന്‍റെ ബെൽജിയവും ലൂക്ക മോഡ്രിച്ചിന്‍റെ ക്രോയേഷ്യയും ഗ്രൂപ്പ് എഫിൽ മുഖാമുഖം വരുന്ന മത്സരവും ശ്രദ്ധേയമാണ്. ഗ്രൂപ്പ് എച്ചിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് സുവാരസും ഖത്തറിലെ അങ്കത്തട്ടില്‍ കോര്‍ക്കുകയാണ് ചെയ്യുക. എന്നാൽ ഇത് റോണോയുടെ അവസാന ലോകകപ്പുമാകുമെന്നാണ് കരുതുന്നത്. 2010 ലോകകപ്പിൽ സുവാരസിന്‍റെ കുപ്രസിദ്ധമായ വഴിമുടക്കലിന് പകരംവീട്ടാനെത്തുന്ന ഘാനയും ഗ്രൂപ്പ് എച്ചിൽ ഉണ്ട്. എന്നാല്‍ നെയ്‌മറുടെ ബ്രസീലിനും ഹാരി കെയ്‌ന്‍റെ ഇംഗ്ലണ്ടിനും കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനും ഗ്രൂപ്പ് ഘട്ടത്തിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരില്ല എന്നതാണ്.
അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷത്തെ ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം ചിത്രം ഇന്നലെ തെളിയുകയായിരുന്നു. ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിൽ നവംബർ 21ന് ഇക്വഡോറിനെ നേരിടുന്നതാണ്. മൂന്ന് ടീമുകൾ യോഗ്യത ഉറപ്പിക്കും മുൻപായിരുന്നു ഇത്തവണത്തെ ലോകകപ്പ് നറുക്കെടുപ്പ് നടന്നത്. ബ്രസീല്‍ മുൻ നായകൻ കഫു, ജർമ്മനിയുടെ മുൻ നായകൻ ലോതർ മത്തേയൂസ്, ഖത്തറിന്‍റെ മുൻ താരം ആദിൽ അഹമ്മദ് മലാല, ഇറാൻ ഇതിഹാസം അലി ദേയി, സെർബിയന്‍ മുൻതാരം ബോറ മിലുറ്റനോവിച്ച്, നൈജീരിയന്‍ മുൻ താരം ജയ്ജയ് ഒകോച്ച, അൾജീരിയയുടെ റബാ മജെർ, ഓസ്ട്രേലിയയുടെ ടിം കാഹിൽ എന്നിവരാണ് നറുക്കെടുപ്പിൽ ടീമുകളുടെ വിധി നിശ്ചയിച്ചിരിക്കുന്നത്.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ 1. ഖത്തർ 2. ഇക്വഡോർ 3. സെനഗൽ 4. ഹോളണ്ട്
ഗ്രൂപ്പ് ബി 1. ഇംഗ്ലണ്ട് 2. ഇറാൻ 3. യുഎസ്എ 4. വെയ്ൽസ് x സ്‌കോട്ട്ലൻഡ്/യുക്രെയ്ൻ
ഗ്രൂപ്പ് സി 1. അർജന്റീന, 2. സൗദി അറേബ്യ 3. മെക്‌സിക്കോ 4. പോളണ്ട്
ഗ്രൂപ്പ് ഡി 1. ഫ്രാൻസ് 2. പെറു/ഓസ്‌ട്രേലിയ/യുഎഇ 3. ഡെന്മാർക്ക് 4. തുനീസിയ
ഗ്രൂപ്പ് ഇ 1. സ്‌പെയിൻ 2. ന്യൂസീലൻഡ് x കോസ്റ്റ റിക്ക 3. ജർമനി 4. ജപ്പാൻ</strong><br /><strong>ഗ്രൂപ്പ് എഫ് 1. ബെൽജിയം 2. കാനഡ 3. മൊറോക്കോ 4. ക്രൊയേഷ്യ
ഗ്രൂപ്പ് ജി 1. ബ്രസീൽ 2. സെർബിയ 3. സ്വിറ്റ്‌സർലൻഡ് 4. കാമറൂൺ</strong><br /><strong>ഗ്രൂപ്പ് എച്ച് 1. പോർച്ചുഗൽ 2, ഘാന 3. യുറഗ്വായ് 4. ദക്ഷിണ കൊറിയ
ഖത്തറിൽ എട്ടു സ്റ്റേഡിയങ്ങളിലായാണ് കളികൾ നടക്കുക. ഇതിൽ ഏഴു സ്റ്റേഡിയവും തുറന്നിട്ടുമുണ്ട്. ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം ഉടൻ തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്നതാണ്. ലോകത്തുടനീളമുള്ള കാണികൾ ഇവിടെ എത്തുന്നതിനാൽ തന്നെ ഇവരെ സ്വീകരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതുല്യമായ ലോകകപ്പാകും ഇതെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫിഫ കോൺഗ്രസിൽ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇൻഫാന്റിനോ വ്യാക്തമാക്കിയത്.
രണ്ടായിരം അതിഥികളെ സാക്ഷിനിർത്തിയായിരുന്നു നറുക്കെടുപ്പ് നടന്നത്. മുൻ അമേരിക്കൻ താരവും വുമൺസ് വേൾഡ് കപ്പ് ജേതാവുമായ കാർലി ലോയ്ഡ്, മുൻ ഫുട്‌ബോൾ താരവും ഇംഗ്ലീഷ് ടെലിവിഷൻ അവതാരകനുമായ ജെർമൈൻ ജെനാസ്, സാമന്ത ജോൺസൺ എന്നിവരായിരുന്നു അവതാരകരായി എത്തിയത്. കഫു, ലോതർ മത്തേവൂസ്, ആദിൽ അഹ്മദ് മലല്ല, അലി ദേയി, ജയ് ജയ് ഒകോച്ച, റബാഹ് മജെർ, ടിം കാഹിൽ, ബോറോ മിലുടിനോവിച്ച് എന്നീ ഫുട്ബോൾ ഇതിഹാസങ്ങൾ പോട്ടുകൾക്ക് മുമ്പിൽ സന്നിഹിതരാവുകയിരുന്നു.
'ലോകം ഖത്തറിൽ ഒന്നിക്കുന്നു' യുദ്ധവും സംഘർഷവും നിർത്തി സമാധാനത്തിനായി അണിനിരക്കാൻ ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ ആവശ്യപ്പെടുകയുണ്ടായി. 'ചില അശാന്തികൾ നമ്മൾ അഭിമുഖീകരിക്കുന്നു. ആളുകളെ അടുപ്പിക്കാൻ ചില അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. യുദ്ധവും സംഘർഷവും നിർത്താൻ ലോകനേതാക്കളോട് അഭ്യർത്ഥിക്കുന്നു.' - അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. 'എന്തൊരു വികാരമാണിവിടെ. ഈ ലോകകപ്പ് ഏറ്റവും മികച്ച ലോകകപ്പായി മാറും. ഭൂമിയിലെ ഏറ്റവും മികച്ച ഷോ. ലോകം ഖത്തറിൽ ഒന്നിക്കും' - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























