ഇന്ത്യയിൽ ഒഴുകിയെത്തിയ നേതാക്കൾ പോലും അന്തംവിട്ടുപോയി! ഇനി ആ പ്രതിസന്ധി അവസാനിക്കാൻ ഇന്ത്യ തന്നെ കനിയണം, റഷ്യ-യുക്രൈൻ യുദ്ധത്തിൽ യാതൊരു പക്ഷവും പിടിക്കാത്ത നരേന്ദ്ര മോദിയെ ലോകത്തിന്റെ വെളിച്ചമായി ഉയര്‍ത്തിക്കാട്ടി റഷ്യ, ഇന്ത്യയുമായി കൂടുതല്‍ അടുക്കാനുള്ള റഷ്യയുടെ ആ ശ്രമം മുതലെടുക്കാൻ തുനിഞ്ഞിറങ്ങി ഇന്ത്യ, എണ്ണ മാത്രമല്ല ഇന്ത്യ എന്ത് ചോദിച്ചാലും നല്കാൻ തയ്യാർ... അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നീക്കം വേറെ ലെവൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ നിർണായക നീക്കങ്ങളാണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ നടക്കുന്നത്. ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് എത്തുന്ന കാഴ്ച ഏറെ അമ്പരപ്പോടെയാണ് ഏവരുംനോക്കിക്കാണുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ യാതൊരു പക്ഷവും പിടിക്കാത്ത നരേന്ദ്ര മോദിയെ ലോകത്തിന്റെ വെളിച്ചമായി ഉയര്‍ത്തിക്കാട്ടുകയാണ് റഷ്യ. ഇതോടൊപ്പം തന്നെ യുക്രെയിന്‍ മധ്യസ്ഥതയ്ക്ക് മോദിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇതിലൂടെ ഇന്ത്യയ്ക്ക് വലിയ പുരോഗതിയാണ് ഉണ്ടാകുന്നത്.
യുക്രെയിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിച്ചാല്‍ അനുകൂലിക്കുമെന്നാണ് റഷ്യ തുറന്നുപറഞ്ഞിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് തന്നെയാണ് ന്യൂഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. യുക്രെയിന്‍ യുദ്ധത്തില്‍ ഏകപക്ഷീയ നിലപാട് എടുക്കാത്ത ഇന്ത്യയുടെ വിദേശനയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുകയുണ്ടായി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
യുക്രെയ്നിലെ സൈനിക നടപടിക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ റഷ്യയ്ക്കുമേൽ കനത്ത സമ്മർദം ഉയരുന്ന സാഹചര്യത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം.യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള വമ്പന്മാർ നിലപാട് കടുപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സെര്‍ജി ലവ്‌റോവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നാല്‍പതു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച അതിനിർണായക കാര്യങ്ങളാണ് ചർച്ചയായത്.
അതിൽ ഏറ്റവും പ്രധാനമെന്ന് പറയട്ടെ, യുക്രൈനു നേര്‍ക്കുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയായിരുന്നു. അക്രമം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിക്കുകയുമുണ്ടായി. സമാധാന ശ്രമങ്ങള്‍ക്ക് ഏത് വിധത്തിലും സംഭാവനയും നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ലവ്‌റോവിനെ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സന്ദേശം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് ലവ്‌റോവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
യുക്രെയ്നിലെ അധിനിവേശത്തിന് ശേഷം ആദ്യമായിട്ടാണ് റഷ്യന്‍ നേതാവാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും എല്ലാം ഇന്ത്യയ്ക്കറിയാമെന്നും അദ്ദേഹം പറയുകയായിരുന്നു. സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതൽ എന്നത്. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമസ്ഥാനമെന്നും ലാവ്റോവ് ചൂണ്ടിക്കാണിക്കുകയുണ്ടയി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി സെര്‍ഗെയ് ലാവ്റോവ് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇത്തരത്തിൽ പരാമർശങ്ങൾ ഉണ്ടായത്. റഷ്യയ്ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് സമ്മര്‍ദ സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ, റഷ്യ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്.
അങ്ങനെ റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ വ്യാപാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്നെ അത് ചർച്ച ചെയ്യാമെന്ന്സെർഗെയ് ലാവ്‌റോവ് വ്യക്തമാക്കിയത് ഏറെ നിർണായകമായിരിക്കുകയാണ്. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങാൻ ആഗ്രഹിക്കുന്നതെന്തും ഇറക്കുമതി ചെയ്യാൻ തയാറാണെന്നും അറിയിക്കുകയാണ് ചെയ്തത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാനാണു നിലവിൽ റഷ്യയുടെ നീക്കം. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാൻ അടുത്തിടെ ധാരണയുണ്ടാക്കിയതും രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഇത്തരത്തിൽ നിർണായക നീക്കങ്ങൾ നടക്കുമ്പോഴും ഇന്ത്യയ്‌ക്കെതിരെ നിൽക്കുകയാണ് ചില രാജ്യങ്ങൾ.
റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നേ തന്നെ യുഎസും യുകെയും ജർമനിയും ഇന്ത്യയ്ക്കുമേൽ സമ്മർദം ശക്തമാക്കിയിരുന്നു. യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെയുളള ഉപരോധം മറികടക്കാൻ രാജ്യങ്ങൾ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യ സന്ദർശിക്കുന്ന യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഭീഷണി മുഴക്കി. ചൈന ഇനി നിയന്ത്രണ രേഖ ലംഘിച്ചാൽ റഷ്യ, ഇന്ത്യയുടെ സഹായത്തിനെത്തുമെന്നു കരുതേണ്ടെന്നും സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ചർച്ചയിൽ, റഷ്യയ്ക്കെതിരെയുള്ള ഉപരോധത്തിൽ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി ജർമനിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെൻസ് പ്ളോട്നർ ചർച്ച നടത്തിയിരുന്നു.
റഷ്യയെ ജി–20യിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന് അദ്ദേഹം ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചിട്ടില്ല, യുഎന്നിൽ റഷ്യയ്ക്കെതിരെയുള്ള പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ പങ്കെടുത്തിട്ടുമില്ല. ഒപ്പം, റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാൻ അടുത്തിടെ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതൊക്കെയും മറ്റെല്ലാ രാജ്യങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും റഷ്യയുടെ ഓരോ ചലനത്തിലും ഇന്ത്യയുടെ നിർണായക നീക്കം വ്യക്തമാണ്.
https://www.facebook.com/Malayalivartha























