പുടിനെ തറപറ്റിച്ച് സെലൻസ്കി.... റഷ്യയിൽ അപ്രതീക്ഷിത ആക്രമണവുമായി യുക്രേനിയൻ സൈനിക ഹോലികോപ്റ്റർ.... റഷ്യയിലെ എണ്ണപ്പാടം കത്തിച്ചാമ്പലായി...

അതിശക്തമായ ആക്രമണം ഇപ്പോഴും നത്തുന്നു എന്ന് പറഞ്ഞാൽ അത് യുക്രൈന്റെ ചെറുത്ത് നിൽപ്പിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. റഷ്യൻ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണവുമായി യുക്രെയിൻ. യുദ്ധം തുടങ്ങി 35 ദിവസം പിന്നിട്ടിട്ടും ഇതാദ്യമായാണ് ഉക്രൈന്‍റെ ഭാഗത്ത് നിന്നും റഷ്യയുടെ മണ്ണില്‍ അതിശക്തമായ ആക്രമണം നടന്നത്.
റഷ്യൻ അധിനിവേശം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് യുക്രെയിൻ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിർത്തി നഗരമായ ബെൽഗൊറോദിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് യുക്രെയിൻ സെെനിക ഹെലികോപ്ടറുകൾ ആക്രമണം നടത്തിയത്.
രാവിലെ രാവിലെ നടന്ന ആക്രമണത്തിൽ ഡിപ്പോയ്ക്ക് തകരാറുകൾ സംഭവിച്ചു. ദശലക്ഷക്കണക്ക് ഗാലന്‍ എണ്ണയാണ് കത്തിനശിച്ചത്. ഡിപ്പോയിലെ രണ്ട് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സെെനിക ഹെലികോപ്ടറുകളിൽ നിന്ന് നിരവധി മിസെെലുകൾ തൊടുത്തതായി റഷ്യ പറയുന്നു.
താഴ്ന്നു പറന്നാണ് ഹെലികോപ്ടറുകൾ അതിർത്തി കടന്നെത്തിയത്. ഈ ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യം ഇപ്പോൾ വൈറലായി പ്രചരിക്കുകയാണ്. രണ്ട് ഉക്രൈന്‍ ഹെലികോപ്റ്റര്‍ റഷ്യയുടെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് താഴ്ന്ന് പറന്നെത്തിയെന്ന് ഇതിലൂടെ വ്യക്തമാകും.
അപകടത്തിന് പിന്നാലെ ബെൽഗൊറോദിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് മേഖലാ ഗവർണർ വ്യാചസ്ലാവ് ഗ്ലാദ്‌കോവ് പറഞ്ഞു. ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യൻ എണ്ണക്കമ്പനി റോസ്‌നെഫ്റ്റ് അഗ്നിബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യുക്രെയിന്റെ ആക്രമണമാണോ ഇതെന്ന കാര്യത്തിൽ ഇവർ ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. ഏകദേശം 16000 ക്യൂബിക് മീറ്റര്‍ എണ്ണ കത്തിനിശിച്ചു. മോസ്‌കോയില്‍ നിന്നും ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവീലേക്കുള്ള റോഡിലാണ് ബെല്‍ഗൊറോഡ്.
https://www.facebook.com/Malayalivartha























