ഒടുവില്‍ ഓസ്‌ട്രേലിയും; ലോക വാണിജ്യ രംഗത്ത് ഇന്ത്യന്‍ ആധിപത്യം; ഇനി ലോക വാണിജ്യം ഇന്ത്യ നിയന്ത്രിക്കും; ചൈന ഔട്ട്;

ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ചൈനയുടെയും റഷ്യയുടെയും മന്ത്രിമാര്‍ക്കു പുറമേ നിരവധി ലോക നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിലൊഴുകിയെത്തിയത്. പ്രധാനമായും പ്രതിരോധ,വാണിജ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ക്കാണ് അവര്‍ എത്തിയത്. വിവിധ മേഖലയില്‍ ഇന്ത്യയുടെ ശക്തമായ നിലപാടിന്റെ പ്രതിഫലനമായിരുന്നു ഈ സന്ദര്‍ശനങ്ങളെല്ലാം തന്നെ. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചൈന തങ്ങളുടെ നാട്ടിലേക്ക് ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. ഇന്ത്യയ്ക്കായി എന്തും നല്‍കാമെന്ന് റഷ്യയും പറഞ്ഞു.
ഇപ്പോഴിതാ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മില്‍ വെര്‍ച്വലായി ചേര്‍ന്ന യോഗത്തിലാണ് 282 മില്യണ്‍ ഡോളറിന്റെ കരാറായത്. സാമ്പത്തിക സഹകരണത്തിനും വാണിജ്യ ബന്ധത്തിനും സഹകരിക്കുന്ന കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ വാണിജ്യ മന്ത്രി ഡാന്‍ ടെഹാനും പങ്കെടുത്തു.
ഈ സ്വതന്ത്ര വാണിജ്യ കരാര്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ബന്ധം കൂടുതല്‍ ആഴത്തിലുളളതാക്കാന്‍ സഹായിക്കുമെന്ന് സ്‌കോട് മോറിസണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഈ കരാര്‍ കൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനകം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. യോഗാദ്ധ്യാപകര്‍ക്കും ഷെഫുമാര്‍ക്കും നല്ല കാലമാണ് വരികയെന്നും വിദ്യാഭ്യാസ മേഖലയിലടക്കം സഹകരണം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയ്ക്ക് 96.4 ശതമാനം സൗജന്യ ഡ്യൂട്ടിയാണ് ഏര്‍പ്പെടുത്തുന്നത്.
6000ത്തോളം മേഖലകളിലാണ് വാണിജ്യ കരാറിന്റെ ഫലം ലഭിക്കുക. ആഭരണം, തുണിത്തരങ്ങള്‍, തുകല്‍, ഫര്‍ണീച്ചര്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ അവസരമാണ് കരാറിലൂടെ ഉണ്ടാകുന്നത്. 'കുറഞ്ഞ സമയത്തിനകം ഇത്ര പ്രധാനപ്പെട്ട കരാറില്‍ സമവായമുണ്ടായത് ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര വിശ്വാസത്തെ കാണിക്കുന്നു.' കരാര്‍ ഒപ്പിടുന്ന വേദിയില്‍ മോദി അഭിപ്രായപ്പെട്ടു. ഇന്തോ പസഫിക് മേഖലയിലെ വിതരണ ശൃംഖലയിലെ പ്രതിരോധ ശേഷിയും സ്ഥിരതയും വര്‍ദ്ധിപ്പിക്കാന്‍ കരാറിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കയറ്റുമതി 2021ല്‍ 6.9 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിയാകട്ടെ 15.1 ബില്യണ്‍ ഡോളറും. ഓസ്ട്രിലേയയിലേക്കുളള പ്രധാന കയറ്റുമതി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ്. അതേസമയം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് അസംസ്‌കൃത വസ്തുക്കള്‍, കല്‍ക്കരി, ധാതുക്കള്‍ ഇവയൊക്കെയാണ്.
https://www.facebook.com/Malayalivartha























