Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

റഷ്യയെ തറപറ്റിച്ചു; അന്റോനോവിലെ റഷ്യന്‍ കൊടി പിഴുതെറിഞ്ഞ് വിജയക്കൊടി നാട്ടി യുക്രൈന്‍; ഇനി സെലന്‍സ്‌കിയുടെ വിളയാട്ടം

02 APRIL 2022 09:45 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഫെബ്രുവരി 14ന് റഷ്യന്‍ സൈന്യംപിടിച്ചടക്കി ഹൊസ്റ്റോമലിലെ അന്റോനോവ് വിമാനത്താവളം തിരിച്ചുപിടിച്ച് യുക്രൈന്‍. മേഘലയില്‍ നിന്നും റഷ്യന്‍ സേന പൂര്‍ണമായി പിന്‍മാറിയതായാണ് വിവരം. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് റഷ്യന്‍ സൈനിക പിന്‍മാറ്റം പൂര്‍ണമാണ്. മാക്‌സര്‍ നേരത്തേ പുറത്തുവിട്ട ഉപഗ്രഹദൃശ്യങ്ങള്‍ അനുസരിച്ച് വിമാനത്താവളത്തില്‍ നിരവധി റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകളും വാഹനങ്ങളും നിലയുറപ്പിച്ചിരിക്കുന്നതു വ്യക്തമായിരുന്നു.

എന്നാല്‍, വ്യാഴാഴ്ച പകര്‍ത്തിയ ചിത്രങ്ങള്‍ അനുസരിച്ച് കവചിത വാഹനങ്ങളും ഹെലികോപ്റ്ററുകളും എല്ലാം നീക്കിയ നിലയിലാണ്. വിമാനത്താവളത്തില്‍ റഷ്യ തീര്‍ത്ത സുരക്ഷിത ഭിത്തികള്‍ മാത്രമാണു നിലനില്‍ക്കുന്നത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യ അന്റോനോവ് പിടിച്ചെടുത്തത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് മേഖലയിലും വടക്കന്‍ നഗരമായ ചെര്‍ണീവിലും സൈനിക നടപടി കുറയ്ക്കുമെന്നു റഷ്യ നേരത്തേ പറഞ്ഞിരുന്നു. റഷ്യന്‍ ബെലാറൂസ് അതിര്‍ത്തിയിലേക്ക് റഷ്യന്‍ സേന പിന്‍വലിഞ്ഞതായാണ് നിഗമനം.

ഇര്‍പിന്‍, ഹൊസ്റ്റോമല്‍, ഇവ എന്നിവിടങ്ങളില്‍നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം കീവ് റീജനല്‍ ഗവര്‍ണര്‍ ഒലെക്‌സാണ്ടര്‍ പാവ്!ലൂക് സ്ഥിരീകരിച്ചു. ചെര്‍ണീവില്‍നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങി തുടങ്ങിയതായി ചെര്‍ണീവ് ഗവര്‍ണര്‍ അറിയിച്ചിരുന്നു. റഷ്യന്‍ നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന സംഭരണിക്കു നേരെ യുക്രെയ്ന്‍ വ്യോമാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചുവെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യുക്രെയ്ന്‍ തയാറായില്ല.

ബെല്‍ഗൊറോദിലെ ആക്രമണം സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കാനുള്ള നീക്കമാണെന്നു റഷ്യ ആരോപിച്ചു. റഷ്യന്‍ സൈന്യം കീവിന്റെ വടക്കു ഭാഗത്തുനിന്ന് ഭാഗികമായി പിന്‍മാറിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. റഷ്യ സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ച ചിലയിടങ്ങളില്‍ ഇപ്പോഴും കനത്ത പോരാട്ടം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കീവിന്റെ വടക്ക് ഭാഗത്തുനിന്നു മന്ദഗതിയിലാണെങ്കിലും റഷ്യ സൈനിക പിന്‍മാറ്റം നടത്തുന്നതായി യുക്രെയ്!ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

യുക്രെയ്‌നു കൂടുതല്‍ സൈനിക സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് യുഎസ് രംഗത്തുവന്നു. യുക്രെയ്‌ന് 300 മില്യന്‍ ഡോളറിന്റെ സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. നേരത്തേ 1.6 ബില്യന്‍ ഡോളര്‍ യുഎസ് സഹായമായി നല്‍കിയിരുന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും വടക്കന്‍ നഗരമായ ചെര്‍ണീവിലും സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചതിനു ശേഷവും കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കിയതിനെതിരെ യുഎസും ബ്രിട്ടനും രംഗത്തെത്തി.

റഷ്യയുടെ സൈനികശേഷി നാള്‍ക്കുനാള്‍ ക്ഷയിക്കുകയാണെന്നും യുക്രെയ്ന്‍ യുദ്ധം എളുപ്പത്തില്‍ ജയിക്കാമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ സൈനിക മേധാവികള്‍ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ അടക്കമുള്ളര്‍ ആരോപിച്ചു. ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ട പുട്ടിന്റെ തന്ത്രങ്ങള്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് യുക്രെയ്‌നില്‍ കാണുന്നതെന്നു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജെറമി ഫ്‌ലെമിങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (16 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (38 minutes ago)

ഇനി ദളപതി യുഗം  (46 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (59 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends