ശബ്‌ദമിടറി..വാക്കുകൾ പിഴച്ചു 213 പ്രാവശ്യം വേദിയിൽ ഒരേവാക്കുകൾ ആവർത്തിച്ച് ഇമ്രാൻ ട്രോളി കൊന്ന് ജനങ്ങൾ

കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗത്തെ ട്രോളിക്കൊണ്ടുള്ള വീഡിയോയാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ഹമീദ് മിർ ആണ് വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നത്.
45 മിനിറ്റ് ദെെർഘ്യമുള്ള പ്രസംഗത്തിൽ 213 പ്രാവശ്യം ഇമ്രാൻ ഖാൻ ഞാൻ, എനിക്ക്, എന്റെ എന്നീ വാക്കുകൾ ഉപയോഗിച്ചുവെന്നാണ് ഹമീദിന്റെ കണ്ടെത്തൽ.സ്വന്തം പേര് 14 പ്രാവശ്യമാണ് ഇമ്രാൻ ഖാൻ ഉപയോഗിച്ചത്. പ്രസംഗത്തിലുടനീളം 213 പ്രാവശ്യം ഈ വാക്കുകൾ ആവർത്തിച്ചുവെന്ന് മാദ്ധ്യമപ്രവർത്തകൻ പറയുന്നു.“ഞാൻ” 85 പ്രാവശ്യവും “എനിക്ക് ” 16 പ്രാവശ്യവും “എന്റെ” 11 പ്രാവശ്യവും ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോ വെെറലായതിന് പിന്നാലെ ഇമ്രാൻ ഖാനെ പരിഹസിച്ച് ഒട്ടനവധിയാളുകൾ രംഗത്തെത്തി. ചിലർ അദ്ദേഹത്തെ നാർസിസ്റ്റ് എന്നും അഭിസംബോധന ചെയ്തിട്ടുണ്ട്. രസകരമായ ഈ സംഭവം കണ്ടെത്തിയ മാദ്ധ്യമ പ്രവർത്തകനെ പ്രശംസിച്ചും ആളുകൾ എത്തി.തന്റെ ജീവൻ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
അവിശ്വാസപ്രമേയത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവൻ അപകടത്തിലാണെന്ന് വിശ്വസനീയമായ ഇടത്തുനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ഭയക്കുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം നടക്കുന്നത്. സൈന്യം മൂന്ന് അവസരങ്ങളാണ് തനിക്ക് തന്നിരിക്കുന്നത്. ഒന്ന്, അവിശ്വാസ വോട്ട്, നേരത്തെയുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ. തന്റെ ജീവൻ അപകടത്തിലാണെന്ന് മാത്രമല്ല, വിദേശ കൈകളിൽ കളിക്കുന്ന പ്രതിപക്ഷം തന്റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ ജീവനും അപകടത്തിലാണെന്ന് ഞാൻ എന്റെ രാജ്യത്തെ അറിയിക്കട്ടെ, എന്റെ സ്വഭാവഹത്യയ്ക്കും അവർ പദ്ധതിയിട്ടിട്ടുണ്ട്. എന്റെ മാത്രമല്ല, എന്റെ ഭാര്യയുടേത് കൂടി," 69 കാരനായ ഇമ്രാൻ ഖാൻ വ്യക്തമാക്കി. പ്രതിപക്ഷം തനിക്ക് എന്ത് ഓപ്ഷനുകളാണ് നൽകിയതെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോട് സംസാരിക്കണമെന്ന് താൻ കരുതുന്നില്ലെന്ന് ഖാൻ പറഞ്ഞു."നമ്മൾ അതിജീവിക്കുകയാണെങ്കിൽ നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷൻ, എനിക്ക് കേവല ഭൂരിപക്ഷം നൽകാൻ ഞാൻ എന്റെ രാജ്യത്തോട് അഭ്യർത്ഥിക്കും” അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച ഖാൻ, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കൾ എംബസികൾ സന്ദർശിക്കുന്നതായി തനിക്ക് റിപ്പോർട്ടുകൾ ലഭിച്ചെന്നും കൂട്ടിച്ചേർത്തു. ഹുസൈൻ ഹഖാനിയെപ്പോലുള്ളവർ ലണ്ടനിൽ വെച്ച് നവാസ് ഷെരീഫിനെ കണ്ടുവെന്നും ഖാൻ പറഞ്ഞു.
മാർച്ച് 31 ന് രാജ്യത്തെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഒരു വിദേശ രാജ്യം തന്റെ പ്രധാനമന്ത്രി പദത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഖാൻ ആവർത്തിച്ചു. തന്റെ സ്വതന്ത്ര വിദേശ നയത്തെ വിദേശ രാജ്യം എതിർത്തതായും ഖാൻ പറഞ്ഞതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























